മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കിയാണ് സുധി ലോകത്തു നിന്ന് പോയത്. സുധിയുടെ മരണത്തിന് പിന്നാലെ ജീവിതം ബുദ്ധിമുട്ടിലായ തന്നെ ലക്ഷ്മി നക്ഷത്ര അടക്കമുള്ളവർ സഹായിക്കാറുണ്ടെന്ന് രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ച് നാളുൾക്ക് മുമ്പ് രേണുവിന്റെ ആവശ്യപ്രകാരം സുധിയുടെ ഗന്ധം വിദഗ്ധരുടെ സഹായത്തോടെ ദുബായിൽ പോയി പെർഫ്യൂമാക്കി ലക്ഷ്മി മാറ്റിയിരുന്നു.
ഇതിന്റെ വീഡിയോ സ്വന്തം യൂട്യൂബ് ചാനൽ വഴി ആരാധകരിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വലിയ രീതിയിലുള്ള വിമർശനമാണ് ലക്ഷ്മിക്ക് വന്നത്. കൊല്ലം സുധിയേയും കുടുംബത്തേയും ലക്ഷ്മി നക്ഷത്ര വിറ്റ് കാശാക്കുന്നുവെന്ന തരത്തിലായിരുന്നു വിമർശനം. ലക്ഷ്മിയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം വലിയ രീതിയിലാണ് വർധിച്ചത്.
ഇപ്പോഴിതാ ഈ പെർഫ്യൂം ഉപയോഗിക്കാത്തതിനെക്കുറിച്ച് രേണു പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. എന്റെ പൊന്ന് സുഹൃത്തുക്കളേ ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന ഗന്ധമാണത്. ഇന്ന് ഈ നിമിഷം വരെ ദേഹത്ത് അടിച്ചിട്ടില്ല.
അങ്ങനെയുള്ള പെർഫ്യൂം അല്ലത്. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂം ആണ്. അത് ദേഹത്തടിക്കാൻ പറ്റില്ല. നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്. സുധി ചേട്ടൻ ഷൂട്ട് കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിയിടും. വിയർപ്പും എല്ലാം കൂടിയുള്ള സ്മെൽ ആണ്. അതെങ്ങനെ ദേഹത്തടിക്കും. അത് അടിക്കാൻ പറ്റുന്നത് അല്ല. തീർന്നിട്ടുമില്ല. അത് പോലെ തന്നെ ഇരിപ്പുണ്ടെന്നും രേണു പറയുന്നു.
നേരത്തെ, ലക്ഷ്മിയ്ക്കെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമായതോടെ രേണു തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നമ്മൾ ആഗ്രഹിച്ചൊരു കാര്യം നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി അത്ര കഷ്ടപ്പെട്ട് ചെയ്യുമ്പോൾ അവരെ ഇങ്ങനെ സോഷ്യൽമീഡിയയിൽ വന്ന് എന്തൊക്കെയാണ് ആളുകൾ പറയുന്നത്.
അത് കേൾക്കുന്നത് ഞങ്ങൾക്ക് സങ്കടമാണ്. ഞാനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ പറയും വരെ ഇക്കാര്യം അറിയില്ലായിരുന്നു. ശേഷമാണ് ചിന്നു അതിനുള്ള ശ്രമം തുടങ്ങിയത്. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്താണ് ദുബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ ഞാൻ ആദ്യമായി കണ്ടത്.
മാത്രമല്ല മരിച്ചവരുടെ ഗന്ധം പെർഫ്യൂമാക്കി കിട്ടുമെന്ന കാര്യം ഞാൻ സുധി ചേട്ടനോട് പറയുകയും ചെയ്തിരുന്നു. അന്ന് ചേട്ടൻ അത് കേട്ട് അത്ഭുതത്തോടെ ഇരിക്കുകയാണ് ചെയ്തത്. ചിന്നു വീഡിയോ ഇട്ടത് പ്രമോഷന് വേണ്ടിയല്ല. വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് ഞാനാണ്. പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ല.
ചിന്നുവിനോട് പറഞ്ഞാൽ എന്റെ ആഗ്രഹം സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചത്. ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട്.
സുധി ചേട്ടനുള്ളപ്പോഴും ചിന്നു സഹായിക്കാറുണ്ടായിരുന്നു. ചോദിക്കാതെയും പറയാതെയും അറിഞ്ഞ് ചിന്നു സഹായിക്കാറുണ്ട്. ഇരുചെവി അറിയാതെയാണ് ചിന്നു സഹായിക്കാറ്. എന്നിട്ടും ആളുകൾ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വിഷമം തോന്നും. ചിന്നു എന്ത് ചെയ്താലും അതിന്റെ ഓഹരി ആ കുട്ടി ഞങ്ങൾക്ക് തരാറുണ്ട്. അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ മോശമായി ചിന്നു ഞങ്ങളോട് ഒന്നും ചെയ്യില്ല.
ഷർട്ട് ലക്ഷ്മി കൊണ്ടുപോയെന്ന് അറിയില്ലായിരുന്നു. അവൾ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ്ഡായി. ഞാൻ പറഞ്ഞത് ഓർത്ത് വെച്ച് ചിന്നു കൊണ്ടുപോയല്ലോ എന്നോർത്താണ് ആദ്യം എന്റെ കണ്ണ് നിറഞ്ഞത്. ചിന്നുവിന്റെ കയ്യിൽ ആ പെർഫ്യൂം സെയ്ഫായുണ്ട്. അവൾ അത് കയ്യിൽ കൊണ്ടുതരുമ്പോൾ അത് വീഡിയോയാക്കണമെന്നുണ്ട്. സുധി ചേട്ടന്റെ എല്ലാ സാധനവും എന്റെ കയ്യിലുണ്ട്. ഒന്നും ഞാൻ കളഞ്ഞിട്ടില്ല. ചിന്നുവിന് വരുന്ന വിമർശനം കേട്ട് ഞാൻ ആശ്വസിപ്പിക്കാൻ വിളിച്ചപ്പോൾ അവൾ എന്നെയാണ് ആശ്വസിപ്പിച്ചത്. അങ്ങനൊരു മനസുള്ള കുട്ടിയാണ് ചിന്നുവെന്നും രേണു പറഞ്ഞു.
നടനും മിമിക്രി താരവുമായ സാജു നവോദയ അടക്കമുള്ളവർ ലക്ഷ്മിയുടെ നടപടിയെ വിമർശിച്ചിരുന്നു. സുധിയുടെ കുടുംബത്തെ സഹായിക്കാൻ വീഡിയോ ചെയ്ത് കാണിക്കേണ്ടതില്ലെന്നായിരുന്നു സാജു പറഞ്ഞത്. ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയെന്നാണ് സാജു നവോദയ പറഞ്ഞിരുന്നത്.
പിന്നാലെ സൈബർ ആക്രമണം രൂക്ഷമാകുകയും പ്രതികരണവുമായി ലക്ഷ്മി നക്ഷത്ര തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടാകും എന്നാണ് ലക്ഷ്മി പറയുന്നത്. നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ ഞാൻ ഗൗനിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം നോക്കിയാൽ മതി. എനിക്കെതിരെ മോശം പറഞ്ഞവർ എന്താണ് ചെയ്തത് എന്ന് വിലയിരുത്തട്ടെ എന്ന് ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു. തന്റെ പ്രവൃത്തിയിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട് എന്നും അവർ വ്യക്തമാക്കി.
കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂമാക്കി നൽകുന്നത് രേണുവിന്റെ ആവശ്യപ്രകാരമാണ് എന്നും അക്കാര്യത്തിൽ അവരും താനും സന്തുഷ്ടരാണ് എന്നും ലക്ഷ്മി പറഞ്ഞു. ‘എന്റെ വീട്ടുകാർക്കും അവരുടെ കുടുംബത്തിനും എന്നെ അറിയാം. അത്ര മാത്രം മതി. സഹപ്രവർത്തകരുടെ പ്രതികരണം എന്നെ ബാധിക്കില്ല. ഞാൻ അവരെപ്പോലെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും ലക്ഷ്മി പറഞ്ഞിരുന്നു.
അതേസമയം, രേണുവിന്റെ പുതിയ ആൽബത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടാേയാണിത്. രേണുവിന്റെ രണ്ടാം വിവാഹമെന്ന പേരിൽ ഫോട്ടോ പ്രചരിക്കുന്നുണ്ട്. എന്നാൽ ആൽബ ഷൂട്ടിന്റെ ഭാഗമായുള്ള ഫോട്ടോയാണിത്.
അതേസമയം, ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.
അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
അതേസമയം, തനിയ്ക്കെതിരെ നടക്കാറുള്ള സൈബർ ആക്രമണങ്ങളെ കുറിച്ചും രേണു പ്രതികരിച്ചിരുന്നു. എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.
വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് മുമ്പ് ചോദിച്ചത്.