രഞ്ജുഷയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ആരാധകരും കുടുംബവും ഇന്നും മുക്തമായിട്ടില്ല. ഒക്ടോബര്‍ 30ന്, തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്തെത്തുന്നത്. രഞ്ജുഷ എന്തിന് ഇത് ചെയ്തു എന്നാണ് പ്രിയപ്പെട്ടവരും സമൂഹവും ഒരുപോലെ ചോദിക്കുനന്നത്. എപ്പോഴും സന്തോഷവതിയായി മാത്രമേ സഹപ്രവര്‍ത്തകര്‍ രഞ്ജുഷയെ കണ്ടിട്ടുള്ളൂ. നടിയ്ക്ക് ചെറിയ രീതിയില്‍ ഡിപ്രഷനുണ്ടായിരുന്നുവെന്നും അതിന് മരുന്നു കഴിക്കുന്നുവെന്നും പുറത്തെത്തിയതോടെ ഡിപ്രഷനുള്ള കുട്ടിയാണോ ഇത്രയും സന്തോഷമായി നടക്കുന്നതെന്ന് തോന്നിപ്പോകുമെന്നാണ് പലരും പറഞ്ഞത്.
അതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു രഞ്ജുഷ. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. രഞ്ജുഷയുടെ അവസാനത്തെ പോസ്റ്റുകളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വലിയ സന്തോഷത്തോടെയുള്ള പോസ്റ്റുകളാണ് രഞ്ജുഷയുടെ ഇന്‍സ്റ്റാഗ്രാമില്‍ കാണുന്നത്.
എന്നാല്‍ ഫേസ്ബുക്കില്‍ വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകളാണ് രഞ്ജുഷ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പങ്കുവച്ചിരിക്കുന്നത്. ‘ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോള്‍ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാന്‍ തനിയെയല്ല, ഞാന്‍ ഒന്നുമല്ല’ എന്ന പോസ്റ്റാണ് ഒക്ടോബറില്‍ രഞ്ജുഷ പങ്കുവെച്ചിരിക്കുന്നത്. ഇതിനു ശേഷവും താരം ഇത്തരത്തിലുള്ള പല പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.
‘ഏറെ വര്‍ഷമെടുക്കും ഒരു വിശ്വാസം നേടിയെടുക്കാന്‍ എന്നാല്‍ ആ വിശ്വാസം നഷ്ടപ്പെടാന്‍ വെറും സെക്കന്‍ഡുകള്‍ മതിയാകും. പിന്നെ ഒരിക്കലും അത് കൂടിച്ചേരുകയില്ല’ എന്നാണ് ഏറ്റവും ഒടുവില്‍ പങ്കുവച്ച പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. ഇതില്‍ നിന്നും രഞ്ജുഷയും ലിവിംഗ് റിലേഷനില്‍ ആയിരുന്ന മനോജും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അര്‍ത്ഥമാക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
അതുമാത്രമല്ല, മകളെ നോക്കാതെ സ്വന്തം കാര്യം നോക്കി പോയെന്ന തരത്തിലും ചില യൂട്യൂബ് ചാനലുകള്‍ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതിനോട് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലും ബിഗ്‌ബോസ് താരവുമായി സൂര്യ. ‘ദയവ് ചെയ്ത് ഇന്നലെ മരിച്ച രഞ്ജുഷയെ കുറിച്ച് ഇല്ലാത്ത കഥകള്‍ വൃത്തികെട്ട തമ്പ്‌നെയില്‍ കൊടുത്ത് യൂട്യൂബ് ചാനലുകള്‍ ഇടരുത്.
അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ’ എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സൂര്യ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. 20 വര്‍ഷം കൂടെ ഉണ്ടായിരുന്ന, പ്രിയപ്പെട്ടവള്‍ ഇന്ന് ഭൂമിയോട് വിട പറഞ്ഞു. കുറച്ച് നാള്‍ ഇന്‍സ്റ്റയില്‍ നിന്നും മാറി നില്‍ക്കുന്നു എന്നായിരുന്നു സൂര്യ പറഞ്ഞത്.
അതേസമയം, ാെരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എനിക്കൊരു മകളുണ്ട്. അവള്‍ രണ്ടാം ക്ലാസില്‍ ആണ് ഇപ്പോള്‍ പഠിയ്ക്കുകയാണ്. ഷൂട്ടിങ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മാസത്തില്‍ ഞാന്‍ തിരുവനന്തപുരത്താണ് താമസം. മാസത്തില്‍ കുറഞ്ഞത് 20 ദിവസമെങ്കിലും ഞാന്‍ തിരുവനന്തപുരത്ത് തന്നെയാവും ഉണ്ടാകുക.
അവള്‍ കൊച്ചിയില്‍ അമ്മയ്‌ക്കൊപ്പമാണ്. അമ്മയാണ് അവളെ വളര്‍ത്തുന്നതും പഠിപ്പിയ്ക്കുന്നതുമെല്ലാം. ബാക്കി കുറച്ച് ദിവസങ്ങള്‍ മാത്രമേ അവളോടൊപ്പം ചെലവഴിക്കാറുള്ളൂ. അതുകൊണ്ട് തന്നെ അവള്‍ എന്നോട് വളരെ ഫ്രഡ്‌ലിയാണ്. ഞാന്‍ അഭിനയത്തിലേയ്ക്ക് എത്തിയതുകൊണ്ട് മകളും സിനിമയിലേയ്ക്ക് എത്തണമെന്ന് ആഗ്രഹങ്ങളൊന്നുമില്ല. അവളെ കുറിച്ച് എനിക്ക് വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. അവള്‍ക്ക് എന്താണ് താത്പര്യം അതിനായിരിക്കും മുന്‍തൂക്കം.
പഠിക്കാനാണ് അവള്‍ക്ക് താത്പര്യം എങ്കില്‍ പഠിപ്പിക്കും. അതല്ലെ മറ്റെന്തെങ്കിലുമാണ് അവള്‍ക്കിഷ്ടമെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കാനും ഞാന്‍ തയ്യാറാണ്. ഞാന്‍ ഒരു തിരുപ്പതി ഭക്തയാണ്. മാസത്തില്‍ രണ്ട് തവണയെങ്കിലും തിരുപ്പതിയില്‍ പോകാറുണ്ട്. ഞാന്‍ പ്രാര്‍ത്ഥിച്ചതെല്ലാം ഇതുവരെ ദൈവം എനിക്ക് തന്നിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മകളുടെ തല മൊട്ടയടിയ്ക്കാറാണ് പതിവ്.
ഇപ്പോള്‍ അവള്‍ വര്‍ത്തമാനം പറഞ്ഞ് തുടങ്ങിയതിന് ശേഷം, ഞാന്‍ തിരുപ്പതിയില്‍ പോകുന്ന കാര്യം എന്റെ അമ്മയോട് പറയുന്നത് കേള്‍ക്കുമ്പോഴേക്കും എന്റെ തല മൊട്ടയടിക്കാനാണെങ്കില്‍ പോകേണ്ട ഞാന്‍ വരില്ല എന്ന് പറയും. ഇപ്പോള്‍ അവള്‍ കുറച്ച് വളര്‍ന്നത് കൊണ്ട് കാര്യങ്ങളൊക്കെ അറിയാം. ചെറുതായിരിക്കുമ്പോള്‍ തന്നെ എന്റെ ജോലിയുമായി അവള്‍ പൊരുത്തപ്പെട്ടതുകൊണ്ട് അവളെ സംബന്ധിച്ച് വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നുമാണ് അഭിമുഖത്തില്‍ രഞ്ജുഷ വളരെ സന്തോഷത്തോടെ പറയുന്നത്.