എയർ ഇന്ത്യയിലൊക്കെ എന്റെ ട്രെയിനിംഗ് കഴിഞ്ഞ് നെടുമ്പാശേരിയിൽ ഗ്രൗണ്ട് സ്റ്റാഫായി എനിക്ക് ജോലിയും കിട്ടി നല്ല ശമ്പളത്തിൽ; എന്നാൽ അമ്മ നമ്മുടെ കൂടെ നിർത്തണം, വിടേണ്ടെന്ന് കിച്ചു പറഞ്ഞു

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രേണുവിനെതിരെ കടുത്ത നവിമർശനങ്ങൾ ഉയർന്ന് വന്നത്.

ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെല്ലാം മറുപടി നൽകുകയാണ് രേണു. കിച്ചു എവിടെയാണെന്നും താൻ റീൽ ചെയ്യുന്നതിനോടുള്ള മകന്റെ പ്രതികരണം എന്താണെന്നുമെല്ലാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേണു പറയുന്നു. കിച്ചു പഠിക്കുകയാണ്. കൊല്ലത്താണ് പഠിക്കുന്നത്, ഫ്ലവേഴ്സാണ് അഡ്മിഷൻ എടുത്ത് കൊടുത്തത്. അവൻ അവന്റെ അച്ഛന്റെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. അവധിക്ക് ഇവിടേക്ക് വരാറുണ്ട്. കുഞ്ഞിനെ കാണാറുണ്ട്. അവൻ വരുമ്പോ എനിക്ക് വേണമെങ്കിൽ സെൽഫിയും റീലും എടുക്കാം.

ഞങ്ങളുടെ രീതി അതല്ല, അങ്ങനെയൊരു ബന്ധമല്ല ഞങ്ങൾ തമ്മിൽ, അമ്മ മകൻ ബന്ധമാണ്. അവൻ കുഞ്ഞുമായി സെൽഫി എടുത്തു. എനിക്ക് വേണമെങ്കിൽ പോയി നിൽക്കാമായിരുന്നു. ഇനി സെൽഫി എടുത്താൽ പറയും ഷോ കാണിക്കാനാണെന്ന്.‍ ഞാൻ അവനോട് പറയാറുണ്ട്, നീ എന്നെ നോക്കണ്ട, അനിയനെ നോക്കണമെന്ന്. അവൻ അത് എനിക്ക് ഉറപ്പും തന്നിട്ടുണ്ട്.

ആദ്യമൊക്കെ നെഗറ്റീവ് കമന്റുകൾ കേൾക്കുമ്പോൾ അമ്മ ഇതൊക്കെ എന്തിനാണ് ചെവികൊടുക്കുന്നതെന്ന് ചോദിക്കും. സത്യം പറഞ്ഞാൽ കിച്ചുവാണ് എനിക്ക് ഇൻസ്റ്റഗ്രാം ഒക്കെ പഠിപ്പിച്ചത്. ഇതെന്താണെന്ന് എനിക്ക് യാതൊരു ധാരാണയും ഇല്ലായിരുന്നു. ഇപ്പോഴാണ് ഓരോന്ന് പഠിക്കുന്നത്. പണ്ട് ടിക്ക് ടോക്കും റീലുമൊക്കെ എടുക്കുമ്പോൾ അവൻ പിന്തുണച്ചിരുന്നു. അന്ന് കൊച്ചല്ലായിരുന്നോ. ഇപ്പോൾ വീഡിയോസൊന്നും മൈന്റ് ചെയ്യാറില്ല.

ഷൂട്ടിനും നാടകത്തിനുമൊക്കെ പോകുമ്പോൾ ഞാൻ അവനോട് പറയാറുണ്ട്. നാടകമൊക്കെ എങ്ങനെ പോകുന്നുവെന്നൊക്കെ ചോദിക്കും. അത്രയേ ഉള്ളൂ. ഞാൻ കിച്ചുവുമായി വിഷമങ്ങളൊന്നും പങ്കുവെയ്ക്കാറില്ല. അവൻ കുഞ്ഞ് കുട്ടിയല്ലേ. രണ്ടാമത്തെ കുഞ്ഞിന് നല്ല പക്വത ഉണ്ട്. അവന് എന്നേക്കാൾ പക്വത ഉണ്ടെന്ന് എന്റെ വീട്ടുകാരൊക്കെ പറയും. എന്നെ വിഷമിപ്പിക്കാതിരിക്കാനാണ് അവൻ ഒന്നും സംസാരിക്കാത്തത് എന്നാണ് തോന്നുന്നത്.

ചിലപ്പോഴൊക്കെ ഞാൻ വിഷമിച്ചിരിക്കുമ്പോൾ അവൻ ഓടി വന്ന് പറയും. അമ്മ എന്തിനാണ് വിഷമിക്കുന്നത് ഞാൻ ആണ് സുധി, ഞാൻ തന്നെയാണ് സുധിയച്ഛൻ. ഞാൻ മരിച്ചില്ലല്ലോ എന്ന് പറയും. ശരിയാണ് അവൻ സുധിച്ചേട്ടനെ പോലെ തന്നെയാണ്. സംസാരവും രീതിയും ഒക്കെ സുധിച്ചേട്ടനെ പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ മിനിയേച്ചർ പോലെയാണ്. സുധിച്ചേട്ടൻ മരണമൊക്കെ നേരത്തേ കണ്ടെന്ന് എനിക്ക് തോന്നും. കാരണം അദ്ദേഹം പറഞ്ഞിട്ടുണ്ട് ഞാൻ മരിച്ച് കഴിഞ്ഞാൽ നീ വിഷമിക്കേണ്ട ഇവൻ ഉണ്ടല്ലോയെന്ന്, ഇവൻ ഞാൻ തന്നെയാണെന്ന്. കിച്ചുവിനും ഇത് അറിയാം, അവനും ഇത് കേട്ടിട്ടുണ്ട്. റിതുൽ വാവുട്ടേ എന്ന് എന്നെ ഇടക്ക് വിളിക്കാറുണ്ട്.

മനു ഗോപുമായി ചെയ്ത ഫോട്ടോഷൂട്ട് വീഡിയോകളുടെ കമന്റൊന്നും ഞാൻ ശ്രദ്ധിച്ചില്ല. നാടകത്തിന്റെ തിരക്കായിരുന്നു. കമന്റുകൾ ബാധിക്കാറില്ല. പക്ഷെ തെറി പറയുമ്പോൾ ആണ് പ്രശ്നം. അപ്പോൾ ശക്തമായി തിരിച്ചുപറയാൻ തോന്നും. ഫോട്ടോ മാറ്റെടി, പോയി ചാവെടി എന്നൊക്കെയാണ് കമന്റുകൾ. കടുത്ത ബോഡി ഷെയിമിംഗ് കമന്റുകളും ഉണ്ടാകാറുണ്ട്. ഹാൻസ് വായിൽ നിന്നും മാറ്റെടി എന്നൊക്കെ പറയും.

ഇതിനൊക്കെ ചുട്ടമറുപടി കൊടുക്കാറുണ്ട്. കാരണം ക്ഷമയുടെ നെല്ലിപലക കണ്ടതാണ്. എലിയാ, പല്ലിയാ എന്നൊക്കെ പറയും. ആയിക്കോട്ടെ അത് ജീവികളല്ലേ, ട്രാൻസ്ജെന്റർ ആണെന്ന് പറയും. അവരെന്താ മനുഷ്യരല്ലേ, എനിക്ക് അവരെ വളരെ ഇഷ്ടവും ബഹുമാനവുമാണ്. പെരുമ്പാവൂരിലെ ജിഷയുടെ അമ്മയെ പോലുണ്ടെന്നൊക്കെ വിമർശിക്കും. ഇതിലപ്പുറം കമന്റ് ഇട്ടാലും എനിക്ക് വിഷയമല്ല, പക്ഷെ തെറി പറയരുത്.

ദാസേട്ടനുമായുള്ള വീഡിയോയിലൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. ബ്രൈഡൽ ഷൂട്ട് വരുമ്പോൾ ആളുകളുടെ കമന്റ് കിച്ചുവിനെ അടിച്ചിറക്കുമോയെന്നതാണ്. സ്വന്തം കുഞ്ഞിനെ ആരെങ്കിലും അടിച്ചിറക്കുമോ? മനസിൽ മഞ്ഞപ്പിത്തം ഉള്ളവർക്ക് കാണുന്നത് മഞ്ഞയായി തോന്നും. ഞാൻ ഇവി വിവാഹം കഴിച്ചാലും ഇല്ലേലും എന്താണ് പ്രശ്നം? ‌

എനിക്ക് ഈ പറയുന്നവരുടെ ഭർത്താക്കൻമാരെ വേണ്ട, ഒരു ഭാര്യമാരുടേയും കുഞ്ഞുങ്ങളുടേയും കണ്ണുനീര് വീഴ്ത്തിക്കൊണ്ട് എനിക്ക് ഒന്നും വേണ്ട, ഞാൻ അങ്ങനെയുള്ളൊരു ആളുമല്ല. എന്തിനാണ് എന്റെ വിവാഹത്തെ കുറിച്ച് ആലോചിച്ച് ആളുകൾ ടെൻഷൻ അടിക്കുന്നതെന്ന് ഇതുവരേയും മനസിലായിട്ടില്ല. ബോഡി ഷെയിമിംഗ് കമന്റുകൾ എന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടേ ഉള്ളൂ. എന്നാ അഭിനയിച്ച് കാണിച്ചിട്ടേ ഉള്ളൂ എന്ന തോന്നൽ വരും. ഓരോ വിമർശനങ്ങളും എനിക്ക് അടുത്ത റീൽ ചെയ്യാനുള്ള കരുത്താണ്

ഞാൻ ഏവിയേഷൻ സ്റ്റുഡന്റ് ആയിരുന്നു. എയർ ഇന്ത്യയിലൊക്കെ എന്റെ ട്രെയിനിംഗ് കഴിഞ്ഞതാണ്. നെടുമ്പാശേരിയിൽ ഗ്രൗണ്ട് സ്റ്റാഫായി എനിക്ക് ജോലിയും കിട്ടിയതാണ് നല്ല ശമ്പളത്തിൽ. എന്നാൽ കിച്ചുവാണ് സുധിയേട്ടനോട് പറഞ്ഞത് അമ്മയെ നമ്മുക്ക് ഇപ്പോഴല്ലേ കിട്ടിയത് അമ്മ നമ്മുടെ കൂടെ നിർത്തണം, വിടേണ്ടെന്ന്. ആ കുട്ടിക്ക് വേണ്ടിയാണ് ഞാൻ ജോലിയൊക്കെ വേണ്ടെന്ന് വെച്ചത്.

ഞാൻ നന്നായി ഒരുങ്ങാറുള്ള ആളായിരുന്നു. ഇപ്പോൾ ഒരുങ്ങുമ്പോൾ വിമർശനം വരും. സുധിച്ചേട്ടൻ മരിച്ച ദിവസത്തെ നിന്നെ കണ്ടതാടി എന്ന് പറയും. സുധിച്ചേട്ടൻ മരിച്ച് കിടക്കുമ്പോൾ ഞാൻ ബ്യൂട്ടി പാർലറിൽ പോകണമായിരുന്നോ? അന്നത്തെ ദിവസം എനിക്ക് ഓർമപോലും ഇല്ല. അദ്ദേഹം മരിച്ച് കിടക്കുമ്പോൾ ഞാൻ ഒരുങ്ങി ഇരിക്കണമായിരുന്നോ? അതല്ല ഞാൻ എപ്പോഴും അതേപോലെ തന്നെ ഇരിക്കണോ, അതാണോ എല്ലാവരും ആഗ്രഹിക്കുന്നത്?

പണ്ടുമുതലെ ഞാൻ ലിപ്സ്റ്റിക്ക് ഇടാറുണ്ട്. സുധിച്ചേട്ടനാണ് എനിക്ക് അത് വാങ്ങി തരാറുള്ളത്. അദ്ദേഹം മരിക്കുന്നതിന് മുൻപ് ഇവന്റ് മാനേജ്മെന്റ് പരിപാടികൾക്കൊക്കെ വെൽകം ഗേൾ ആയി ഞാൻ പോകാറുണ്ട്. സുധിച്ചേട്ടൻ മരിച്ചിട്ട് 2 വർഷം ആകാറായി. ഞാൻ മുൻപത്തെ പോലെ തന്നെ ജീവിക്കണമെന്നാണോ? ഞാൻ ജീവിതം തിരിച്ചുപിടിച്ചത് അംഗീകരിക്കുകയല്ലേ വേണ്ടത്.

അടുത്തിടെ ഞാൻ ഒരു പരിപാടിക്ക് പോയപ്പോൾ ഒരാൾ ചോദിച്ചു സുധിച്ചേട്ടൻ മരിച്ചിട്ട് ആറ് മാസം ആയോ എന്ന്. സുധിച്ചേട്ടനെ കണ്ടത് മുതൽ അദ്ദേഹം മരിക്കുന്നത് വരെയുള്ള ഓരോന്നും എന്റെ മനസിൽ മായാതെ കിടപ്പുണ്ട്. അതെനിക്ക് അറിയാം. എല്ലാവർക്കും അത് അറിയല്ലെന്നത് എന്റെ കുഴപ്പം അല്ല എന്നും രേണു പറഞ്ഞു.

രേണു വിവാഹവേഷത്തിൽ മനു ഗോപിനാഥുമായി പങ്കുവെച്ച ചിത്രങ്ങളാണ് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായത്. വൈറൽ ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം.

ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു… ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി. രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു… സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം മനു ഗോപിനാഥ് എന്നാണ് വിവാഹവേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് മനു ഗോപിനാഥ് കുറിച്ചിരുന്നത്.

എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് തങ്ങൾക്കുണ്ടായ സൈബർ ആക്രമണങ്ങളിൽ തളർന്ന് പോയെന്ന് മനു ഗോപിനാഥ് പറഞ്ഞിരുന്നു. ആത്മഹത്യയുടെ വക്കിലേക്ക് എത്തിയെന്നും ഈ സമയം മറികടക്കാൻ സാധിച്ചത് എങ്ങനെയാണ് എന്നതിനെ പറ്റിയും അദ്ദേഹം പങ്കുവെച്ചു. എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്
കൊണ്ടാണ് തിരിച്ച് ഞാൻ മെസ്സേജുകൾ അയക്കാത്തത്. പിന്നെ ഇത്രയും കൂടുതൽ ആളുകൾക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്.ക ടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാനൊരു കൺസൾട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇതിനകം ആ ത്മഹത്യ ചെയ്യുമായിരുന്നു. തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ സമയമെടുക്കും എന്നറിയാം.

ഭ്രാന്തമായ ഈ അവസ്ഥയിൽ നിന്നും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. അഖിൽ മാരാരുടെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചത് പോലെ എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും ശരിയാണ്. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ശ്രീകൃഷ്ണന്റെ വാക്കുകൾ ഓർക്കാൻ ഞാൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നു. എന്നെ സപ്പോർട്ട് ചെയ്തവരെ പോലെ തന്നെ എന്നെ കുറ്റം പറഞ്ഞവർക്കും നെഗറ്റീവ് കമന്റ് എഴുതി അയച്ചവർക്കും ഒരുപാട് നന്ദി…

എപ്പോഴും ഞാൻ പറയാറുള്ളത് പോലെ തന്നെ നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും എനിക്ക് വേണം. എന്റെ മനസ്സ് ശാന്തമാകാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. സ്‌നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ഡോ. മനു ഗോപിനാഥൻ.’ എന്നും പറഞ്ഞാണ് മനു കുറിപ്പ് അവസാനിപ്പിച്ചിരുന്നത്.

Vijayasree Vijayasree :