മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. രേണു ഫോട്ടോഷൂട്ട് ചെയ്യുന്നതിനേയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനേയുമെല്ലാമാണ് ചിലർ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ രേണുവിന്റെ പുതിയ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. കഴുത്തിൽ തുളസി മാല അണിഞ്ഞ് നവവധുവിനെ പോലെയാണ് രേണു പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെറ്റും മുണ്ടും ധരിച്ച് ആഭരണങ്ങളും അണിഞ്ഞ് കഴുത്തിൽ തുളസി മാല അണിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയിൽ നിന്ന് പ്രാർത്ഥിക്കുന്ന രേണുവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ രേണു വീണ്ടും വിവാഹിതയായോ എന്ന സംശയവുമായി പ്രേക്ഷകരിൽ പലരും രംഗത്തെത്തിയിരുന്നു. എന്നാൽ വിവാഹമായിരുന്നില്ല… മ്യൂസിക്ക് വീഡിയോയ്ക്കോ ഷോർട്ട് ഫിലിമിനോ വേണ്ടിയാണ് രേണു നവവധുവിന്റെ വേഷത്തിൽ അഭിനയിച്ചത്. പതിവുപോലെ ഇത്തവണയും പ്രശംസയേക്കാൾ വിമർശനമാണ് രേണുവിന് ലഭിക്കുന്നത്.
യഥാർത്ഥ വിവാഹമല്ല. ഷൂട്ടിന് വേണ്ടി നവവധുവായി ഒരുങ്ങിയതാണെന്ന് മനസിലാക്കാതെയാണ് പലരും രേണുവിനെ വിമർശിച്ച് കമന്റുകൾ കുറിച്ചിരിക്കുന്നത്. നെഗറ്റീവ് പബ്ലിസിറ്റി വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ലൈവ് ആയിട്ട് നിൽക്കണമെന്നതാണ് രേണുവിന്റെ ആഗ്രഹം. അവർക്കറിയാം എന്ത് ചെയ്‌താൽ ഫെയിമായിട്ട് നിൽക്കാമെന്ന്.
ഭർത്താവ് മരിച്ചെന്നു കരുതി നാല് ചുമരിൽ ആവണം എന്ന് ഒരിക്കലും ഞാൻ പറയില്ല… എന്നാൽ ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ ഇവിടെ ജീവിക്കുന്നു… ഇതുപോലെ ആരെയും ഞാൻ കണ്ടിട്ടില്ല.. സുധി ചേട്ടന്റെ കൂടെ ഒരുമിച്ച് പ്രോഗ്രാം ചെയ്തിട്ടുണ്ട്… അതുകൊണ്ട് നേരിൽ അറിയാം… ആ പാവം മരിക്കുമ്പോൾ ജനങ്ങളുടെ ഇടയിൽ നല്ല പേര് കേൾപ്പിച്ചിട്ടാണ് മരിച്ചത് എന്നാൽ ആ പേര് കളയാനായിട്ട് ഭാര്യ എന്ന പദവിയിൽ.. ഇങ്ങനെ കാണിക്കുമ്പോൾ പുച്ഛം മാത്രം ബാക്കി…
സുധി ചേട്ടൻ മരിച്ചപ്പോൾ കണ്ണീരൊഴുക്കുന്നത് കണ്ട് സങ്കടപ്പെട്ട് ആൾക്കാരാണ് കേരളത്തിലെ മിക്കവരും… എന്നാൽ രേണു ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരിക്കലും വിചാരിച്ചില്ല… ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഒരു അന്തസ്സ് ഉണ്ടായിരുന്നു… ഇതിപ്പം മരിക്കാൻ ആയിട്ട് കാത്തിരുന്നത് പോലെ… ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിൽ ഒരു യൂട്യൂബ് ചാനലിൽ മാന്യമായ വീഡിയോ ചെയ്തിരുന്നുവെങ്കിൽ പോലും നിങ്ങളെ ഫോളോ ചെയ്യാൻ ജനങ്ങൾ ഉണ്ടാകുമായിരുന്നു… കാരണം നിങ്ങൾ സുധി ഏട്ടന്റെ ഭാര്യയായിട്ടാണ് അറിയപ്പെട്ടതെന്നായിരുന്നു ഒരാളുടെ കമന്റ്.
ഈ നാട്ടിലെ ആദ്യത്തെ വിധവ ഒന്നുമല്ല രേണു. കൈക്കുഞ്ഞാവുമ്പോൾ ഭർത്താവ് മരിച്ചതും ഇട്ടിട്ട് പോയതുമായ പല സ്ത്രീകളും ഈ നാട്ടിലുണ്ട്. അവരൊക്കെ നല്ല അന്തസായിട്ട് തന്നെയാണ് ജീവിക്കുന്നത്. ഇത് നേരെ ഓപ്പോസിറ്റാണ്. ഭർത്താവിന്റെ പേരും പറഞ്ഞുള്ള മാർക്കറ്റിംഗ്… ഫുൾ മാർക്കറ്റിംഗ്. അഭിനയിക്കാനുള്ള കഴിവുണ്ടോ.. അതും ഇല്ല. ഇങ്ങനെ നെഗറ്റീവ് ലൈഫ് ജീവിക്കാതെ ഏതെങ്കിലും ജോലിക്ക് പോയാൽ നന്നായി ജീവിക്കാം എന്നാണ് രേണുവിനെ വിമർശിച്ച് ഒരാൾ കുറിച്ചത്. ഇവരുടെയൊക്കെ ഈ കോപ്രായം വിജയിപ്പിക്കുന്ന നമ്മളാണ് മണ്ടന്മാർ എന്നാണ് മറ്റൊരാൾ കുറിച്ചത്.
നേരത്തെയും ഇത്തരത്തിൽ രേണുവിന്റെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ വൈറലായിരുന്നു. മനു ഗോപിനാഥ് എന്നയാൾക്കൊപ്പമായിരുന്നു അന്ന് ഫോട്ടോ ഷൂട്ട് നടന്നത്. മനു ഗോപിനാഥുമായുള്ള വിവാഹ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തെത്തിയതോടെ അതിലും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്കും കരാണമായി.
Viral ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം.
ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു… ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി. രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു… സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം മനു ഗോപിനാഥ് എന്നാണ് വിവാഹ വേഷത്തിലുള്ള വീഡിയോ പങ്കുവെച്ച് മനു ഗോപിനാഥ് കുറിച്ചത്.
എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് തങ്ങൾക്കുണ്ടായ സൈബർ ആക്രമണങ്ങളിൽ തളർന്ന് പോയെന്ന് മനു ഗോപിനാഥ് പറഞ്ഞിരുന്നു. ദിവസങ്ങൾ കൊണ്ട് തങ്ങൾക്കുണ്ടായ സൈബർ ആക്രമണങ്ങളിൽ തളർന്ന് പോയെന്ന് മനു ഗോപിനാഥ് പറഞ്ഞിരുന്നു. ആത്മഹത്യയുടെ വക്കിലേക്ക് എത്തിയെന്നും ഈ സമയം മറികടക്കാൻ സാധിച്ചത് എങ്ങനെയാണ് എന്നതിനെ പറ്റിയും അദ്ദേഹം പങ്കുവെച്ചു. എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത് കൊണ്ടാണ് തിരിച്ച് ഞാൻ മെസ്സേജുകൾ അയക്കാത്തത്. പിന്നെ ഇത്രയും കൂടുതൽ ആളുകൾക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്.ക ടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാനൊരു കൺസൾട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇതിനകം ആ ത്മഹത്യ ചെയ്യുമായിരുന്നു. തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ സമയമെടുക്കും എന്നറിയാം.
ഭ്രാന്തമായ ഈ അവസ്ഥയിൽ നിന്നും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. അഖിൽ മാരാരുടെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചത് പോലെ എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും ശരിയാണ്. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ശ്രീകൃഷ്ണന്റെ വാക്കുകൾ ഓർക്കാൻ ഞാൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നു. എന്നെ സപ്പോർട്ട് ചെയ്തവരെ പോലെ തന്നെ എന്നെ കുറ്റം പറഞ്ഞവർക്കും നെഗറ്റീവ് കമന്റ് എഴുതി അയച്ചവർക്കും ഒരുപാട് നന്ദി…
എപ്പോഴും ഞാൻ പറയാറുള്ളത് പോലെ തന്നെ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും എനിക്ക് വേണം. എന്റെ മനസ്സ് ശാന്തമാകാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. സ്‌നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ഡോ. മനു ഗോപിനാഥൻ.’ എന്നും പറഞ്ഞാണ് മനു കുറിപ്പ് അവസാനിപ്പിക്കുന്നത്. രേണുവിന് മുൻപ് ആ ഫോട്ടോഷൂട്ടിന് വേണ്ടി നടി അനുമോളെ സമീപിച്ചിരുന്നുവെന്നും മനു വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രങ്ങൾ പുറത്ത് വന്നാൽ താൻ വിവാഹം കഴിച്ചെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുമെന്ന പേടിയാണ് അനു അതിൽ നിന്നും പിന്മാറാൻ കാരണം. ഇക്കാര്യം സൂചിപ്പിച്ചും മനു ഒരു പോസ്റ്റ് ഇട്ടിരുന്നു.
ആ പ്രോജക്റ്റ് ഡിസ്‌കഷൻ നടന്നുവെങ്കിലും അനു ആ പ്രോജക്ടിൽ നിന്നും പിന്മാറി. എങ്കിലും ഈ ഫോട്ടോ അന്നത്തെ ആ ഓർമ്മയുടെ ബാക്കിപത്രമായി ഇവിടെ കിടക്കട്ടെ. അനുവിനൊപ്പം വർക്ക് ചെയ്യാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. തന്നെ തേടിവരുന്ന അവസരങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ ആർട്ടിസ്റ്റിനും ഉണ്ട്. ജഗദീശ്വരൻ അനുഗ്രഹിച്ചാൽ മറ്റൊരു അവസരത്തിൽ നമുക്ക് ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… എന്നും പറഞ്ഞാണ് മനു കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.
അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
അടുത്തിടെ,തനിയ്ക്കെതികെ വന്ന ആരോപണങ്ങളോടും രേണു പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റ് അടിക്കുന്നതിലൂടെ ഇവളെ അങ്ങ് തകർക്കാം എന്നാണ് ചിലരൊക്കെ കരുതുന്നത്. ഓരോരുത്തർ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്ത കാര്യമൊക്കെ എനിക്ക് വരും. അതൊന്നും എനിക്ക് ഒരു വിഷയം അല്ല. മറുപടികൊടുക്കേണ്ടതിന് മറുപടി കൊടുക്കുന്നുണ്ട്. ചീത്ത വിളിക്കുന്നവരോട് അതേ ഭാഷയിൽ പ്രതികരിക്കാൻ സാധിക്കില്ല. കാരണം നമ്മുടെ സംസ്കാരം അത് അല്ലാലോ. നെഗറ്റീവ് കമന്റ് പറയുന്നത് അല്ല, ചീത്ത വിളിക്കുന്നതാണ് പ്രശ്നം. എന്തിനാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരു കേസ് കൊടുക്കുകയാണെങ്കിൽ ഏതവൻ ആണെങ്കിലും അവനെ പൊക്കും. എനിക്ക് ഇപ്പോൾ അതിനുള്ള സമയം ഇല്ല. നാടകത്തിന്റെ തിരക്കാണ്.
അതൊന്ന് കഴിഞ്ഞാൽ ഇതിൽ നിന്നും ഒരുത്തനേയെങ്കിലും ഞാൻ പൊക്കും അപ്പോൾ ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലാകും. സത്യം പറഞ്ഞാൽ ഇതെല്ലാം കൂടിയാണ് എന്നെ ബോൾഡാക്കിയത്. എന്റെ കൂടെ അഭിനയിച്ച പാവം ദാസേട്ടനെയൊക്കെ ചേർത്തുവെച്ച് അങ്ങേയറ്റം വൾഗറായ രീതിയിലാണ് ചിലരൊക്കെ പറയുന്നത്. നമുക്കൊരു കുടുംബവും കുഞ്ഞുങ്ങളുമൊക്കെയുണ്ട് എന്നതൊക്കെ മറന്നാണ് കമന്റ് ബോക്സിൽ എന്തും പറയാമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നും രേണു പറയുന്നു.