തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്.
അടുത്തിടെ അദ്ദേഹം വിവാഹ മോചനത്തിന് ശേഷം തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കിയിരുന്നു. നടന്റെ വിവാഹമോചനമെല്ലാം തന്നെ വലിയ രീതിയിൽ വാർത്തയായിരുന്നു. നിർമാതാവ് ഇഷരി ഗണേഷിൻ്റെ മകളുടെ വിവാഹത്തിന് കാമുകി എന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിന്റെ കയ്യും പിടിച്ച് എത്തിയ നടൻ രവി മോഹന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചശേഷം ആദ്യമായാണ് കെനിഷയ്ക്കൊപ്പം ഒരു പൊതുവേദിയിൽ രവി മോഹൻ എത്തുന്നത്. വീഡിയോ വൈറലായതോടെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയമാണ് ആരാധകർക്ക്.
പിന്നാലെ വീഡിയോ ചർച്ചയായതോടെ നടന്റെ ഭാര്യ ആരതി രവിയുടെ പ്രതികരണമാണ് വൈറലായി മാറുന്നത്. മക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളൊന്നും നടൻ ചെയ്യുന്നില്ലെന്നും തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നതായും ആരതി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ ആരോപിച്ചു. താനും രവിയും വിവാഹമോചിതരായിട്ടില്ലെന്നും അതിനാൽ തന്നെ മുൻ ഭാര്യയെന്ന് തന്നെ വിശേഷിപ്പിക്കരുതെന്നും ആരതി പറയുന്നു. ഒരു വർഷക്കാലം ഞാൻ മൗനം ഒരു കവചം പോലെ വഹിച്ചു. ദുർബലനായതുകൊണ്ടല്ല. മറിച്ച് എന്റെ മക്കൾക്ക് സമാധാനം ആവശ്യമുള്ളതുകൊണ്ടാണ്.
എല്ലാ ആരോപണങ്ങളും ക്രൂരമായ കുശുകുശുപ്പുകളും ഞാൻ കേട്ടു എന്റേതായ വഴിയിൽ അതിനെ എല്ലാം സഹിച്ചു. ഞാൻ ഒന്നും പ്രതികരിച്ച് പറഞ്ഞില്ല. എനിക്ക് സത്യം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് എന്റെ കുട്ടികൾ ഞങ്ങളെ മാതാപിതാക്കളായ തെരഞ്ഞെടുത്തതിന്റെ ഭാരം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത രൂപങ്ങളും ഫോട്ടോ അടിക്കുറിപ്പുകളും കാണുന്നുണ്ടെങ്കിലും നമ്മുടെ യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്.
എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോഴും തുടരുന്നു. സ്നേഹത്തിലും വിശ്വസ്തതയിലും 18 വർഷം ഞാൻ കൂടെ നിന്ന മനുഷ്യൻ എന്നിൽ നിന്ന് അകന്നുപോയി. അദ്ദേഹം ഒരിക്കൽ വാഗ്ദാനം ചെയ്ത ഉത്തരവാദിത്തങ്ങളിൽ നിന്നും അകന്ന് പോയി. മാസങ്ങളായി അവരുടെ ലോകത്തിന്റെ ഭാരം എന്റെ ചുമലിൽ മാത്രമായി കിടക്കുന്നു. ഓരോ പുസ്തകവും, ഓരോ ഭക്ഷണവും, രാത്രിയിലെ ഓരോ നിശബ്ദ കണ്ണുനീരും ഞാൻ വഹിക്കുന്നു. സുഖപ്പെടുത്തുന്നു.
ഒരിക്കൽ അവരെ തന്റെ അഭിമാനം എന്ന് വിളിച്ച ഒരാളിൽ നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ പിന്തുണയുടെ ഒരു നേരിയ കണികപോലും ലഭിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾ ബാങ്കിൽ നിന്ന് വീട് ഒഴിപ്പിക്കൽ നേരിടുന്നു. അതും ഒരിക്കൽ എന്നോടൊപ്പം ഒരു കുടുംബം സൃഷ്ടിക്കാൻ ഒപ്പം നിന്ന ആളുടെ നിർദേശപ്രകാരം. ഞാൻ പണം കണ്ടു കണ്ണുമഞ്ഞളിച്ചവൾ എന്ന് ആരോപിക്കപ്പെടുന്നു. എപ്പോഴെങ്കിലും സത്യമായിരുന്നെങ്കിൽ വളരെ മുമ്പുതന്നെ ഞാൻ എന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുമായിരുന്നു.
പക്ഷെ ഞാൻ കണക്കുകൂട്ടലിന് പകരം സ്നേഹം തിരഞ്ഞെടുത്തു. ഇടപാടിന് പകരം വിശ്വാസം. അതാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാൻ നൽകിയ സ്നേഹത്തിൽ എനിക്ക് ഖേദമില്ല. പക്ഷെ ആ സ്നേഹം ബലഹീനതയായി മാറ്റിയെഴുതപ്പെടുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ കുട്ടികൾക്ക് പത്തും പതിനാലും വയസ്സാണ്. അവർ ഞെട്ടലല്ല സുരക്ഷ അർഹിക്കുന്നു. നിശബ്ദതയല്ല സ്ഥിരതയാണ് അവർക്ക് വേണ്ടത്.
നിയമപരമായ വ്യവസ്ഥകൾ മനസിലാക്കാൻ മാത്രം അവർക്ക് പ്രായമായിട്ടില്ല. കുട്ടികളാണ്. പക്ഷെ ഉപേക്ഷിക്കപ്പെട്ടതായുള്ള തോന്നാൻ വരാൻ തക്ക പ്രായമുണ്ട്. ഉത്തരം ലഭിക്കാത്ത ഓരോ കോളും റദ്ദാക്കിയ ഓരോ മീറ്റിംഗും എനിക്ക് വേണ്ടി ഉദ്ദേശിച്ചതും എന്നാൽ അവർ വായിക്കുന്നതുമായ ഓരോ തണുത്ത സന്ദേശവും… ഇതൊന്നും മേൽനോട്ടങ്ങളല്ല. അവ മുറിവുകളാണ്. ഇന്ന് ഞാൻ സംസാരിക്കുന്നത് ഒരു ഭാര്യയായിട്ടല്ല.
മക്കളുടെ ക്ഷേമം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്ന ഒരു അമ്മയായിട്ടാണ് ഞാൻ സംസാരിക്കുന്നത്. ഇപ്പോൾ ഞാൻ എഴുന്നേറ്റില്ലെങ്കിൽ ഞാൻ അവരെ എന്നെന്നേക്കുമായി തോൽപ്പിക്കുന്നത് പോലെയാകും. നിങ്ങൾക്ക് സ്വർണ്ണ പട്ടണിഞ്ഞ് മുന്നോട്ട് പോകാം. നിങ്ങളുടെ പൊതുജീവിതത്തിലെ റോളുകൾ നിങ്ങൾക്ക് മാറ്റിസ്ഥാപിക്കാൻ കഴിയും. പക്ഷെ നിങ്ങൾക്ക് സത്യം മാറ്റിയെഴുതാൻ കഴിയില്ല. അച്ഛൻ വെറുമൊരു പദവിയല്ല. അതൊരു ഉത്തരവാദിത്തമാണ്.
ഞങ്ങളുടെ കഥയിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരോട്… കുട്ടികളുടെ കണ്ണുനീർ കണ്ണുകൾക്ക് കാണാൻ കഴിയാത്ത സ്ഥലങ്ങളിൽ പ്രതിധ്വനിക്കും. നിങ്ങൾക്ക് എന്റെ വാക്കുകളിൽ നിന്ന് രക്ഷപ്പെടാം. പക്ഷെ പ്രപഞ്ചം നിശബ്ദതയിൽ ഓർമ്മിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ജിജ്ഞാസുക്കളായ മനസുകൾക്കും സ്വയം പ്രഖ്യാപിത അഭ്യുദയകാംഷികൾക്കും ഞാനും നിയമവും മറ്റൊരു വിധത്തിൽ തീരുമാനിക്കുന്നതുവരെ എന്റെ ഇൻസ്റ്റാഗ്രാം നാമം ആരതി രവി തന്നെയായിരിക്കും.
ബഹുമാനപ്പെട്ട മാധ്യമങ്ങളോട്… നിയമനടപടികൾ അവസാനിക്കുന്നതുവരെ എന്നെ മുൻ ഭാര്യ എന്ന് വിളിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. ഇത് പ്രതികാരമല്ല. പോരാടാനല്ല. സംരക്ഷിക്കാനാണ്. ഞാൻ കരയുന്നില്ല. നിലവിളിക്കാറില്ല കാരണം ഇപ്പോഴും നിങ്ങളെ അപ്പാ എന്ന് വിളിക്കുന്ന രണ്ട് ആൺകുട്ടികൾക്ക് വേണ്ടി എനിക്ക് തലയുയർത്തി നിൽക്കണം. അവർക്ക് വേണ്ടി ഞാൻ ഒരിക്കലും പിന്മാറില്ലെന്നുമാണ് ആരതി സോഷ്യൽമീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് ആരതിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ആരതിയുമായുള്ള 15 വർഷത്തെ വിവാഹ ബന്ധം വേർപെടുത്തുന്നതായി രവി മോഹൻ ആണ് അറിയിച്ചത്. അതേസമയം, സിനിമയിൽ നായകനായി അഭിനയിക്കുന്നു എന്നതിനൊപ്പം ഭാര്യയ്ക്കും മക്കൾക്കും തുല്യ പ്രധാന്യം നൽകുന്ന ആളായിരുന്നു രവി മോഹൻ. 2009 ൽ വിവാഹിതരായ താരങ്ങൾ അവരുടെ ദാമ്പത്യ ജീവിതം പതിനഞ്ച് വർഷത്തോളം വിജയകരമായി പൂർത്തിയാക്കി. എന്നാൽ മുൻപും നടനെതിരെ ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇടയ്ക്ക സിനിമകൾ പരാജയപ്പെടുമ്പോഴാണ് നടനെ വ്യക്തിപരമായി ആക്രമിക്കാൻ ചിലർ ശ്രമിക്കാറുള്ളത്.
കരിയറിൽ പലതും നഷ്ടപ്പെടുമ്പോൾ വ്യക്തി ജീവിതത്തിലും നടനെ തളർത്താൻ ശ്രമിച്ചവർ ഉണ്ടായിരുന്നെന്ന് തമിഴ് ഇൻഡസ്ട്രിയിൽ പരസ്യമായ രഹസ്യമാണ്. ഒന്നിൽ കൂടുതൽ തവണ സിനിമയിൽ നായികയായി അഭിനയിച്ച പ്രമുഖ നടിയുമായി പ്രണയത്തിലാണെന്നും രവി മോഹൻ വിവാഹ മോചനത്തിനൊരുങ്ങുകയാണെന്നും അന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ മൗനം കൊണ്ട് അതിനെല്ലാം മറുപടി നൽകുകായിരുന്നു നടൻ.
ഒന്നിനോടും പ്രതികരിച്ച് മൂർച്ഛകൂട്ടിയില്ല. എന്നാൽ, അത്തരം ഗോസിപ്പുകളോടൊന്നും രവി മോഹൻ പ്രതികരിക്കാതായതോടെ ഗോസിപ്പുകാരുടെ ആവേശം കൂടുകയായിരുന്നു. അന്ന് ഗോസിപ്പിൽ പേര് ചേർക്കപ്പെട്ട നടി മറ്റൊരാളെ വിവാഹം ചെയ്തു പോയതോടെയാണ് പാപ്പരാസികൾ മൗനത്തിലായത്. താരത്തിന്റെ ഒരുപിടി സിനിമകളിലെ പരാജയങ്ങൾക്കിടയിലാണ് പിന്നീട് കരിയർ ഗ്രാഫ് കുത്തനെ ഉയർന്നത്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം, ദീപാവലി, തനി ഒരുവൻ തുടങ്ങിയ ഹിറ്റ് സിനിമകളെല്ലാം പരാജയത്തിൽ നിൽക്കുമ്പോൾ ആശ്വാസമായി സംഭവിച്ചവയാണ്.
2003 ൽ പുറത്തിറങ്ങിയ ജയം എന്ന സിനിമയിലൂടെയാണ് നടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ സംവിധായകൻ മോഹൻ രാജയുടെ സഹോദരനാണ് മോഹൻ രവി എന്ന ജയം രവി. ആദ്യം അഭിനയിച്ച സിനിമയുടെ പേര് കൂടി ചേർത്താണ് ജയം രവി എന്ന പേരിലേക്ക് താരം മാറിയത്. പിൽക്കാലത്ത് ആ പേര് സ്ഥിരമാവുകയായിരുന്നു.
പിന്നീട് എം. കുമാരൻ സൺ ഓഫ് മഹാലക്ഷ്മി, തൂങ്കു നടുവും, ദീപാവലി, സന്തോഷ് സുബ്രഹ്മണ്യം, പേരന്മൈ, തില്ലലങ്ങാടി, എങ്കെയും കാതൽ, തനി ഒരുവൻ, വനമകൻ, കോമാളി, പൊന്നിയിൻ സെൽവൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജയം രവി അഭിനയിച്ചു. ഇതുവരെ 30 ലധികം സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവിൽ മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തിന് ഏറെ പ്രശംസയാണ് ലഭിച്ചത്.
പൊന്നിയിൽ സെൽവൻ ഒന്ന്, രണ്ട് ഭാഗങ്ങളിലെ രവി മോഹൻ്റെ കഥാപാത്രവും ഏറെ പ്രശംസ നേടിയിരുന്നു. രജനികാന്ത് വരെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയ രവി മോഹൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചിരുന്നത്. ആ ഒരു മിനിറ്റ് സംഭാഷണം എന്റെ ദിനവും വർഷവും അവിസ്മണീയമാക്കി. എന്റെ കരിയറിന് ഒരു പുതിയ അർത്ഥം നൽകി. താങ്കളുടെ നല്ല വാക്കുകൾക്കും കുട്ടികളെപ്പോലെയുള്ള ഉത്സാഹത്തിനും തലൈവർക്ക് നന്ദി. സിനിമയും എന്റെ പ്രകടനവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. താങ്കളുടെ വാക്കുകൾക്ക് മുന്നിൽ ഞാൻ വിനീതനും അനുഗ്രഹീതനുമാണ്’ എന്നാണ് രവി മോഹൻ ട്വിറ്ററിൽ കുറിച്ചത്.
ആദ്യദിനത്തിൽ തമിഴ്‌നാട്ടിൽ നിന്നു മാത്രം 25.86 കോടി ‘പൊന്നിയിൻ സെൽവൻ’ നേടിയിരുന്നു. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും സൈന്യത്തിനും ശത്രുക്കൾക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവനിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ വേഷമിട്ടിരുന്നത്.
അതേസമയം, സംവിധായകനാകാനൊരുങ്ങുകയാണ് നടൻ രവി മോഹൻ. അഭിനയം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് അദ്ദേഹം സംവിധാനത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. 2025 ജൂലൈയിൽ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ പ്രശസ്ത നടൻ യോഗി ബാബു നായകനാകും.
ചിത്രം ഒരു കോമഡി എന്റർടെയ്‌നറായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. മറ്റ് വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രദീപ് രംഗനാഥൻ ആദ്യമായി സംവിധാനം ചെയ്ത ‘കോമാളി’യിൽ രവി മോഹനും യോഗി ബാബുവും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2019ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.