ഒരു പാസ്റ്റററേയും ഞാൻ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. അത് ഞാൻ തള്ളിക്കളയുന്നില്ല. ഇവർ ഈ പറയുന്ന വ്യക്തി പാസ്റ്ററാണോ എന്നൊന്നും എനിക്ക് അറിയില്ല. അയാൾ കല്യാണവും കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബത്തോടെ ജീവിക്കുന്നു; രേണു

പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി ഫോട്ടോ ഷൂട്ടുകളിലും റീൽസുകളിലും പ്രത്യക്ഷപ്പെട്ട രേണു സുധി ഇപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്നതിന്റെ തിരക്കിലാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയം സ്വദേശിയും പാസ്റ്ററുമായ ബിനു എന്നയാൾ രേണുവിനെ വിവാഹം കഴിച്ചുവെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. തന്നെ താലിക്കെട്ടിയ ഏക വ്യക്തി സുധിച്ചേട്ടനാണ്. നിയമപരമായി വിവാഹം കഴിച്ചയാളും അദ്ദേഹം തന്നെ. അത് ഞാൻ എവിടെ വേണമെങ്കിലും പറയും. എന്നാൽ ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും വരുന്നുണ്ടെന്നാണ് രേണു പറയുന്നത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു. ‘ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. ഏത് പാസ്റ്റർ? അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലും ഇല്ല.’ എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാൾവരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്. എന്നോട് ഇതൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല.

എന്റെ ജീവിത്തിൽ സംഭവിച്ച കാര്യങ്ങൾ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തിൽ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞത്. ഞാൻ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകൾക്ക് എന്താണ്. ഞാൻ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. ഇപ്പോൾ ഈ അഭിമുഖത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്.

ഏതാണ്ട് എന്തോ വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം. ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാൻ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ല.

പഴയകാര്യങ്ങളൊക്കെ ഇവിടം കൊണ്ട് നിർത്താം എന്നാണ് എന്നെ വിവാഹം കഴിക്കുമ്പോൾ സുധിച്ചേട്ടൻ പറഞ്ഞത്. വിവാഹം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് താലികെട്ടും രജിസ്ട്രേഷനുമാണ്. ഞാൻ സുധിച്ചേട്ടനോട് ഒന്നും മറച്ച് വെച്ചിട്ടില്ല. സുധിച്ചേട്ടൻ മരിച്ചു പോയതുകൊണ്ട് ഞാൻ കളവ് പറയുകയാണ് എന്നാണെങ്കിൽ നിങ്ങൾക്ക് കിച്ചുവിനോട് ചോദിക്കാം. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇവർക്ക് അറിയാം.

പറയാൻ പറ്റാത്ത അത്രയും മോശം സാഹചര്യത്തിൽ ഞാൻ ജീവിച്ച ഒരു ജീവിതം ഉണ്ടായിരുന്നു. എന്നുവെച്ച് അത് വിവാഹം കഴിഞ്ഞ് ദാമ്പത്യത്തിലേക്ക് പോയി എന്നല്ല. കമന്റിടുന്നവർക്ക് ഇത് മാത്രമാണ് എന്റെ മറുപടി. അറിയേണ്ടവരെയൊക്കെ ഇതിനോടകം തന്നെ ഞാൻ അറിയിച്ചിട്ടുണ്ട്. സുധിച്ചേട്ടൻ തന്നെ പറഞ്ഞത് പോലെ പാസ്റ്റ് ഈസ് പാസ്റ്റ്. അതുമാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ നിന്റെ ഭർത്താവണ്, നീ എന്റെ ഭാര്യ അത് മാത്രം പുറത്ത് പറഞ്ഞാൽ മതിയെന്നാണ് സുധിച്ചേട്ടൻ പറഞ്ഞതെന്നും രേണു സുധി പറയുന്നു.

ഒരു പാസ്റ്റററേയും ഞാൻ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. അത് ഞാൻ തള്ളിക്കളയുന്നില്ല. ഇവർ ഈ പറയുന്ന വ്യക്തി പാസ്റ്ററാണോ എന്നൊന്നും എനിക്ക് അറിയില്ല. അയാൾ കല്യാണവും കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബത്തോടെ ജീവിക്കുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരം. ഇതേക്കുറിച്ചൊന്നും എനിക്ക് ഇതുവരെ പറയേണ്ടി വന്നിട്ടില്ല. കിച്ചുവിന്റെ കാര്യം എല്ലാവർക്കും അറിയാവുന്നത് കൊണ്ടാണ് ആദ്യ ഭാര്യയുടെ പേര് പോലും അദ്ദേഹം സ്റ്റാർ മാജിക്കിൽ പറഞ്ഞതെന്നും രേണു സുധി കൂട്ടിച്ചേർത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആദ്യ ഭാര്യ പോയശേഷം കൊല്ലം സുധി തന്നെ വിവാഹം കഴിച്ചിരുന്നുവെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്ത് എത്തിയിരുന്നു. അഞ്ച് വർഷത്തോളം താൻ സുധിയുടെ ഭാര്യയായിരുന്നുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. രേണുവുമായുള്ള സുധിയുടെ ബന്ധം അറിഞ്ഞതോടെ താൻ വിവാഹമോചനം നേടുകയായിരുന്നുവെന്നുമാണ് സ്ത്രീ പറഞ്ഞത്. എന്നാൽ സുധി രണ്ട് വിവാഹം കഴിച്ചതായി തനിക്ക് അറിവില്ലെന്നാണ് രേണു പറഞ്ഞത്. കൊല്ലം സുധി ലീഗലായി വിവാഹം ചെയ്തയാൽ താൻ മാത്രമാണെന്നും രേണു മാരേജ് സർട്ടിഫിക്കറ്റ് അടക്കം കാണിച്ച് പറയുകയും ചെയ്തിരുന്നു.

കൊല്ലം സുധിയുടെ ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം തന്നെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും ഈ ബന്ധം പിരിഞ്ഞതാണെന്നും ഇവർ വാദിക്കുന്നു.

താൻ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയിൽ പറഞ്ഞു. അതുകൊണ്ടാണ് ഈ തുറന്ന് പറച്ചിൽ ന‌ടത്തുന്നതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഈ സ്ത്രീ പറയുന്നു. റീൽ ആന്റ് റിയൽ മീഡിയ വർക്ക്സ് എന്ന യൂട്യൂബ് ചാനലിലാണ് ഫോൺ കോളിലൂടെയുള്ള വെളിപ്പെടുത്തൽ.

2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഇല്ലായിരുന്നു. ബോറായി സംസാരിക്കുന്നവർ ഉണ്ടായിരുന്നു. ചേട്ടാ എല്ലാവരും ഇങ്ങനെ ഓരോന്ന് പറയുന്നു, നമുക്ക് കല്യാണം കഴിച്ചൂടെ എന്ന് ഞാൻ തന്നെയാണ് ചോദിച്ചത്. അന്ന് പുള്ളിക്ക് ഒരു മകനുണ്ട്. അവിടെത്തന്നെ ഒരു സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്.

കല്യാണം കഴിച്ച് നേരെ വീട്ടിലേക്കാണ് കൊണ്ട് പോയത്. റിസപ്ഷനും കാര്യങ്ങളുമുണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും വീട്ടിൽ വന്നാണ് കല്യാണം ആലോചിച്ചത്. ഇവൾ കൊച്ചാണ് എന്തിനാണ് ജീവിതം തുലയ്ക്കുന്നതെന്ന് ആ ഫാമിലിയിലുള്ളവർ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. ആളുടെ ആദ്യ ഭാര്യ ശാലിനിയും ഞാനും നല്ല കമ്പനിയായിരുന്നു. വിളിക്കാറുണ്ടായിരുന്നു.

സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്. സുധി ചേട്ടനുമായി ഞാൻ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ടല്ല. അന്ന് ഗൂഗിൾ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പെെസ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യും. അന്ന് ഗൂഗിൾ പേയില്ല. ഈ ബിൽ ഞാൻ കാണുമ്പാേഴാണ് ഏറ്റവും കൂടുതൽ തവണ വഴക്കുണ്ടായത്. ഡിവോഴ്സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവൾക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.

എന്റെ രണ്ടാം വിവാഹം കഴിഞ്ഞ് ഗർഭിണിയായിരുന്ന സമയത്ത് ശാലിനി എന്നെ വിളിച്ചിരുന്നു. നീ എപ്പിസോഡുകളൊക്കെ കാണുന്നില്ലേ എന്നെ നാണം കെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആ സമയത്ത് അവൾക്ക് മൂന്നര നാല് വയസുള്ള മോനുണ്ട്. പറയുന്നവർ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ നീ മോനെ നോക്കി ജീവിക്കെന്ന് ഞാൻ പറഞ്ഞു. എന്നെ കാണണമെന്ന് പറഞ്ഞിരുന്നു. അടുത്ത മാസം പൊങ്കാല കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരും അപ്പോൾ നീ വന്ന് കാണ് എന്ന് പറഞ്ഞാണ് ഞാൻ ഫോൺ വെക്കുന്നത്. ‌

അടുത്ത മാസം എന്റെ ഫ്രണ്ട് ഗൾഫിൽ നിന്ന് വിളിച്ചാണ് മരിച്ചത് അറിയുന്നത്. ഞാൻ ഗ്രൂപ്പുകളൊക്കെ ഡിലീറ്റ് ചെയ്തിരുന്നു. സുധി ചേട്ടൻ ചാനലിൽ വന്ന് പറഞ്ഞ 99 ശതമാനം കാര്യങ്ങളും കള്ളമാണ്. ശാലിനി മകന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. ചുമ്മാ കെട്ടുകഥകൾ പറഞ്ഞുണ്ടാക്കിയതാണ്. കുട്ടിയെയും കൊണ്ടാണ് അവൾ ആദ്യം പോയത്. കേസ് കൊടുത്ത് കുട്ടിയെ തിരിച്ച് മേടിച്ചതാണെന്നും ഈ സ്ത്രീ പറയുന്നു.

തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.

സുധിയുടെ ആദ്യഭാര്യ മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് രേണുവും പറഞ്ഞിരുന്നു. സുധിച്ചേട്ടന്റെ ആദ്യഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ മരിക്കുന്നതിന്റെ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ ഫേസ്ബുക്കിൽ ബന്ധപ്പെട്ടിരുന്നു. ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എന്തിന് പിണക്കം, തനിക്ക് ഒരു പിണക്കവും ഇല്ലെന്ന് താൻ മറുപടി കൊടുത്തു. എനിക്കൊന്ന് രേണുവിനെ കാണണം എന്ന് പറഞ്ഞു.

അതിനെന്താടാ എന്ന് പറഞ്ഞ് താൻ വീഡിയോ കോൾ ചെയ്തു. രേണുവിനെ കണ്ടതിൽ ഒത്തിരി സന്തോഷമായി. ഞാൻ കരുതി രേണുവിന് എന്നോട് പിണക്കമായിരിക്കുമെന്ന്, എന്ന് അവർ പറഞ്ഞു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചു. കിച്ചുവിന്റെ കാര്യം ചോദിച്ചതേ ഇല്ല. ചിലപ്പോൾ തനിക്ക് വല്ലതും തോന്നുമോ എന്ന് കരുതി ആയിരിക്കും. സുധിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ബ്ലോക്ക് ചെയ്‌തോണം, നീ വെറുതെ തല്ല് കൊള്ളും എന്ന് പറഞ്ഞു.

ഞങ്ങളത് പണ്ടേ മറന്നതാണ്, നീ ഇനി അത് കുത്തിപ്പൊക്കരുത് എന്നും പറഞ്ഞു. അതോടെ അവരെ ബ്ലോക്ക് ചെയ്തു. താൻ അവരോട് സംസാരിച്ചപ്പോഴൊക്കെ സന്തോഷത്തോടെയേ സംസാരിച്ചിട്ടുളളൂ. മകന്റെ ജന്മദിനം ആണെന്ന് പറഞ്ഞു. അപ്പോൾ താൻ ഹാപ്പി ബർത്ത്‌ഡേ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് കുറച്ച് നാൾ കഴിഞ്ഞ് അവർ മരിച്ചെന്ന് ആണെന്നുമായിരുന്നു രേണു പറഞ്ഞിരുന്നത്.

Vijayasree Vijayasree :