ജീവിതങ്ങളിൽ നിന്നുമുള്ള ഏടുകളാണ് പലപ്പോളും സിനിമകാലി എത്താറുള്ളത് . ചില സിനിമകൾ നമുക്ക് അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ അതിന്റെ യഥാർത്ഥ കഥ നമ്മൾ സ്ക്രീനിൽ കണുന്നതിലും ഭീകരമായിരിക്കും. അത്തരമൊരു സിനിമയാണ് ഹോളിവുഡ് ചത്രം ഓർഫൻ . ദത്തെടുത്ത കുട്ടി യഥാർത്ഥത്തിൽ വളർച്ച മുരടിച്ച വ്യക്തയായിരുന്നതും മാനസിക പ്രശ്നമുള്ള ഇവർ കുടുംബത്തെ കൊല്ലാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. അതുമൊരു ജീവിതം തന്നെയാണ്.
2010ലാണ് ക്രിസ്റ്റീനയും മിഖായേലും നദാലിയ എന്ന ‘കുട്ടി’യെ ദത്തെടുക്കുന്നത്. ഉക്രെയിനില്‍ നിന്നാണ് ഇവര്‍ കുട്ടിയെ ഏറ്റെടുക്കുന്നത്. 9 വയസ് മാത്രം പ്രായമേയുള്ള നതാലിയയ്ക്കെന്നാണ് അനാഥാലയത്തിലെ അധികാരികള്‍ ദമ്പതികളോട് പറഞ്ഞത്. നതാലിയയെക്കൂടാതെ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. മൂന്ന് മക്കള്‍ക്കൊപ്പം മറ്റൊരു കുട്ടിയെക്കൂടി പരിപാലിക്കുന്നത് സന്തോഷമുള്ള കാര്യമായിട്ടാണ് ദമ്പതികള്‍ കരുതിയത്. നതാലിയയ്ക്ക് കാഴ്ചയ്ക്കും അസ്ഥിവളര്‍ച്ചയ്ക്കും ചെറിയ പ്രശ്നമുണ്ടെന്ന് അനാഥലയത്തിലുള്ളവര് അറിയിച്ചിരുന്നു. അത് ചികില്‍സിച്ച് മാറ്റാമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.

എന്നാല്‍ പ്രതീക്ഷകളെല്ലാം താളംതെറ്റിക്കുന്നതായിരുന്നു നതാലിയയുടെ പെരുമാറ്റം. കേവലം 9 വയസുള്ള കുട്ടിയുടെ പെരുമാറ്റമായിരുന്നില്ല. കാറില്‍ നിന്നും എടുത്ത് ചാടുക, കണ്ണാടിയില്‍ രക്തം കൊണ്ട് എഴുതുക, മറ്റ് കുട്ടികള്‍ ഉറങ്ങുമ്പോള്‍ അവരുടെ മുകളില്‍ കയറി നില്ക്കുക, കുടുംബാംഗങ്ങളുടെ ചായയില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തുക.. തുടങ്ങി ഒരു എട്ടുവയസുകാരി ചെയ്യുന്ന കാര്യങ്ങളല്ല നതാലിയ ചെയ്തത്. ക്രിസ്റ്റീനയെ വൈദ്യുതി വേലിയിലേക്ക് തള്ളിയിട്ട് കൊല്ലാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. ചായയില്‍ രാസവസ്തു കലര്‍ത്തുന്നത് ചോദ്യം ചെയ്തപ്പോള്‍ തന്റെ ലക്ഷ്യം കുടുംബാംഗങ്ങളെ കൊല്ലുകയാണെന്ന് ഇവര്‍ പറയുകയും ചെയ്തു. ഇതോടെ നതാലിയയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ് ഇവര്‍ 9 വയസുള്ള കുട്ടിയല്ല, കുറഞ്ഞത് 22 വയസെങ്കിലുമുണ്ടെന്ന് തിരിച്ചറിഞ്ഞത്. എല്ലുകളുടെ വളര്‍ച്ച മുരടിപ്പിച്ച് കുട്ടിയായി തോന്നുന്ന രോഗാവസ്ഥയാണ് നതാലിയയ്ക്കുള്ളത്. ഇതോടൊപ്പം മനുഷ്യരെ കൊല്ലാന്‍ വാസനയുള്ള സൈക്കോപാത്ത് കൂടിയാണ് നതാലിയയെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി.
ഇതോടെ ദമ്പതികള്‍ ഭയത്തിലായി. ഇന്‍ഡ്യാനയില്‍ നതാലിയയ്ക്കായി ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കൊടുത്ത ഇവര്‍, ഒരുവര്‍ഷത്തേക്കുള്ള തുകയും നല്കിയ ശേഷം കാനഡയ്ക്ക് കടന്നു കളഞ്ഞു. എന്നാല്‍ കാനഡയില്‍വെച്ച് ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ചതിന്റെ പേരില്‍ ഇവര്‍ പൊലീസ് പിടിയിലായി. ഏകദേശം ഒരുവര്‍ഷത്തിന് ശേഷമായിരുന്നു ഇത്. നതാലിയ തന്നെയാണ് ഉപേക്ഷിച്ച് പോയ വിവരം അധികാരികളെ അറിയിക്കുന്നത്. എന്നാല്‍ ഈ ഒരുവര്‍ഷക്കാലം ഇവര്‍ എങ്ങനെ ആ ഫ്ലാറ്റില്‍ തനിച്ച് കഴിഞ്ഞു എന്നുള്ളത് പൊലീസിനും ഉത്തരമില്ല. ഫ്ലാറ്റില്‍ നതാലിയയെ തിരഞ്ഞെത്തിയപ്പോള്‍ അവിടെ ഒഴിഞ്ഞ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ക്രിസ്റ്റീന–മിഖായേല്‍ ദമ്പതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഈ കാര്യം സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. എന്നാല്‍ നതാലിയ എവിടെയാണെന്ന് ഇവര്‍ക്കും അറിയില്ല. കണ്ടാല്‍ കുട്ടിയാണെങ്കിലും നതാലിയ ഒരു മുതിര്‍ന്ന സ്ത്രീയാണെന്നും തങ്ങള്‍ കബളിപ്പികപ്പെടുകയായിരുന്നുവെന്നും ജീവഭയം കൊണ്ടാണ് ഇന്‍ഡ്യാന വിട്ടതെന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
real life story of orphan movie