മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന നടി രശ്മി സോമന് വളരെ പെട്ടന്നായിരുന്നു വെള്ളിത്തിരയിലേക്ക് പിടിച്ച് കയറിയത്.
വിവാഹ ശേഷം സിനിമയി നിന്നും ഇടവേള എടുത്ത താരം വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി അഭിനയ ജീവിതത്തിന് താല്കാലികമായ ഇടവേള കൊടുത്തിരുന്നു.
തിരിച്ച് വരവിലും സീരിയലുകളില്‍ തന്നെയാണ് രശ്മി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് ഗോപിനാഥനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ നടി ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി നാട്ടില്‍ എത്തി തിരിച്ച് പോവുകയായിരുന്നു പതിവ്.

എന്നാല്‍ കൊറോണ കാരണം തിരികെ പോവാന്‍ പറ്റാതെ വരികയായിരുന്നു. സിനിമാ ജീവിതത്തെ കുറിച്ച് താരത്തിന്റെ കാഴ്ച്ച്പാട്ഇങ്ങനെയാണ്… ഒരു പ്രാവിശ്യം സിനിമയിലേക്ക് വന്നവര്‍ പിന്നെ തിരികേ പോവില്ല.
പോയാലും മടങ്ങി വരും. അത് അഭിനയം മാത്രമല്ല ഈ മേഖലയില്‍ മറ്റ് ജോലി ചെയ്യുന്നവരും അധികനാള്‍ മാറി നില്‍ക്കില്ല. വിവാഹശേഷം ദുബായ് ജീവിതമായിരുന്നു. ഞാന്‍ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹമാണ് വീട്ടുകാര്‍ക്കും.
സിനിമയിലൂടെ മടങ്ങി വരാനാണ് ആഗ്രഹിച്ചത്. എന്നാല്‍ മികച്ച കഥാപാത്രം വന്ന സീരിയലിലായി പോയി. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നല്ല കഥാപാത്രത്തിലൂടെ വരണമെന്നാണ് താരത്തിന്റെ ആഗ്രഹം.