രേണുവും ശ്രീലക്ഷ്മിയും പിന്നെ ഞാനും; വീണ്ടും വൈറലായി ദാസേട്ടൻ കോഴിക്കോട് പങ്കുവെച്ച വീഡിയോ; രേണുവിന് വിമർശനം

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.

കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു വീണ്ടും റീൽ ചെയ്തിരിക്കുകയാണ് രേണു. വൈറ്റില ഹബിലെ കടമിഴിയിൽ. രേണുവും ശ്രീലക്ഷ്മിയും പിന്നെ ഞാനും എന്ന കുറിപ്പോടെയാണ് ദാസേട്ടൻ കോഴിക്കോട് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കടമിഴിയിൽ കമലദളം എന്ന പാട്ടിനാണ് മൂന്ന് പേരും ചുവട് വെയ്ക്കുന്നുത്. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരമാണ് വന്നിരിക്കുന്നത്. രേണുവിനെ പിന്തുണച്ചും വിമർശിച്ചും ധാരാളം പേർ രംഗത്തെത്തി. ഈ കാണിച്ചു വെക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല രേണു. രണ്ടും കൽപ്പിച്ച് തന്നെയാണല്ലേ, മക്കളെ കുറിച്ചെങ്കിലും ഓർക്കണമായിരുന്നു, വല്ലാത്ത തൊലിക്കട്ടി തന്നെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ആദ്യത്തെ റീലിന് വിമർശനം വന്നപ്പോൾ തനിക്ക് ഈ റീൽ വീഡിയോ ഒരു മോശമായും തോന്നിയിട്ടില്ലെന്നും ഇതിൽ താൻ കംഫർട്ടാണെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് റീൽ ചെയ്തതെന്നും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യുമെന്നും രേണു പറഞ്ഞിരുന്നു. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിന് തരും, അഭിനയം എന്റെ ജോലിയാണ് എന്നുമാണ് രേണഉ പറഞ്ഞിരുന്നത്.

നേരത്തെ, സോഷ്യൽ മീഡിയയിൽ തനിയ്ക്കെതിരെ നടക്കുന്ന കമന്റുകളോട് പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ലെന്നും രേണു പറഞ്ഞിരുന്നു.

ഉടനെ ഒരു വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിനും അടുത്തിടെ രേണു മറുപടി പറഞ്ഞിരുന്നു. ഇന്ന് ഈ നിമിഷം വരെ അങ്ങനെയൊരു കാര്യമില്ലെന്ന് രേണു പറയുന്നു. അങ്ങനെയൊരു തീരുമാനം ഇന്നുവരെയില്ല. നാളെത്തെ കാര്യം നമ്മുടെ കയ്യിലല്ലോ, ദൈവത്തിന്റെ കയ്യിലല്ലേ. എനിക്ക് സുധിച്ചേട്ടന്റെ ഭാര്യയായിരിക്കാനാണ് താത്പര്യം.നാളെ ചിലപ്പോൾ ഒറ്റപ്പെടും. ഇപ്പോഴും സുധിച്ചേട്ടൻ മരിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കിച്ചു തന്നെ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അമ്മ ഒറ്റപ്പെട്ടുവെന്ന് തോന്നരുത് അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ കല്യാണം കഴിക്കുക.

എന്നെയോർത്തോ റിഥപ്പനെ ഓർത്തോ അമ്മയുടെ ജീവിതം കളയരുതെന്ന്. കിച്ചുവിനോട് എല്ലാ കാര്യങ്ങളൊന്നും ഷെയർ ചെയ്യാറില്ല. ഞങ്ങളെ രണ്ടാളെയും ബാധിക്കുന്ന കാര്യങ്ങൾ സംസാരിക്കാറുണ്ട്. ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോൾ അവനോട് പറഞ്ഞിരുന്നുവെന്നും അവധിക്ക് അവൻ വരാറുണ്ടെന്നും രേണു പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രേണുവിനും മക്കൾക്കും വീട് വെച്ച് നൽകിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയിലെ ഫിറോസ് എന്നയാൾ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. തുടക്കത്തിൽ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകൾ വന്നിട്ട്. മരിച്ച വിഷമത്തിൽ നിൽക്കുന്ന സമയത്താണ് അവർ ഒരുപാട് ഓൺലൈൻ മീഡിയകൾക്ക് അഭിമുഖങ്ങൾ കൊടുക്കുന്നത്.

ഈ മീഡിയകൾ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഉറ്റവർ മരിച്ച് നാളുകൾ കഴിയുന്നതോടെ നമ്മൾ ആ വിഷമത്തിൽ നിന്നും മാറും. രേണു അങ്ങനെ മാറുന്നത് ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിലെ ആക്രമണവും ചോദ്യം ചെയ്യലും ഉണ്ടാകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

Vijayasree Vijayasree :