“അന്ന് ഈ കാലത്തെപ്പോലെ അധികം വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എം.ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല” – രഞ്ജിത്ത്

“അന്ന് ഈ കാലത്തെപ്പോലെ അധികം വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എം.ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല” – രഞ്ജിത്ത്

സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ തിരക്കഥാകൃത്തിന്റെ ആക്രമിക്കാൻ ശ്രെമിക്കുന്നത് മോശമാണെന്നു സംവിധായകൻ രഞ്ജിത്ത് . ആറാം തമ്പുരാന്‍, രാവണപ്രഭു എന്ന സിനിമകളിലെ ചില സംഭാഷണങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. തന്നെയും സിനിമയെ സിനിമയായി തന്നെ ഉള്‍ക്കൊള്ളുന്നവരും അത് കാര്യമായി എടുത്തിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സിനിമയിലെ സംഭാഷണങ്ങള്‍ കഥാപാത്രത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാകുന്നതാണ്. അത് കഥാപാത്രത്തിന്റെ മാനസികാവസ്ഥ, നിലവാരം അല്ലെങ്കില്‍ നിലവാരത്താഴ്ചയിൽ നിന്ന് ഉണ്ടാകുന്നതാണ്. അത് എഴുത്തുകാരന്റെ കാഴ്ചപ്പാടാണ്, രാഷ്ടീയമാണ് എന്നൊക്കെ കരുതുന്നത് തികച്ചും മണ്ടത്തരമാണ്.

ഉദാഹരണത്തിന് വടക്കന്‍ വീരഗാഥയിലെ ചന്തു സ്ത്രീകളെ കുറിച്ച് പറയുന്ന സംഭാഷണം. എം.ടി വാസുദേവന്‍ നായര്‍ എഴുതിയതാണ്. അത് സ്ത്രീകളെക്കുറിച്ചുള്ള എം.ടിയുടെ കാഴ്ചപ്പാടാണെന്ന് പറയുന്ന മണ്ടന്മാരുടെ ചെവിക്കാണ് നമ്മള്‍ ആദ്യം പിടിക്കേണ്ടത്. ചന്തു ജനിച്ചു വളര്‍ന്ന സാഹചര്യം, സ്ത്രീകളില്‍ നിന്ന് അയാള്‍ നേരിട്ട വഞ്ചന, ബന്ധുക്കളില്‍ നിന്നുള്ള അവഗണന അതെല്ലാമാണ് അയാളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അന്ന് ഈ കാലത്തെപ്പോലെ അധികം വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എം.ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല. എനിക്കെതിരേ വരുന്ന ആരോപണങ്ങളെ ഞാന്‍ ശ്രദ്ധിക്കാറില്ല. മംഗലശ്ശേരി നീലകണ്ഠനേക്കാള്‍ ശക്തമായ കഥാപാത്രം ദേവാസുരത്തില്‍ ഭാനുമതിയാണ്. അത് മനസ്സിലാകാത്തവരോട് എന്ത് പറയാനാണ്.

renjith about vadakkan veeragadha

Sruthi S :