പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. രേണു കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വലി. രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
അടുത്തിടെ രേണുവിന്റെ റീലുകൾ അരോചകമായി തോന്നുന്നുവെന്നും നടിയെ പിടിച്ച് ജയിലിൽ അടക്കണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ രംഗത്ത് എത്തിയത് വൈറലായിരുന്നു. ഇപ്പോഴിതാ രേണുവിനെ വെച്ച് ആളുകൾ അവസരം മുതലാക്കി റീച്ചുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുത്തിൽ സംസാരിക്കുകയായിരുന്നു രേണു. താൻ മദർതെരേസയല്ലെന്നും അധിക്ഷേപം കണ്ടാൽ പ്രതികരിക്കുമെന്നുമാണ് രേണുവിന്റെ പ്രതികരണം.
ഇൻസ്റ്റഗ്രാമിൽ അടുത്തിടെയായി ഞാൻ നിരന്തരം ലൈവ് ചെയ്യാറുണ്ട്. അതിനടിയിൽ അധിക്ഷേപം വരുമ്പോൾ പ്രതികരിക്കാറുമുണ്ട്. ഇന്നത്തെ കാലത്ത് ജാതി പോലുള്ളവ പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണല്ലേ?. ഞാൻ ഉന്നതകുല ജാതയൊന്നുമല്ല. എടി അട്ടപ്പാടി എന്നൊക്കെ വിളിച്ചാണ് പരിഹസിക്കുന്നത്. അതിൽ എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ അട്ടപ്പാടിയാണെന്ന് തന്നെയാണ് ഞാൻ മറുപടി പറഞ്ഞത്.
സ്വന്തമായി വീടുണ്ടാകുന്നത് വരെ ഞാൻ താമസിച്ചതും കോളനിയിലാണ്. അതുകൊണ്ട് തന്നെ കോളനിയെന്ന് വിളിച്ചാൽ അതെ ഞാൻ കോളനിയാണെന്ന് തന്നെയാണ് ഞാൻ മറുപടി പറയാറ്. പിന്നെ ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല. പോടി എന്ന് എന്നെ വിളിച്ചാൽ ഞാനും തിരിച്ച് പോടിയെന്ന് വിളിക്കും. ചീത്ത വിളിക്കുന്നവരെപ്പോലെ തന്നെ എന്നെ സപ്പോർട്ട് ചെയ്യുന്നവരും ഒരുപാടുണ്ടെന്നും രേണു പറയുന്നു.
തന്നെ കുറിച്ച് പരാതിപ്പെട്ട സ്ത്രീയെ കുറിച്ചും രേണു സംസാരിച്ചു. ആ സ്ത്രീ ആരാണെന്ന് എനിക്കറിയില്ല. ആ സ്ത്രീ ചെയ്യുന്ന കാര്യങ്ങളാകും എന്നിൽ അടിച്ചേൽപ്പിച്ചത്. ഞാനും ഈ വോയ്സ് കേട്ടിരുന്നു. ഇവർക്കെതിരെ കേസ് കൊടുക്കാൻ പലരും പറഞ്ഞു. പക്ഷെ ഞാൻ കൊടുത്തില്ല. കൊടുത്തിട്ട് വല്ല പ്രയോജനവുമുണ്ടോ?. കൊലപാതകം, മോഷണം, പിടിച്ചുപറി, അധിക്ഷേപം, പീഡനം എന്നിവയൊന്നും ചെയ്യുന്നയാളല്ല ഞാൻ.
പിന്നെ എന്തിന്റെ പേരിൽ എന്നെ ജയിൽ ഇടണമെന്നാണ് ആ സ്ത്രീ പറയുന്നത്. റീൽ ചെയ്യുന്നതിനോ?. ഞെക്കിപിടിക്കൽ എന്ന് ആ സ്ത്രീ പറഞ്ഞതെന്താണെന്നും എനിക്ക് മനസിലാവുന്നില്ല. റൊമാന്റിക്ക്, വെഡ്ഡിങ് ഷൂട്ടുകൾ വൃത്തികേടാണോ. എനിക്ക് വരുന്ന വർക്കുകളാണ് ഞാൻ ചെയ്യുന്നത്. അങ്ങോട്ട് പോയി കഥാപാത്രം ആവശ്യപ്പെടാറില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങൾ ആസ്വദിച്ചാണ് ഞാൻ ചെയ്യുന്നത്.
ഞാനും അഭിനയം പഠിക്കുന്നതേയുള്ളു. സിനിമാ പശ്ചാത്തലത്തിൽ നിന്നും വന്നയാളുമല്ല. എന്റെ മാതാപിതാക്കൾ സാധാരണക്കാരാണ്. സിനിമ ഫീൽഡിനെ കുറിച്ച് കുറച്ചൊക്കെ സുധി ചേട്ടൻ പറഞ്ഞ് എനിക്ക് അറിയാം. സുധി ചേട്ടനുണ്ടായിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. എന്റെ ബോഡിക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. എനിക്ക് അതിൽ ഷെയിം തോന്നിയിട്ടില്ല. ഞാൻ കുറച്ച് മെലിഞ്ഞിട്ടാണ്.
അടുത്തിടെയായി ചില പരസ്യങ്ങളിലും അവസരം വരുന്നുണ്ട്. എല്ലാം ചോദിച്ച് മനസിലാക്കിയിട്ട് തന്നെയാണ് അഭിനയിക്കാൻ പോകുന്നത്. ഞാൻ സ്ത്രീകൾക്കൊപ്പം ഫോട്ടോയിട്ടാലും നെഗറ്റീവ് കമന്റ് വരും. ഇപ്പോഴത്തെ എന്റെ ലൈഫ് ഞാൻ ആസ്വദിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ ആരും എന്റെ മുഖത്ത് നോക്കി നെഗറ്റീവ് പറഞ്ഞിട്ടില്ല. ഞാൻ പിടിച്ച് തല്ലുമോയെന്ന് പേടിച്ചിട്ടാണോയെന്നും അറിയില്ല. ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ? എന്നും രേണു ചോദിക്കുന്നു.
അതേസമയം, ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നാണ് രേണു പറഞ്ഞിരുന്നത്. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.
അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.
മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം, തന്റെ ഒരു ചിത്രവും അതിനൊപ്പം രേണു പങ്കുവച്ച രണ്ട് വരിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രണയത്തെക്കുറിച്ചാണ് രേണു പോസ്റ്റിൽ പറയുന്നത്. ഇതിന് പിന്നാലെ താരം വീണ്ടും പ്രണയത്തിലായോ എന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്. ‘എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ല” എന്നാണ് രേണുവിന്റെ പോസ്റ്റ്.
ഇതോടെയാണ് രേണു പ്രണയത്തിലാണോ എന്ന് പലരും ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കമന്റുകൾക്ക് രേണു മറുപടിയും നൽകുന്നുണ്ട്. സുധിച്ചേട്ടൻ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ എട്ടൻ പോയി. എങ്കിലും ഏട്ടൻ എന്നും മനസിൽ ദൈവത്തിന് തുല്യമാണ്” എന്നാണ് രേണു നൽകിയ മറുപടി. സുധിച്ചേട്ടൻ എന്നും ഉണ്ടാകും എന്നും രേണു പറയുന്നുണ്ട്. അത് സുധിച്ചേട്ടൻ അല്ലാതെ ആരാ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. സമയം ആവട്ടെ പറയാം എന്നായിരുന്നു രേണുവിന്റെ മറുപടി.
ആരാ ആരാ ആ ആൾ പറ രേണു എന്നൊരാൾ പറഞ്ഞപ്പോൾ. സമയം ആവട്ടെ എല്ലാവരേയും അറിയിക്കാം എന്നായിരുന്നു രേണു നൽകിയ മറുപടി. രേണു തന്റെ പുതിയ വീഡിയോയെക്കുറിച്ചാണോ പോസ്റ്റിൽ പരാമർശിക്കുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്. സംശയങ്ങൾക്കൊന്നും രേണു വ്യക്തമായ മറുപടി നൽകിയിട്ടില്ല. സമയം ആകുമ്പോൾ പറയാമെന്നാണ് രേണു പറയുന്നത്.
പെർഫ്യും എന്നൊരാൾ കമന്റ് ചെയ്തിരുന്നു. പെർഫ്യും വീട്ടിൽ ഉണ്ടല്ലോ. ഇപ്പോഴും എപ്പോഴും എന്നാണ് അതിന് രേണു നൽകിയ മറുപടി. വീണ്ടും വിവാഹിതയാകുകയാണോ എന്ന ചോദ്യത്തിന് രേണു നൽകിയ മറുപടി ഇപ്പോൾ ഇല്ല എന്നാണ്. ഇതെല്ലാം ആരാധകരിൽ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്. താരം മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന അനുമാനത്തിൽ രേണുവിനെതിരെ വിമർശനവുമായും ചിലർ എത്തിയിട്ടുണ്ട്. അത്തരക്കാരിൽ ചിലർക്ക് രേണു തന്നെ മറുപടി നൽകുകയും ചെയ്യുന്നുണ്ട്.
എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു.
ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം.
ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് മുമ്പ് ചോദിച്ചത്.
ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ വീട്ടിലാണ് താമസം.