ഓരോ താഴ്ചയും വിജയത്തിലേക്കുള്ള കാല്‍വെപ്പ്; വിമർശനങ്ങൾക്ക് തക്ക മറുപടിയുമായി റബേക്ക സന്തോഷ് ; ഞെട്ടി ആരാധകർ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക താരമാകുന്നതെങ്കിലും കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യയായിട്ടായിരുന്നു റബേക്ക കയ്യടി നേടുന്നത്. പരമ്പര ഹിറ്റായി മാറിയതോടെ റബേക്കയും താരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് റബേക്ക. താരത്തിന്റെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. 2021 ലായിരുന്നു സംവിധായകന്‍ ശ്രീജിത്ത് വിജയനുമായി റബേക്കയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും.

ഇപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞ് നാലു വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് റബേക്ക സന്തോഷ്. എൻഗേജ്മെന്റ് ആനിവേഴ്സറി ആഘോഷിക്കുന്ന സന്തോഷം പങ്കുവെച്ചതോടൊപ്പം ശ്രീജിത്തിന് പ്രണയദിനാശംസകളും റബേക്ക നേർന്നു. 2021 ലെ പ്രണയദിനത്തിലായിരുന്നു റബേക്കയുടെയും ശ്രീജിത്തിന്റെയും വിവാഹനിശ്ചയം. അതേ വർഷം നവംബറിലായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ റബേക്ക പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകൾ ഇടുന്നത്.

തൃശൂർ സ്വദേശിയായ റബേക്ക സീരിയൽ നടി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ്. കുഞ്ഞിക്കൂനന്‍ എന്ന സീരിയലില്‍ ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ റബേക്കയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു. 2017-ലാണ് റബേക്കയെ തേടി ‘കസ്തൂരിമാൻ’ എന്ന സീരിയൽ എത്തുന്നത്. അതിനു മുൻപും ചില സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും കസ്തൂരിമാനിലെ കാവ്യയായാണ് റബേക്കയെ ഇന്നും പലരും ഓർത്തിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റിലെ നമ്പര്‍ വണ്‍ പരമ്പരകളിലൊന്നായ ‘ചെമ്പനീര്‍ പൂവി’ലെ രേവതിയായി വീണ്ടുമെത്തിയിരിക്കുകയാണ് റബേക്ക. എന്നാല്‍, ആദ്യനായികയ്ക്ക് പകരക്കാരിയായാണ് എത്തിയതെങ്കിലും റബേക്കയെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാൽ നേരത്തെ പരമ്പരയില്‍ നായികയായി അഭിനയിച്ചിരുന്ന ഗോമതി പ്രിയ മാറുകയും പകരം റെബേക്ക സന്തോഷ് ആ വേഷത്തിലേക്ക് എത്തുകയും ചെയ്തു. പിന്നീട് ഗോമതിയുടെ ആരാധകരില്‍ നിന്നും കടുത്ത ആക്രമണമാണ് റെബേക്കയ്ക്ക് നേരിടേണ്ടി വന്നത്.

രേവതിയായി റബേക്ക വന്നതുമുതലുള്ള ഹേറ്റ് കമന്റസ് മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. തുടർന്ന് റെബേക്കയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിഡിയോയ്ക്ക് താഴെയും നിരവധി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചുള്ള കമ്മന്റുകളാണ് വന്നിരുന്നത്.

ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നൊരു പോസ്റ്റ് ഈയിടയ്ക്ക് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. ‘ഒരു നായിക മാറിയതിന്റെ പേരില്‍ അങ്ങേ അറ്റം തെറി വിളി ആണ് റെബേക്കയ്ക്ക് കിട്ടുന്നത്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനല്‍, ഇന്‍സ്റ്റഗ്രാം പേജ് എല്ലാത്തിലും റെബേക്കയെ ചീത്ത വിളിക്കുക ആണ്. അതേ സമയം മുന്‍പത്തെ നായികയുടെ account ല്‍ ചെന്ന് തിരിച്ച് വരു എന്നും പറഞ്ഞു അപേക്ഷിക്കുക ആണ്.ഏഷ്യാനെറ്റിലെ ചെമ്പനീര്‍ പൂവ് സീരിയലിലെ നായിക ആയ ഗോമതി പ്രിയ മാറി, റെബേക്ക വന്നതാണ് ഈ ചീത്ത വിളിക്ക് കാരണം. ഒരു സീരിയല്‍ നായിക മാറിയതിനു ഇത്രേം ഹേറ്റ് അര്‍ഹിക്കുന്നില്ല” എന്നാണ് കുറിപ്പില്‍ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് തനിക്ക് അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് റെബേക്ക ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് താഴെയും നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

‘ഓരോ താഴ്ചയും വിജയത്തിലേക്കുള്ള കാല്‍വെയ്പ്പാണ് എന്ന് പറയുന്നത് പോലെ ഇന്ന് ഈ വേദിയില്‍ രേവതി ആയി ആദ്യത്തെ അവാര്‍ഡ് വാങ്ങുമ്പോള്‍, എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഈ അവാര്‍ഡ് എനിക്കൊരു പ്രചോദനം ആണ്… ഇനിയും ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും ഓരോ സീനും എന്നാല്‍ ആവും വിധം ഭംഗി ആകാന്‍ ശ്രേമിക്കാനും … രേവതിയെ ഞാനും അത്രയധികം സ്‌നേഹിക്കുന്നു. രേവതി ആവാനും ഈ അവാര്‍ഡ് സ്വീകരിക്കാനും എനിക്ക് അവസരം തന്ന ദൈവത്തിനും,ചുരുങ്ങിയ കാലയളവില്‍ എന്നെ നിങ്ങളുടെ രേവതി ആയി സ്വീകരിച്ച പ്രേക്ഷകര്‍, എനിക്ക് സപ്പോര്‍ട്ട് തരുന്ന ചാനല്‍, സിപി ഫാമിലി, എന്റെ ഫാമിലി, ഫാന്‍സ് എല്ലാവര്‍ക്കും ഒരുപാട് ഒരുപാടു നന്ദി.’ എന്നായിരുന്നു കുറിപ്പ്. എന്നാൽ ഇതിന് പിന്നാലെ നിരവധി വിമർശനങ്ങൾ റബേക്കയ്ക്ക് നേരിടേണ്ടി വന്നു.

അതേസമയം റെബേക്കയെ പിന്തുണച്ചും നിരവധി ആളുകൾ എത്തിയിരുന്നു. ‘ഇവിടെ വന്നു കരയുന്ന ജിപി ഫാന്‍സ് പ്രിയ ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചു പോയി ഇനി വരുവോ എന്ന് അറിയില്ല പിന്നെ എന്തിനാ എങ്ങനെ ഒരാളെ ഡീഗ്രേഡ് ചെയ്യുന്നേ, രേവതി ആയി റെബേക്ക കാണാന്‍ പറ്റില്ല എങ്കില്‍ പിന്നെ സീരിയല്‍ കാണരുത് അല്ലാതെ പിന്നേം കണ്ടിട്ട് റെബേക്ക കുറ്റം പറഞത് കൊണ്ട് അവര്‍ സീരിയല്‍ പ്രിയ കൊണ്ട് വരില്ല” എന്നായിരുന്നു പിന്തുണച്ചെത്തിയ കുറിപ്പ്.

അതേസമയം മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്‍, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ സിനിമകളിലും റബേക്ക വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് റബേക്ക. താരത്തിന്റെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സീരിയൽ സെറ്റിലെ വിശേഷങ്ങളും റബേക്ക പങ്കുവെയ്ക്കാറുണ്ട്.

കുഞ്ചാക്കോ ബോബൻ നായകനനായെത്തിയ കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് റബേക്കയുടെ ഭർത്താവ് ശ്രീജിത്ത് വിജയൻ. മാർഗംകളി, ഇടിയൻ ചന്തു എന്നിവയാണ് ശ്രീജിത്ത് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

Vismaya Venkitesh :