കഴുത്തിൽ മിന്നു കെട്ടാത്ത കല്യാണമായിരുന്നല്ലോ, രജിസ്റ്റർ മാര്യേജുമല്ല. ജീവിച്ചിട്ടുമില്ല, ആ ലെെഫിനെ പറ്റി ഡീറ്റെയിലായി പറയാൻ എനിക്ക് താൽപര്യമില്ല; രേണു സുധി

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി അടുത്തിടെയും രേണുവിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് പ്രധാനമായും വിമർശനങ്ങൾ വരുന്നതെങ്കിലും അടുത്തിടെയും രേണുവിനെതിരെ വമർശനം ഉയർന്നിരുന്നു. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.

ഇപ്പോഴിതാ തന്നെ അധിക്ഷേപിച്ച് സംസാരിച്ച യൂട്യൂബർക്കെതിരെ സംസാരിക്കുകയാണ് രേണു സുധി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു. അതുലേ, ഞാനിതൊന്നും കാണുന്നില്ല. എന്റെ കുടുംബക്കാരെയും കൂടി വലിച്ചിഴച്ചപ്പോഴാണ് പ്രതികരിച്ചത്. എനിക്ക് രണ്ടാമത്തെ പ്രസവം എന്ന് വരെ പറഞ്ഞു. ഞാൻ ഒന്നേ പ്രസവിച്ചിട്ടുള്ളൂ എന്ന് എനിക്കും എന്റെ വീട്ടുകാർക്കും അറിയാം. പിന്നെ ഇവൻ എന്റെ രണ്ടാമത്തെ പ്രസവം എന്ന് പറയുന്നു. ഇവന് നാണമുണ്ടോ.

ഒരു സ്ത്രീയെ പറ്റി ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാൻ. എന്റെ ശരീരത്തെ പറ്റി ഇവനാണോ അറിയുന്നത്. ഒരു ഫോണും കോലുമുണ്ടെങ്കിൽ ഇവന് എന്ത് തോന്നിവാസവും കാണിക്കാമെന്ന അവകാശമുണ്ടോ. ഉണ്ടെങ്കിൽ എന്റെ കേസ് എടുക്കേണ്ട. സ്ത്രീത്വത്തെ അപമാനിച്ച് തന്നെയാണ് അവൻ സംസാരിച്ചത്. കേസിനെക്കുറിച്ച് താൻ കൂടുതൽ വിവരങ്ങൾ പറയുന്നില്ലെന്നും രേണു സുധി വ്യക്തമാക്കി. അതുൽ അല്ലാതെ വേറെ വ്ലോഗർമാരും ചെയ്യുന്നുണ്ട്. അവരുടെ ആവിഷ്കാര സ്വാതന്ത്രമാണ്. അവർ ചെയ്യട്ടെ.

ഇത് ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും വെെകുന്നേരവും സിബിഐ അന്വേഷണം പോലെയങ്ങ് നടക്കുകയാണ്. ഞാൻ പണ്ട് താമസിച്ചിടത്ത് ചെന്ന് അന്വേഷിക്കുക. കുറേ പെണ്ണുങ്ങളുടെ വോയിസ് ഇടുക. ഇതൊക്കെ കേട്ട് രേണു സുധി തളർന്ന് പോയെന്നാണ് വിചാരം. രേണു സുധി ഇങ്ങനെയുള്ള ഓലപ്പാമ്പ് കണ്ട് പേടിക്കില്ല. കുറച്ച് ദിവസം കഴിയുമ്പോൾ നിർത്തുമെന്ന് ഞാൻ വിചാരിക്കും. പക്ഷെ നിർത്തില്ല. എനിക്ക് മുമ്പ് ഒരു ലെെഫ് ഉണ്ടായിരുന്നെന്ന് ഞാൻ മുമ്പ് പറഞ്ഞതാണ്.

ആ ലെെഫിനെ പറ്റി ഡീറ്റെയിലായി പറയാൻ എനിക്ക് താൽപര്യമില്ല. കാരണം അവർ അവരുടെ ഫാമിലിയായി രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ജീവിക്കുകയാണ്. പിന്നെ ആർക്കാണ് ഇത്ര ആവശ്യമെന്നും രേണു ചോദിക്കുന്നു. രേണു കൊല്ലം സുധിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. തനിക്കൊരു കഴിഞ്ഞ കാലമുണ്ടെന്ന് രേണു സമ്മതിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് നേരത്തെ സംസാരിക്കാതിരുന്നതിന് കാരണമുണ്ടെന്നും രേണു പറയുന്നു. സുധി ചേട്ടനാണ് ഇത് പറയേണ്ടെന്ന് പറഞ്ഞത്. ഭർത്താവിനെ അനുസരിക്കുന്ന ഭാര്യയാണ് ഞാൻ.

കഴുത്തിൽ മിന്നു കെട്ടാത്ത കല്യാണമായിരുന്നല്ലോ, രജിസ്റ്റർ മാര്യേജുമല്ല. ജീവിച്ചിട്ടുമില്ല. പിന്നെ എന്തിനാണ് അത് പറയുന്നത്, നമുക്ക് നമ്മുടെ കാര്യം പറയാം എന്നാണ് സുധി ചേട്ടൻ പറഞ്ഞത്. എന്റെ ഭർത്താവിനെ മാനിക്കുന്ന സ്ത്രീയായത് കൊണ്ട് ഞാൻ പറഞ്ഞില്ല. സുധി ചേട്ടൻ മരിക്കുമെന്ന് ഞാൻ അറിയുന്നില്ലല്ലോയെന്നും രേണു സുധി പറഞ്ഞു. അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ് വിവാദങ്ങൾക്കിടയിലും രേണു സുധി. കുറ്റപ്പെടുത്തുന്നവർ താൻ വീട്ടിലിരുന്നാൽ സഹായിക്കാൻ വരില്ലെന്ന് രേണു ചൂണ്ടിക്കാട്ടുന്നുണ്ട്.

സുധിയുടെ പഴയൊരു അഭിമുഖവും അതിൽ പറഞ്ഞ വാക്കുകളുമായിരുന്നു അടുത്തിടെ വൈറലായത്. കൊവിഡ് കാലത്ത് ചില സാമ്പത്തിക ദാമ്പ്യതകൾ സുധിയെ അലട്ടിയിരുന്നു. അന്ന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ഞാൻ ഇതുവരെ പറയാത്ത കാര്യമാണ്. പക്ഷെ എനിക്കിപ്പോൾ അത് പറഞ്ഞേ പറ്റു. വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിൽ സംഭവിച്ചുപോയതാണെന്നാണ് സുധി പറഞ്ഞത്. സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥമെന്നാണ് റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർ അതുൽ പ്രതികരിച്ച് ചോദിച്ചിരുന്നത്.

എന്നാൽ താൻ ഇതുവരെ ഒരിക്കൽ മാത്രമെ പ്രസവിച്ചിട്ടുള്ളുവെന്നും തനിക്ക് പിറന്ന മകൻ ഒന്നാം ക്ലാസുകാരനായ റിതുലാണെന്നുമാണ് രേണു പറയാറുള്ളതെന്നും അതുൽ പുതിയ വീഡിയോയിൽ പറഞ്ഞു. സുധി ചേട്ടൻ തന്നെയാണ് രേണുവിന് രണ്ടാമത്തെ കുട്ടി ജനിച്ചശേഷമാണ് ഡിപ്രഷൻ വന്നതെന്ന് പറഞ്ഞത്. മാത്രമല്ല എല്ലാം കേട്ട് അടുത്തിരിക്കുന്ന രേണു ഒന്നും നിഷേധിക്കുന്നുമില്ല. രേണുവിന്റെ ആദ്യത്തെ കല്യാണത്തിൽ വേറെ കുട്ടിയുണ്ടോയെന്നും അറിയില്ല.

അടുത്തിടെ ചോദ്യം വന്നപ്പോൾ ഒരു കല്യാണം മാത്രമെ കഴിച്ചിട്ടുള്ളുവെന്നാണ് രേണു പറഞ്ഞത്. ശേഷം ഒരു അഭിമുഖത്തിൽ തൊട്ടും തൊടാതെയും മറുപടി പറഞ്ഞു. കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ എന്താണ് കുഴപ്പമെന്നാണ് രേണു ചോദിച്ചത്. എന്തൊക്കയോ എവിടെയോ ചീഞ്ഞ് നാറുന്നു. അതുപോലെ സുധിയുടെ ആദ്യ ഭാര്യയിലുള്ള മകൻ കിച്ചുവിനേയും രേണുവിനേയും ചേർത്ത് മോശം കമന്റുകൾ ആളുകൾ ഇടുന്നതും വീഡിയോ ചെയ്യുന്നതും താൻ കണ്ടുവെന്നും രേണു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ് കേട്ടു.

അങ്ങനൊരു സംഭവമെ നടന്നിട്ടില്ല. ഒരാൾ പോലും രേണുവും സുധിയുടെ മകനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനെ വിമർശിച്ച് വീഡിയോ ചെയ്തിട്ടില്ല. ആരും അങ്ങനെ ചെയ്യാനും പോകുന്നില്ല. അത്രയ്ക്ക് വിവരക്കുറവുള്ള യുട്യൂബേഴ്സ് ഇല്ല. ആരും പറയാത്ത കാര്യം പറഞ്ഞുവെന്ന് പറ‍ഞ്ഞ് എന്തിന് ജനങ്ങളിലേക്ക് മിസ്ലീഡിങ് സാധനം ഇട്ട് കൊടുക്കുന്നു. ലൈം ലൈറ്റിൽ നിന്ന് കത്താൻ വേണ്ടി ഇത്തരം കോപ്രായങ്ങൾ കാണിക്കരുതെന്നും രേണുവിനെ വിമർശിച്ച് അതുൽ പറഞ്ഞു.

പരാതിയുമായി ചെന്നപ്പോൾ പോലീസുകാർ മോശമായി പെരുമാറിയെന്ന ആരോപണവുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രേണു എത്തിയിരുന്നു. തങ്ങൾക്കെതിരെ മോശം പ്രചാരണം നടത്തുന്ന വ്ളോഗർക്കെതിരെ പരാതി നൽകാൻ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെടുകയാണ് ചെയ്തത് എന്നും സ്ത്രീകൾ ആണെന്നുളള പരിഗണന പോലും തന്നില്ലെന്നും രേണു സുധി ആരോപിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ രേണു സുധി പ്രതികരിച്ചത്. പരാതിക്കാരായ തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് രേണു ചോദിക്കുന്നു.

പോലീസുകാർ തങ്ങളുടെ അടുത്ത് ഭയങ്കരമായി ദേഷ്യപ്പെടുകയാണ് ചെയ്തത്. കോടതിയിൽ പൊക്കോ, ഇവിടെ പറ്റില്ല എന്നാണ് പറഞ്ഞത്. അവന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് എന്നും പറഞ്ഞു. ഇനി കോടതിയിലേക്കാണ് പോകുന്നത്. ഞങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തതാണ്. ഞങ്ങളോട് പോലീസിൽ പോകാൻ പറഞ്ഞു. അതനുസരിച്ചാണ് ഇവിടേക്ക് വന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെങ്കിൽ ഞങ്ങൾക്കും അവനെക്കുറിച്ച് പറഞ്ഞാൽ പോരായിരുന്നോ. ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമുളളത് കൊണ്ട് മാത്രം പരാതി കൊടുത്തു.

ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ്. ഞങ്ങളാണോ തെറ്റുകാർ. മാനുഷികമായ ഒരു പരിഗണന പോലും പോലീസ് തന്നില്ല. അതുൽ മറുപടി തന്നിട്ടുണ്ടെന്ന് പറഞ്ഞ് കുറേ പേപ്പർ എടുത്ത് കാണിച്ചു. അപ്പോൾ തങ്ങളുടെ പരാതി എവിടെ. അവൻ ചെയ്തത് തെറ്റല്ലെന്നാണ് പോലീസ് പറയുന്നത്. രണ്ട് സ്ത്രീകളെന്നുളള പരിഗണന പോലും തന്നില്ല.

പ്രസവത്തിന് ശേഷം തനിക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സുധിച്ചേട്ടൻ സംസാരിച്ചിരുന്നു. അതും പൊക്കിപ്പിടിച്ച് സ്ഥിരം മാനസികരോഗിയാണെന്ന് പറഞ്ഞാൽ എങ്ങനെയാണ്. മാനസിക രോഗി ആണെങ്കിൽ തന്നെ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സിച്ച് ഷോക്ക് എങ്കിലും തരണ്ടേ. ഇതൊക്കെ എന്തിനാണ് പൊക്കിപ്പിടിച്ച് നടക്കുന്നത്. എന്തിനാണ് തന്റെ പിറകേ നടക്കുന്നത് എന്നാണ് താൻ ആലോചിക്കുന്നത്.

താൻ കാപ്പ കേസിലെ പ്രതിയാണോ, ഇങ്ങനെ ഇട്ട് ദ്രോഹിക്കാൻ വേണ്ടി. നെഗറ്റീവ് കമന്റുകളൊക്കെ പോകട്ടെ. അതൊന്നും ഒരു വിഷയമല്ല. തന്റെ മുൻ ഭർത്താവ് എന്നും പറഞ്ഞ് ഏതോ ഒരാളുടെ ഫോട്ടോ ഇട്ടിരിക്കുന്നു. ആളെ തനിക്ക് അറിയുക പോലുമില്ല. ഈ പറയുന്ന ആരോപണത്തിൽ ഉൾപ്പെട്ട ആൾക്ക് പോലും ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ല. തനിക്കും സംസാരിക്കാൻ താൽപര്യമില്ല, സുധിച്ചേട്ടനും സംസാരിക്കാൻ താൽപര്യമില്ലായിരുന്നു.

താൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവന്മാർക്ക് എന്താണ് പ്രശ്‌നം. മരിച്ച് പോയ സുധിച്ചേട്ടനും ഇല്ല പ്രശ്‌നം, ഈ പറഞ്ഞ ആരോപണത്തിൽ ഉളള ആൾക്കും പ്രശ്‌നമില്ല. പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവൻ ആരാണ് സിബിഐയോ. തന്റെ പിറകേ നടക്കാൻ ഇവനെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ. ഇതാണോ ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ഒരു കോലും പിടിച്ച് വ്‌ളോഗർ ആണെന്നും പറഞ്ഞ് എന്തിനാണ് തന്റെ പിറകെ നടക്കുന്നത്.

തനിക്കൊരു പഴയ ജീവിതം ഉണ്ടെങ്കിൽ അത് സുധിച്ചേട്ടന് അറിയുന്ന കാര്യമാണ്. പിന്നെ അത് കുത്തിപ്പൊക്കേണ്ട കാര്യം എന്താണ് ഇവർക്ക്. തന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാൻ നിങ്ങളെ ആരെങ്കിലും ഏൽപ്പിച്ചോ. പറയുന്നവരൊക്കെ ഭയങ്കര ആൾക്കാരാണല്ലോ. നിയമത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് പരാതി കൊടുക്കാൻ പോയത്. അപ്പോൾ നമ്മുടെ അടുത്ത് ദേഷ്യപ്പെടുകയാണ്. നമ്മൾ പെണ്ണുങ്ങളാണ്. പോലീസ് ഉദ്യോഗസ്ഥൻ നിന്ന് ഭയങ്കരമായി ഷൗട്ട് ചെയ്യുകയാണ്. എന്താണ് കാരണമെന്ന് അറിയില്ല. അതുലിനെ പൊക്കിപ്പറയുകയാണ്. ഞങ്ങളല്ലേ പരാതിക്കാർ, ഞങ്ങൾക്ക് നീതി വേണ്ടേ എന്നാണ് രേണു ചോദിച്ചിരുന്നത്.

കോട്ടയം സ്വദേശിയും പാസ്റ്ററുമായ ബിനു എന്നയാൾ രേണുവിനെ വിവാഹം കഴിച്ചുവെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ രേണുവും രംഗത്തെത്തിയിരുന്നു. തന്നെ താലിക്കെട്ടിയ ഏക വ്യക്തി സുധിച്ചേട്ടനാണ്. നിയമപരമായി വിവാഹം കഴിച്ചയാളും അദ്ദേഹം തന്നെ. അത് ഞാൻ എവിടെ വേണമെങ്കിലും പറയും. എന്നാൽ ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും വരുന്നുണ്ടെന്നാണ് രേണു പറഞ്ഞത്.

‘ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. ഏത് പാസ്റ്റർ? അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലും ഇല്ല.’ എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാൾവരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നതെന്നും രേണു പറഞ്ഞിരുന്നു.

Vijayasree Vijayasree :