ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു

പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ, താൻ ട്രെയിനിൽ നിന്ന് വീണെന്ന് പറയുകയാണ് രേണു. പ്ലാറ്റ്‌ഫോമിലേയ്ക്ക് ലഗേജുകളുമായി ചാടി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തലയടിച്ച് ആണ് നിലത്ത് വീണത്. ട്രെയിനിന്റെ എസി കമ്പാർട്ട്‌മെന്റിലാണ് രേണുവും ഷൂട്ടിങ് സംഘവും സഞ്ചരിച്ചിരുന്നത്. ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിൽ ട്രെയിൻ നീങ്ങാൻ ആരംഭിച്ചു.

പെട്ടെന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് പ്ലാറ്റ്‌ഫോമിലേയ്ക്ക് വീണത്. ഭാഗ്യത്തിനാണ് പാളത്തിലേക്കു വീഴാതെ വലിയ അപകടം ഒഴിവായത്. പിന്നാലെ ആശുപത്രിയിൽ പോയി സിടി സ്‌കാൻ ഉൾപ്പെടെ എടുത്ത് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. താൻ ട്രെയിനിൽ നിന്ന് വീണ അനുഭവം പങ്കുവെയ്ക്കുന്ന ഓൺലൈൻ മാധ്യമത്തിന്റെ വീഡിയോയ്ക്കു താഴെയും പരിഹാസ കമന്റുകളാണ് വരുന്നത്.

ദൈവത്തെ മറന്ന് ജീവിക്കരുതെന്നാണ് ഒരാൾ ഓർമിപ്പിക്കുന്നത്. കാണിച്ചു കൂട്ടുന്നതെല്ലാം സുധി ചേട്ടന്റെ ആത്മാവ് എല്ലാം കാണുന്നുണ്ടെന്ന് ഉറപ്പായി, അങ്ങനെ തന്നെ വേണം എന്നെല്ലാം കമന്റുകളുമായി വന്നിട്ടുണ്ട്. എന്നാൽ ഒരാൾക്ക് അപകടം പറ്റുമ്പോഴും അയാളെ പരിഹസിക്കാനുള്ള മനോനിലയെ വിമർശിക്കുന്നവരുമുണ്ട്. എന്തൊക്കെയായാലും ഒരാൾക്ക് അപകടം സംഭവിക്കുമ്പോൾ ഇങ്ങനൊന്നും പറയാന്‌‍ പാടില്ല എന്നെല്ലാമാണ് പലരും പറയുന്നത്.

അതേസമയം, ഇപ്പോൾ അലിൻ ജോസ് പെരേരയുമായി പുതിയ ആൽബത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രേണു. ഇടപ്പള്ളി വനിത തീയറ്ററിൽ സിനിമാ നിരൂപണം പറഞ്ഞാണ് അലിൻ ജോസ് പെരേര സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അലിൻ ജോസുമായുള്ള റീൽസുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നതിന്റെ വിവിധ ഭാഗങ്ങളും ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.

തൻസീർ കൂത്തുപറമ്പാണ് ആൽബത്തിന്റെ സംവിധായകൻ. രേണുവിന്റെ അഭിനയത്തെ വിമർശിച്ചും നിരവധി പേർ കമന്റുകൾ ഇടുന്നുണ്ട്. നിരവധി പേരാണ് ഷൂട്ടിങ് ലൊക്കേഷനിൽ ഫോട്ടോ എടുക്കാനും മറ്റുമായി രേണുവിന്റെ അടുക്കൽ എത്തുന്നുണ്ട്. സിനിമകളിലും വൈകാതെ താൻ അഭിനയിക്കുമെന്നുള്ള പ്രതീക്ഷയും രേണു പങ്കുവയ്ക്കുന്നുണ്ട്.

അടുത്തിടെ, രേണു രണ്ടാമതും വിവാഹിതയാകുന്നുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നാലെ പ്രതികരണവുമായി രേണു രം​ഗത്തെത്തുകയും ചെയ്തിരുന്നു. താൻ ഇനി ഒരാളെ വിവാഹം ചെയ്താൽ അയാളെ ജനങ്ങൾ വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്നും ആ റിസ്ക്ക് എടുക്കാൻ പറ്റിയൊരാൾ വന്നാൽ മാത്രമെ വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കൂവെന്നും രേണു പറഞ്ഞിരുന്നു.

രണ്ടാം വിവാഹം ലോകത്ത് ആദ്യമായി നടക്കുന്നതൊന്നുമല്ല. പക്ഷെ എന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ‌ ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും. രേണു സുധിയെന്ന ഞാൻ യഥാർ‌ത്ഥത്തിൽ വീണ്ടും ഒരു വിവാഹം കഴിച്ചാൽ നടക്കാൻ പോകുന്ന സംഭവങ്ങൾ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ആ മനുഷ്യനെ ആളുകൾ വെറുതെ വിടുമോ?.

പാവം ആ മനുഷ്യനെ കൂടി ഞാൻ ഇതിലേക്ക് ഇടണോ. ആ സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഞാൻ ഇനി ഒരു വിവാഹത്തിലേക്ക് കടന്നാലുള്ള അഭിപ്രായം എന്താണെന്ന് അറിയാൻ കഴിഞ്ഞ ദിവസം ഞാൻ ചെറുതായി ഒരു ബോംബിട്ട് കൊടുത്തിരുന്നു. അത് വൈറലായിരുന്നു. രേണു സുധി പ്രണയത്തിൽ എന്നൊക്കെ പറഞ്ഞ് സോഷ്യൽമീഡിയയിൽ അത് പ്രചരിക്കുകയും ചെയ്തിരുന്നു. എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നയാൾ എന്നാണ് രേണു പറഞ്ഞത്.

രേണുവിന്റെ തോന്നൽ ശരിയാണെന്നാണ് വീഡിയോ വൈറലായതോടെ വരുന്ന കമന്റുകൾ. ഒരു വ്യക്തിയെ അപമാനിക്കാനും ചവിട്ടി തേയ്ക്കാനും നമ്മൾ മലയാളികൾ മുന്നിലാണ്. ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ സഹായിക്കാൻ ആരും കാണില്ല. അപമാനിക്കാൻ എല്ലാവരും കാണും. ആര് ചവിട്ടി താഴ്ത്തിയാലും അവിടെ നിന്നും പൂർവാധികം ശക്തിയോടെ എഴുന്നേറ്റ് രേണു മുന്നോട്ട് പോകണം എന്നായിരുന്നു ഒരാൾ കുറിച്ചത്.

ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.

അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.

മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.

മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.

അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.

തന്റെ ഒരു ചിത്രവും അതിനൊപ്പം രേണു പങ്കുവച്ച രണ്ട് വരിയുമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രേണു പ്രണയത്തിലാണോ എന്ന ചർച്ചകൾക്ക് തുടക്കമിട്ടത്. പ്രണയത്തെക്കുറിച്ചാണ് രേണു പോസ്റ്റിൽ പറയുന്നത്. ‘എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ല” എന്നാണ് രേണുവിന്റെ പോസ്റ്റ്.

ഇതോടെയാണ് രേണു പ്രണയത്തിലാണോ എന്ന് പലരും ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കമന്റുകൾക്ക് രേണു മറുപടിയും നൽകുന്നുണ്ട്. സുധിച്ചേട്ടൻ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ എട്ടൻ പോയി. എങ്കിലും ഏട്ടൻ എന്നും മനസിൽ ദൈവത്തിന് തുല്യമാണ്” എന്നാണ് രേണു നൽകിയ മറുപടി. സുധിച്ചേട്ടൻ എന്നും ഉണ്ടാകും എന്നും രേണു പറയുന്നുണ്ട്. അത് സുധിച്ചേട്ടൻ അല്ലാതെ ആരാ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. സമയം ആവട്ടെ പറയാം എന്നായിരുന്നു രേണുവിന്റെ മറുപടി.

ഈ കുട്ടിക്ക് ഒറ്റയ്ക്ക് സർവൈസ് ചെയ്യാൻ ഉള്ള മനക്കട്ടിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷെ ആ കുട്ടിക്ക് ഒരു പങ്കാളി വേണമെന്നുണ്ടെങ്കിൽ അത് കല്ല്യാണം കഴിച്ചോട്ടേ. അവരാർക്കും ഉപദ്രവമൊന്നും ചെയ്യുന്നില്ലല്ലോ. പിന്നെ വേറെ കല്യാണം കഴിക്കില്ലാന്ന് പറഞ്ഞത്. അതിപ്പോൾ ഓരോ മാനസികാവസ്ഥ ഡിപ്പെന്റ് ചെയ്താകില്ലേ.

ആ പറഞ്ഞ സമയത്ത് ഒരുപക്ഷെ സുധി ചേട്ടന്റെ മരണത്തിൽ നിന്ന് മൂവ് ഓൺ ആയി കാണില്ല. സമയം കഴിയുന്തോറും ആ വേദനയും കുറഞ്ഞു വരുമല്ലോ. ചിലപ്പോൾ ഒരു വിഷമം എപ്പോഴും കാണും. എന്തായാലും ജീവിതത്തിൽ ഒറ്റപ്പെടുന്നത് അത്ര സുഖമുള്ള കാര്യമല്ല. അവർക്ക് കല്ല്യാണം കഴിക്കണെങ്കിൽ കഴിച്ച് സന്തോഷായി ജീവിക്കട്ടെ. അതിലൊന്നും നാട്ടുക്കാരുടെ സമ്മതം ആവശ്യമില്ലെന്നാണ് ഒരാൾ കുറിച്ചത്.

അവിവാഹിത ആയിരുന്നിട്ടും ഒരു കുട്ടി ഉള്ള, ഒറ്റയ്ക്ക് ജീവിക്കുന്ന സുധിയുടെ ജീവിതത്തിൽ എല്ലാമറിഞ്ഞു കയറി ചെന്ന്… മരിക്കുന്ന കാലത്തോളം സുധിയ്ക്ക് വേണ്ടി ജീവിച്ച സ്ത്രീ ആണ് രേണു. രേണു ഇന്ന് അത് പോലെ തന്നെ ഒറ്റപ്പെട്ട് പോയി. അവർക്കും ജീവിതം ആകാം. സുധിയെ അവർ സ്വീകരിച്ച പോലെ അവരെ സ്വീകരിക്കാൻ ഒരാൾ വന്നാൽ അത് രേണുവിനോട് കാലം കാണിക്കുന്ന നീതി ആകും. മരിച്ചു കഴിഞ്ഞല്ല ഒരാൾക്ക് വേണ്ടി ജീവിക്കേണ്ടത്. ജീവിക്കുന്ന കാലത്താണ്. അത് രേണു ചെയ്തിട്ടുണ്ട്. ഇനി രേണുവിന് സന്തോഷകരമായ ഒരു ജീവിതം ആണ് വേണ്ടത്. അത് കിട്ടട്ടെ. അവരും ജീവിക്കട്ടേ… എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.

സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ വീട്ടിലാണ് താമസം.

Vijayasree Vijayasree :