രഞ്ജുഷയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ആരാധകരും കുടുംബവും ഇന്നും മുക്തമായിട്ടില്ല. ഒക്ടോബര്‍ 30ന്, തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്തെത്തുന്നത്. രഞ്ജുഷ എന്തിന് ഇത് ചെയ്തു എന്നാണ് പ്രിയപ്പെട്ടവരും സമൂഹവും ഒരുപോലെ ചോദിക്കുനന്നത്. എപ്പോഴും സന്തോഷവതിയായി മാത്രമേ സഹപ്രവര്‍ത്തകര്‍ രഞ്ജുഷയെ കണ്ടിട്ടുള്ളൂ. നടിയ്ക്ക് ചെറിയ രീതിയില്‍ ഡിപ്രഷനുണ്ടായിരുന്നുവെന്നും അതിന് മരുന്നു കഴിക്കുന്നുവെന്നും പുറത്തെത്തിയതോടെ ഡിപ്രഷനുള്ള കുട്ടിയാണോ ഇത്രയും സന്തോഷമായി നടക്കുന്നതെന്ന് തോന്നിപ്പോകുമെന്നാണ് പലരും പറഞ്ഞത്.
അതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു രഞ്ജുഷ. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. രഞ്ജുഷയുടെ അവസാനത്തെ പോസ്റ്റുകളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വലിയ സന്തോഷത്തോടെയുള്ള പോസ്റ്റുകളാണ് രഞ്ജുഷയുടെ ഇന്‍സ്റ്റാഗ്രാമില്‍ കാണുന്നത്.
എന്നാല്‍ ഫേസ്ബുക്കില്‍ വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകളാണ് രഞ്ജുഷ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പങ്കുവച്ചിരിക്കുന്നത്. ‘ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോള്‍ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാന്‍ തനിയെയല്ല, ഞാന്‍ ഒന്നുമല്ല’ എന്ന പോസ്റ്റാണ് ഒക്ടോബറില്‍ രഞ്ജുഷ പങ്കുവെച്ചിരിക്കുന്നത്. ഇതിനു ശേഷവും താരം ഇത്തരത്തിലുള്ള പല പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.
നടിയുടെ വിയോഗത്തിന് പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരവും സിനിമാസീരിയല്‍ നടിയുമായ സൂര്യ ജെ മേനോന്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം.
സത്യത്തില്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ മരണ ശേഷവും അവളെചൊല്ലി കുറെ വൃത്തികെട്ട കഥകളാണ് ചിലരൊക്കെ പറഞ്ഞ് പരത്തുന്നത്. അത് കണ്ട് ആസ്വദിക്കുന്ന ചില ഞരമ്പന്‍മാരുടെ കമന്റുമൊക്കെ കണ്ട് സഹിക്കാന്‍ വയ്യാതായതോടെയാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്നും സൂര്യ പറയുന്നു.
രഞ്ജുഷ എന്ന് പറയുന്ന വ്യക്തിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അടുത്ത സുഹൃത്തുക്കളായിരുന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന പടത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. അവിടുന്നാണ് ബന്ധം തുടരുന്നത്. ഒരു കുടുംബ ജീവിതമൊക്കെ വളരെ അധികം ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു എനിക്ക് അറിയുന്ന രഞ്ജുഷ. കല്യാണം കഴിച്ച് കുട്ടകളൊക്കെയായി സുഖമായി ജീവിക്കണമെന്ന് അവള്‍ പറയാറുണ്ടായിരുന്നു.
‘ഏത് പടത്തിലാണ് ഇവള്‍ അഭിനയിച്ചത്, നമ്മള്‍ കണ്ടിട്ടില്ലാലോ’ എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടു. നിങ്ങള്‍ കണ്ടിട്ടില്ല എന്നുവെച്ചു അവള്‍ നടി ആകതിരിക്കില്ല കേട്ടോ. ഒരു പടത്തില്‍ അഭിനയിച്ചാലും രണ്ട് പടത്തില്‍ അഭിനയിച്ചാലും അവള്‍ സിനിമാ നടി തന്നെയാണ്. കുറച്ച് അധികം പടങ്ങളില്‍ നല്ല ക്യാരക്ടേഴ്‌സ് അവള്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ അത് കണ്ടില്ലെന്ന് വെച്ച് അങ്ങനെ കമന്റ് ഇട്ട് ആക്ഷേപിക്കേണ്ട കാര്യമില്ലെന്നും സൂര്യ പറയുന്നു.
ഞാന്‍ ആണ് അവള്‍ക്ക് ഒരു മാട്രിമോണി സൈറ്റില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തുകൊടുത്തത്. അവള്‍ പറഞ്ഞതോണ്ട് തന്നെ ഞാന്‍ ആയിരുന്നു അക്കാര്യങ്ങള്‍ നോക്കിയത്. ഇതിനിടയില്‍ ഞാന്‍ ദുബായില്‍ ജോലി നോക്കി പോയി. ഫോണ്‍ നഷ്ടപ്പെട്ടതോടെ അവളുടെ നമ്പര്‍ മിസ്സ് ആയി. നമ്പറിനായി ശ്രമിച്ചെങ്കിലും കിട്ടിയുമില്ല. ഇതിനിടയില്‍ അവളുടെ വിവാഹം കഴിഞ്ഞതായി അറിഞ്ഞു. ഇതോടൊപ്പം തന്നെ അവള്‍ സിനിമയിലും സീരിയലിലും അഭിനയിച്ച് തുടങ്ങിയിരുന്നു.
പിന്നീടൊരു ദിവസം അവളാണ് ഓര്‍മ്മയുണ്ടോ എന്നും ചോദിച്ച് ഇങ്ങോട്ട് വിളിക്കുന്നത്. അങ്ങനെ ഞങ്ങള്‍ പഴയ ബന്ധം തുടര്‍ന്നു. വിവാഹം പരാജയമായത് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ പറഞ്ഞു. മകള്‍ എന്ന് പറയുന്നത് അവള്‍ക്ക് ജീവനായിരുന്നു. ഒരു യൂട്യൂബ് ചാനലില്‍ കണ്ട കമന്റ് ‘മകളെ ഉപേക്ഷിച്ച് സുഖം തേടി പോയി’ എന്നായിരുന്നു. ദയവ് ചെയ്ത് അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുക. അവളെ അറിയുന്ന ആരും അങ്ങനെ പറയില്ലെന്നും സൂര്യ വ്യക്തമാക്കുന്നു.
ഇതിനിടയിലാണ് സീരിയലില്‍ കണ്ട് ഇപ്പോഴത്തെ പാട്ണറുമായി അടുക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹ ജീവിതവും പരാജയമായിരുന്നു. അല്ലാതെ അദ്ദേഹം ഭാര്യയുമായി സുഖമായി ജീവിക്കുമ്പോഴല്ല ഈ ബന്ധം ഉണ്ടാവുന്നത്. അറിയാത്ത കാര്യങ്ങള്‍, ലൈക്ക് മാത്രം ഉദ്ധേശിച്ച് പ്രചരിപ്പിക്കാതിരിക്കുക. ആദ്യ ബന്ധങ്ങള്‍ പൂര്‍ണ്ണമായും മാറിയതിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.
രണ്ട് പേരുടേയും ഡിവോഴ്‌സ് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതിന്റെ കേസ് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ലിവിങ് ടുഗതറിലേക്ക് പോയത്. അല്ലാതെ ഇപ്പോഴത്തെ സ്‌റ്റൈലില്‍ ലിവിഗ് ടുഗതറായിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതല്ല. മകള്‍ക്ക് ആ വ്യക്തിയെ പൂര്‍ണ്ണമായി സ്വീകാര്യമാകുന്ന സമയത്തായിരിക്കും ഞാന്‍ കല്യാണം കഴിക്കുകയെന്നും അവള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും സൂര്യ കൂട്ടിച്ചേര്‍ക്കുന്നു.