കുറച്ചു ദിവസങ്ങൾക്ക് മുൻപ് രാണു മൊണ്ടാല്‍ എന്ന സ്ത്രീയായിരുന്നു പശ്ചിമ ബംഗാളിലെ രണാഘട്ട് സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ….’ എന്ന ലത മങ്കേഷ്ക്കറിന്റെ പാട്ടു പാടിയത്. അത് വൈറലായിരുന്നു. തന്റെ ഭർത്താവിന്റെ മരണത്തോടെയാണ് അവർ മറ്റൊരു വഴിയും കണ്ടെത്തനാകാതെ റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് പാട്ടുപാടാൻ തുടങ്ങിയത്.
മുഷിഞ്ഞ വസ്ത്രം ധരിച്ച് അവർ അവിടെയിരുന്ന് പാടിയത് ആളുകൾ ശ്രദ്ധിക്കുകയും അത് സമൂഹ. മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അന്ന് അത് വൈറലായതോടെ ഒരു കൂട്ടം ആളുകള്‍ ഇവരെ കണ്ടെത്തുകയും ഇവര്‍ക്ക് വമ്പൻ മേക്ക് ഓവറും നൽകി .ഇപ്പോഴിതാ രാണു മൊണ്ടാലിന്റെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ വൈറലാകുകയാണ്.
രാണു മൊണ്ടാലിന്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് ഇവരുടെ മേക്കോവര്‍ സ്‌പോണ്‍സര്‍ ചെയ്തത്. കൊല്‍ക്കത്ത, മുംബൈ, കേരളം, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്കിപ്പോള്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ പറയുന്നു.
ഇതിനുപുറമേ,മുംബൈയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചെലവും ഈ സ്‌പോണ്‍സര്‍മാര്‍ വഹിക്കും. മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത്. ഇവരുടെ ഈ കഴിവ് കണ്ടതോടെ ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
ranu mondal- viralpics