പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ തനിയ്ക്കെതിെരെ വരുന്ന മോശം കമന്റുകളെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ രേണു പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. രേണുവിനെ കയറിപ്പിടിച്ച് രജിത് കുമാർ എന്ന അധിക്ഷേപ കമന്റുകളെ കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. ദയാവധം എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഞങ്ങൾ റാമ്പിലേക്ക് പോയത്. റാമ്പിൽ നടക്കുമ്പോഴാണ് എന്നെ അദ്ദേഹം പിടിച്ചത്. എനിക്ക് സഹോദര തുല്യനാണ് അദ്ദേഹം. അദ്ദേഹം തിരിച്ച് എന്നേയും അങ്ങനെയാണ് കാണുന്നത്. അവിടെ ഓൺലൈൻ മാധ്യമങ്ങൾ പറയുന്ന കമന്റൊന്നും ഞാൻ കാര്യമാക്കിയിട്ടേ ഇല്ല. അതൊക്കെ ചിരിച്ച് തള്ളുകയാണ് ചെയ്തത്.
എന്റെ അഭിനയ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. പ്രതീഷിന്റെ കൂടെ ഞാൻ അഭിനയിച്ച മൂന്ന് റീൽസും നല്ല അഭിപ്രായമാണ് കിട്ടിയത്. നന്നായി ചെയ്തുവെന്ന വിശ്വാസം എനിക്കുണ്ടെന്നും രേണു പറഞ്ഞു. മക്കൾ പറഞ്ഞാൽ വിവാഹം കഴിക്കുമെന്ന പ്രസ്താവനയെ കുറിച്ചും രേണു തുറന്ന് സംസാരിച്ചു.
കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്. ഇന്നുവരെ എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല. നാളെ എന്റെ മക്കൾക്ക് പ്രായമായി അവർക്ക് നോക്കാൻ പറ്റിയില്ലെങ്കിൽ അവർ പറയുകയാണ് അമ്മേ ഒരു വിവാഹം കഴിക്കെന്ന്, അപ്പോൾ വിവാഹം കഴിക്കും. ആ സമയത്ത് അമ്മൂമ്മയുടെ പ്രായമായെങ്കിൽ ഞാനൊരു അപ്പൂപ്പനെ കെട്ടും. എത്രകാലം ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല, ചിലപ്പോൾ ഒരു പാവത്തിനെ ആയിരിക്കും, ചിലപ്പോൾ വിവാദ നായകനെ ആയിരിക്കും, എന്തായാലും ഇപ്പോൾ അതൊന്നും ആലോചിച്ചിട്ടില്ല’, രേണു വ്യക്തമാക്കി.
സുധിച്ചേട്ടനെ വിറ്റ് കോടികൾ ഉണ്ടാക്കിയെന്ന അധിക്ഷേപങ്ങൾക്കും രേണു മറുപടി നൽകി. ‘സുധിച്ചേട്ടന്റെ പേര് വെക്കാനുളള അവകാശം എനിക്കാണ്. മരിച്ച് പോയെങ്കിലും അദ്ദേഹത്തിന്റെ പേര് വെക്കാൻ എനിക്ക് മാത്രമേ അധികാരമുള്ളൂ. സുധിച്ചേട്ടന്റെ പേര് വിറ്റ് ഞാൻ കാശ് ഉണ്ടാക്കിയിട്ടില്ല’, രേണു പറഞ്ഞു.
ആരതി പൊടിയുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. അവർ മോഡലിംഗ് രംഗത്തുള്ള ഒരാളാണ്.ഞാനും ചെറുതായി മോഡലിങ് ചെയ്യുന്നുണ്ട്. ഇന്ന ജോലി ചെയ്യണം എന്ന് ആരേയും അടിച്ചേൽപ്പിക്കരുത് എന്നാണ് അവർ പറഞ്ഞത്, എന്നെ പിന്തുണച്ച വളരെ കുറച്ച് സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് ആരതി പൊടി’, രേണു വ്യക്തമാക്കി.
ലക്ഷ്മി നക്ഷത്ര പകുതിക്ക് വെച്ച് ഉപേക്ഷിച്ചു ഇപ്പോൾ തിരിഞ്ഞ് നോക്കാറില്ല എന്ന കമന്റുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും രേണു വിശദീകരിച്ചു. ‘ലക്ഷ്മി നക്ഷ്ത്രയുമായി ഇപ്പോഴും നല്ല ബന്ധമാണ്. ഇടക്ക് മെസേജ് അയക്കാറുണ്ട് എന്നും രേണു പറഞ്ഞു. നടു റേഡിൽ വെച്ച് നടത്തിയറ റീൽസ് വിവാദത്തിലും രേണു പ്രതികരിച്ചു.
റോഡിന്റെ സൈഡിൽ വെച്ചാണ് ഞാനും ദാസേട്ടനും വീഡിയോ ചെയ്യുന്നത്. റോഡിൽ നിന്ന് മാറുവെന്ന് ബൈക്കിൽ വന്ന് പറയുന്നവർ ആ വീഡിയോയുടെ ഭാഗമായിരുന്നു. സംഭവം വിവാദമായതോടെ ആ ആൽബത്തിൽ നിന്ന് തന്നെ ആ ഭാഗം മാറ്റിക്കളഞ്ഞിരുന്നു. വിവാദത്തിന് വേണ്ടിയല്ല ആ ഭാഗം ഉൾപ്പെടുത്തിയത്. പ്രമോഷന്റെ ഭാഗമായാണ്, ആളുകൾ അത് വിവാദമാക്കുകയായിരുന്നു’, രേണു പറഞ്ഞു.
അതേസമയം, അടുത്തിടെ, ഗതാഗത ലംഘനത്തിന്റെ പേരിൽ രേണു സുധി വീണ്ടും വിമർശിക്കപ്പെട്ടിരുന്നു. ഡോ. രജിത് കുമാറിനൊപ്പമുള്ള വീഡിയോയായിരുന്നു വൈറലായിരുന്നത്. . ഒരു പെൺകുട്ടി കൂടി ഒപ്പമുണ്ട്. ഒരു കാറിന്റെ മുൻ സീറ്റിൽ മൂന്ന് പേരും ഒരുമിച്ചിരുന്ന് യാത്ര ചെയ്തതാണ് വിമർശിക്കപ്പെടുന്നത്.
രജിത് കുമാറാണ് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നത്. അടുത്ത സീറ്റിൽ രണ്ടു പേരും കൂടി ഒരുമിച്ചാണ് ഇരിക്കുന്നത്. ഗതാഗത നിയമ പ്രകാരം, യാത്ര ചെയ്യുമ്പോൾ കാറിന്റെ മുൻ സീറ്റിൽ മുതിർന്ന രണ്ട് പേർക്ക് മാത്രമേ ഇരിക്കാൻ അനുവാദം ഉള്ളൂ. എന്നാൽ ഇവിടെ രേണുവും പെൺകുട്ടിയും കൂടി ഒരു സീറ്റിലാണ് ഇരിക്കുന്നത്. രണ്ട് പേരും കൂടി ഒരുമിച്ചാണ് സീറ്റ് ബെൽറ്റ് ധരിച്ചിരിക്കുന്നത്. വലിയ വിമർശനമാണ് രജിത് കുമാറിനും രേണുവിനും എതിരെ ഉയർന്ന് വന്നിരുന്നത്.
ഇതിന് പിന്നാലെ രജിത് കുമാറിനെ വിമർശിച്ച് ബിഗ്ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയായിരുന്ന സായ് കൃഷ്ണയും രംഗത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. ദാസേട്ടൻ കോഴിക്കോടിനൊപ്പം തൊട്ടുരുമ്മി അഭിനയിച്ചതിന് രേണുവിനെ പരിഹസിച്ച രജിത് റാംപ് വാക്കിനിടയിൽ ചെയ്തതും അത് തന്നെയാണെന്ന് സായ് കൃഷ്ണ പറയുന്നു. രേണുവിനൊപ്പം മീഡിയയോട് സംസാരിക്കുന്നതിനിടെ ഡബിൾ മീനിങ് കലർന്ന വാക്കുകൾ പറഞ്ഞതിനും സായ് കൃഷ്ണ രജിത്തിനെ വിമർശിച്ചു. രജിത്തിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സായ് കുറ്റപ്പെടുത്തി.
കുറച്ച് ദിവസം മുമ്പ് നമ്മൾ എല്ലാം കണ്ടതാണ് രേണു സുധിയെ രജിത് കുമാർ ഭയങ്കരമായി ഉപദേശിക്കുന്നത്. ദാസേട്ടൻ കോഴിക്കോടുമായി ചേർന്ന് ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ടായിരുന്നു ഉപദേശം. നീ ദാസേട്ടനുമായി ചേർന്ന് സോഷ്യൽമീഡിയയിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ അയാൾ അവസാനം തുള്ളിച്ചാടി ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട് പോകും. പെട്ട് പോകാൻ പോകുന്നത് നീയായിരിക്കും എന്നൊക്കെയായിരുന്നു ഉപദേശം. എന്നാൽ കഴിഞ്ഞ ദിവസം കുറച്ച് വീഡിയോകൾ ഞാൻ കണ്ടു. നിന്നെ വിറ്റ് കാശാക്കുന്ന ആളുകൾ സോഷ്യൽമീഡിയയിലുണ്ട് എന്നൊക്കെയുള്ള ഡയലോഗാണ് മുമ്പ് രജിത് കുമാർ രേണുവിനോട് പറഞ്ഞിരുന്നത്.
ഇപ്പോൾ അതേ സോഷ്യൽമീഡിയ ചാനലുകൾക്ക് മുന്നിൽ രേണുവിനെ വെച്ച് കുൽസിത വർത്തമാനവും ഡയലോഗുമാണ് രജിത് കുമാർ അടിക്കുന്നത്. ഡബിൾ മീനിങ്ങുള്ള വീഡിയോകൾ കിട്ടിയില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന രീതിയിലാണ് മീഡിയ മുന്നോട്ട് പോകുന്നത്. പക്ഷെ അവരെ പറഞ്ഞിട്ട് കാര്യമില്ല. ഡബിൾ മീനിങ്ങ് ഡയലോഗുകൾ രേണുവും നിലനിൽപ്പിനെ കരുതി ചിരിച്ച് തള്ളുന്നതായി തോന്നി. നിഷ്കളങ്കമായ രീതിയുമാകാം. അതുപോലെ റാംപ് വാക്കിനിടെ രേണുവിനെ വലിച്ച് അടുപ്പിച്ച് പിടിക്കുന്നുമുണ്ട് രജിത് കുമാർ. ആ ചേർത്ത് പിടിക്കൽ സ്ക്രിപ്റ്റിലുള്ളതാണെന്ന് തോന്നുന്നില്ല. രജിത് കൈയ്യിൽ നിന്നും ഇട്ടതാകും.
രേണുവിനെ ഉപദേശിച്ചയാൾ തന്നെയാണ് ഇത്തരം പ്രവൃത്തികൾ മീഡിയ അറ്റൻഷന് വേണ്ടി കാണിച്ച് കൂട്ടുന്നത്. രേണു സുധി വ്യൂവർഷിപ്പുള്ള മെറ്റീരിയലാണെന്ന് രജിത്തിന് മനസിലായി. അവസരം കിട്ടിയപ്പോൾ അയാൾ അത് ഉപയോഗിക്കുകയും ചെയ്തു. പിന്നെ എന്തിനാണ് കുറച്ച് ദിവസം മുമ്പ് ഇയാൾ രേണുവിനെ ഉപദേശിച്ചത്. അന്ന് അയാൾ മീഡിയയ്ക്ക് മുമ്പിൽ മാസാകാൻ നോക്കി.
പക്ഷെ ഒത്തില്ലെന്ന് മനസിലായപ്പോൾ അയാൾ പതിയെ സ്വഭാവം മാറ്റി. രജിത് കുമാർ ആന കുറുക്കനാണ്. ബിഗ് ബോസിലുള്ള സമയത്ത് തന്നെ അത് മനസിലായതാണെന്നും സായ് പറയുന്നു. സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാത്ത തരത്തിലുള്ളതായിരുന്നു രജിത് കുമാറിന്റെ സംസാരം. നിലവാരമില്ലാത്ത രജിത്തിന്റെ സംസാരത്തിന് എതിരെ പ്രതികരിക്കാതെ സമീപത്ത് ചിരിച്ചുകൊണ്ട് നിന്നതിന് രേണുവിനേയും ആളുകൾ വിമർശിക്കുന്നുണ്ട്.
നേരത്തെ, കൊല്ലം സുധിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ലക്ഷ്മിക്കെതിരെ വന്നിരുന്നത്. നടനും മിമിക്രി താരവുമായ സാജു നവോദയ അടക്കമുള്ളവർ ലക്ഷ്മിയുടെ നടപടിയെ വിമർശിച്ചിരുന്നു. സുധിയുടെ കുടുംബത്തെ സഹായിക്കാൻ വീഡിയോ ചെയ്ത് കാണിക്കേണ്ടതില്ലെന്നായിരുന്നു സാജു പറഞ്ഞത്.
പിന്നാലെ സൈബർ ആക്രമണം രൂക്ഷമാകുകയും പ്രതികരണവുമായി ലക്ഷ്മി നക്ഷത്ര തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടാകും എന്നാണ് ലക്ഷ്മി പറയുന്നത്. നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ ഞാൻ ഗൗനിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം നോക്കിയാൽ മതി. എനിക്കെതിരെ മോശം പറഞ്ഞവർ എന്താണ് ചെയ്തത് എന്ന് വിലയിരുത്തട്ടെ എന്ന് ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു. തന്റെ പ്രവൃത്തിയിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട് എന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നാണ് രേണു പറഞ്ഞിരുന്നത്. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.
അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.
മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.