കുട്ടികളുടെ വികൃതികളുമായി സ്താനാർത്തി ശ്രീക്കുട്ടനും വയലൻസുമായി മാർക്കോയും!; റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിച്ച് ഉണ്ണി മുകുന്ദൻ ചിത്രം

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുകളുമായി ക്രിസ്മസ് റിലീസായി എത്താനിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദൻറെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു. അതിനുപിന്നാലെ പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞു.

ഇപ്പോഴിതാ ഇതിനായി ഒരു മത്സരം തന്നെ ഒരുക്കിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനാണ് മത്സരം നടത്തുന്നത്. ഏറ്റവും മികച്ച നടൻ, സംവിധായകൻ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ്, കലാസംവിധാനം എന്നിവയ്ക്കുള്ള പുരസ്കാരമാണ് നൽകുന്നത്. marcocubesumf@gmail.com എന്ന മെയിലിലേയ്ക്കാണ് വീഡിയോ അയക്കേണ്ടത്. ഡിസംബർ പത്തു വരെ ലഭിക്കുന്ന വീഡിയോകൾ പരിശോധിച്ചായിരിക്കും ഫലപ്രഖ്യാപനം. ഡിസംബർ പതിനേഴിന് ആണ് വിജയികളെ പ്രഖ്യാപിക്കുന്നത്.

മലയാളത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന ലേബലിൽ എത്തുന്ന മാർക്കോ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ‘വയലൻസ് ഇൻകമിംഗ് ലെറ്റ്സ് കട്ട് ദ ക്രിസ്മസ് കേക്ക് വിത്ത് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്’ എന്ന പോസ്റ്ററുമായാണ് മാർക്കോയുടെ റിലീസ് അനൗൺസ്മെൻറ്. ‌സോഷ്യൽ മീഡിയയിൽ മാർക്കോയുടേതായി പുറത്തെത്തിയ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ വയലൻസിൽ നിന്നെല്ലാം മാറി ഒരു സ്കൂളും, ക്ലാസ് മുറിയും, പ്രധാന പശ്ചാത്തലമാകുന്ന കുറച്ച് കുട്ടികളുടെ കഥ പറയുന്ന സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ ടീസറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ശ്രീരംഗ്, ഷൈൻ അഭിനവ് എന്നിവരും തകർപ്പൻ പ്രകടനങ്ങളുമായി എത്തിയിട്ടുണ്ട്.

കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഏറെ ആസ്വദിക്കുവാൻ പോരുന്ന രംഗങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാകുന്നു. യു പി സ്കൂൾ പശ്ചാത്തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്.

അതേസമയം, മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ്.

സ്താനാർത്തി ശ്രീക്കുട്ടനിൽ ആകട്ടെ, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുപ്പതിലധികം കുട്ടികളാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്.

അനൂപ്.വി.ശൈലജയാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ് – കൈലാസ്.എസ്. ഭവൻ, കലാസംവിധാനം -അനിഷ് ഗോപാലൻ,മേക്കപ്പ് – രതീഷ് പുൽപ്പള്ളി., കോസ്റ്റ്യം -ഡിസൈൻ – ബ്യൂസി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദർശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ദേവിക, ചേതൻ എക്സിക്യുട്ടീവ്.പ്രൊഡ്യൂസർ .- നിസ്സാർ വാഴക്കുളം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, വാഴൂർ ജോസ് എന്നിവരാണ് സ്താനാർത്തി ശ്രീക്കുട്ടന്റെ അണിയറപ്രവർത്തകർ.

ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന മാർക്കോയുടെ സംവിധായകൻ സംവിധായകൻ ഹനീഫ് അദേനിയാണ്. സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത് തുടങ്ങിയവരാണ് മാർക്കോയുടെ അണിയറപ്രവർത്തകർ.

Vijayasree Vijayasree :