ഇനി വാട്സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യാം !

സമൂഹ മാധ്യമങ്ങൾ എന്നും മത്സരത്തിലാണ് . സൗകര്യങ്ങൾ വർധിപ്പിച്ച് ഉപഭോക്താക്കളെ കൂടുതൽ സമയം ഓണ്ലൈനിൽ ആക്കാൻ ഇങ്ങനെ നൽകുന്ന സൗകര്യങ്ങളിലൂടെ സാധിക്കുന്നു. വട്സാപ്പും ഫേസ്ബുക്കും എല്ലാം ഇത്തരത്തിൽ എന്നും പുതിയ പുതിയ മാറ്റങ്ങൾ കൊണ്ട് വരാറുണ്ട്.

ഇപ്പോൾ വാട്സാപ്പ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്നുണ്ട്. ഏറ്റവും പുതിയതായി വാട്സാപ്പ് കൊണ്ട് വരുന്ന സൗകര്യമാണ് കോളുകൾ റെക്കോർഡ് ചെയ്യാമെന്നുള്ളത് . ഇപ്പോൾ കൂടുതൽ ആളുകളും ഇന്റർനെറ്റ് സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നതിനാൽ വാട്സാപ്പ് കോളുകളിലൂടെയും മെസ്സേജുകളിലൂടെയുമാണ് കാര്യങ്ങൾ കൈമാറുന്നത്.

സന്ദേശങ്ങൾ മാഞ്ഞു പോകില്ലാത്തതു കൊണ്ട് അതൊരു രേഖയായി നിലനിൽക്കും. എന്നാൽ കോളുകളുടെ കാര്യത്തിൽ അങ്ങനെ അല്ല.അനിവാര്യമായി ഇത്തരം കോളുകള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നതിന് മറ്റു ഇതര ആപ്ലിക്കേഷനുകളുടെ ആവശ്യമുണ്ട്. അത്തരത്തില്‍ ഒരു ആപ്ലിക്കേഷനാണ് ക്യൂബ്. പ്ലേ സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ തുറന്ന ശേഷം വാട്സ് ആപ്പ് കോളുകള്‍ ചെയ്താല്‍ കോളുള്‍ റെക്കോഡ് ചെയത് സൂക്ഷിക്കാന്‍ സാധിക്കും.

record whats app call on your smart phone

Sruthi S :