ഇതാവണമെടാ കളക്ടര്‍, സെന്‍സ്, സെന്‍സിബിലിറ്റി, സെന്‍സിറ്റീവിറ്റി, ; സുഹാസിനെ പ്രശംസിച്ച് രൺജി പണിക്കർ

എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെ പ്രശംസിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍.
ഒറ്റപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോയ കളക്ടറെ ഇതാവണമെടാ കലക്ടര്‍ എന്നാണ് വിശേഷിപ്പിച്ചത്

മമ്മൂട്ടി ചിത്രം ദ കിങ്ിലെ പ്രശസ്തമായ ഡയലോഗ് ചേര്‍ത്താണ് പ്രശംസിച്ചത്. മമ്മൂട്ടിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട് . മമ്മൂട്ടി ജില്ലാകളക്ടറുടെ റോളിലെത്തിയ ചിത്രമായിരുന്നു ദ കിങ് . ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രണ്‍ജി പണിക്കരായിരുന്നു.

രഞ്ജി പണിക്കരുടെ കുറിപ്പ് ഇങ്ങനെ

രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസ്.
ഓററപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടര്‍..sense ..sensibility..sensitivity..Suhas..

renji panikkar

Noora T Noora T :