സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ലോകത്തുണ്ട് രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. മേക്കപ്പ് ലോകത്ത് ഇന്ന് പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറിയ രഞ്ജു രഞ്ജിമാർ സിനിമാ ലോകത്ത് പ്രശസ്ത ആണ്.
ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുകയാണ് രഞ്ജു രഞ്ജിമാർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജു രഞ്ജിമാരുടെ പ്രതികരണം. എന്നെ വിളിക്കാതായി. പല പരിപാടികളും നടക്കുന്നുണ്ട്. നമ്മൾ മേക്കപ്പ് ചെയ്തിരുന്ന ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്നുണ്ട്. ആ സമയത്ത് എന്റെ മേക്കപ്പ് ബോക്സ് നോക്കി ഞാൻ ഇരിക്കുകയാണ്. എന്തുകൊണ്ടാണ് എന്നറിയില്ല.
നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ സാക്ഷിയായി. എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചു. ആ നടിയെ സപ്പോർട്ട് ചെയ്ത നടിമാർ പോലും പിന്നീട് എന്നെ സപ്പോർട്ട് ചെയ്തില്ല. അവിടെയാണ് എനിക്കൊരു ചോദ്യ ചിഹ്നം വന്നത്. ഞാൻ ആ നടിയുടെ നല്ല കാര്യത്തിന് വേണ്ടിയല്ലേ സംസാരിച്ചത്. എന്നിട്ട് ആ ഗ്രൂപ്പ് എന്തുകൊണ്ട് എന്നെ അവഗണിക്കുന്നു, എന്തുകൊണ്ടാണ് അവരുടെ പ്രൊഫഷണിലും ഏരിയയിലും എന്നെയൊരു പാർട്ട് ആക്കാത്തതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.
അത് ഓരോരുത്തരുടെയും ചോയ്സ് ആണല്ലോ എന്ന് പിന്നെ ഞാൻ കരുതി. ഒരുപക്ഷെ അവരാരും ആ വിഷയത്തിൽ സപ്പോർട്ട് ചെയ്തത് ആത്മാർത്ഥമായിരിക്കില്ലെന്ന് അഭിമുഖത്തിൽ അഭിപ്രായം വന്നപ്പോൾ തനിക്കത് ഫീൽ ചെയ്യാറുണ്ട്. എന്നെ മാനസികമായി ഏറെ തകർത്ത സംഭവം ഈ നടി ആക്രമിക്കപ്പെട്ട ദിവസം ഞങ്ങൾ രണ്ട് പേരും ഓപ്പോസിറ്റ് ഡയരക്ഷനിൽ സഞ്ചരിക്കുന്നുണ്ട്. അന്ന് രാത്രി ഞങ്ങൾ മീറ്റ് ചെയ്യാൻ പ്ലാനിട്ടതാണ്.
ഞാനും മറ്റൊരു നടിയും ഇവരും ഒരു നടിയുടെ ഫ്ലാറ്റിൽ കാണാം, നമുക്ക് ഭക്ഷണം കഴിക്കാം എന്ന് പ്ലാനിട്ടതാണ്. എനിക്ക് മൈഗ്രെയ്ൻ തലവേദന കൂടിയത് കൊണ്ട് ഞാൻ ലൊക്കേഷനിൽ നിന്നും നേരെ വീട്ടിലേക്ക് പോയി.
ഏകദേശം 9.30-10 മണി സമയം. ആ സമയം ഓപ്പോസിറ്റ് ഡയരക്ഷനിൽ ഞാനുണ്ടായിരുന്നില്ലേ, എന്നെയൊന്ന് വിളിക്കാൻ പറ്റിയില്ലേ എന്നാണ് ഞാൻ ആദ്യം ചോദിക്കുന്നത്. അറിഞ്ഞപ്പോൾ താൻ ആദ്യം ഷോക്കായി.
ഇക്കാര്യത്തിൽ വ്യക്തമായ ബോധ്യം എനിക്കുണ്ട്. എനിക്കറിയാവുന്ന പച്ചയായ സത്യങ്ങൾ ഞാൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഈ ഇന്റർവ്യൂ വരുമ്പോൾ ഒരുപക്ഷെ വീണ്ടും എനിക്ക് വധഭീഷണി വന്നേക്കാം. നമ്മൾ ഈ ഭൂമിയിൽ ജനിക്കുമ്പോൾ ഇത്ര കാലം വരെ ജീവിക്കും എന്ന് പറയുന്നത് ശൂന്യമായ ചിന്താഗതിയാണ്.
നമ്മൾ എങ്ങനെ ജീവിക്കുന്നു എന്ന് നോക്കിയാൽ മതിയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. ഈ സംഭവം നടന്ന സ്ഥലത്ത് ഓപ്പോസിറ്റ് വശത്ത് 11 വർഷം താമസിച്ച ആളാണ് ഞാൻ. കുറഞ്ഞത് എന്തെങ്കിലുമൊക്കെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടാകും.
എന്തെങ്കിലുമൊക്കെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടാകും. ഇത് മാത്രമേ തനിക്കിപ്പോൾ പറയാൻ പറ്റൂയെന്നും രഞ്ജു രഞ്ജിമാർ തുറന്ന് പറയുന്നു.
സാമൂഹിക വിഷയങ്ങളിൽ രഞ്ജു രഞ്ജിമാർ അഭിപ്രായം പറയാറുണ്ട്. സിനിമാ ലോകത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും രഞ്ജു മടിക്കാറില്ല. മുമ്പൊരിക്കൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ രഞ്ജു രഞ്ജിമാർ രംഗത്ത് വന്നിരുന്നു. ലൈവ് എന്ന സിനിമയുടെ ഷൂട്ടിനിടെ ഷൈനുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ചാണ് രഞ്ജു പരോക്ഷമായി സംസാരിച്ചത്. തന്റെ കമ്മ്യൂണിറ്റിയിലെ പല വിഷയങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചിട്ടുണ്ട്.