പാസഞ്ചറിന്റെ ഓർമകൾ പങ്കുവച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. രഞ്ജിത്ത് ശങ്കറിന്റെ ആദ്യ ചിത്രമാണ് പാസഞ്ചർ . ചിത്രം റിലീസായിട്ട് 11 വർഷം തികയുകയാണ്. ചിത്രത്തിന്റെ റിലീസ് ദിവസത്തെക്കുറിച്ച് രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാണ്.
രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് വായിക്കാം:
2009 മെയ് എഴാം തീയതി ഹർത്താലായിരുന്നു. അതു കഴിഞ്ഞ് വൈകീട്ട് ആറു മണിക്കായിരുന്നു പാസഞ്ചറിന്റെ ആദ്യ ഷോ. കാണാൻ വരുന്നില്ലെന്ന് വിനോദ്Vinod Shornurവിളിച്ചപ്പൊ പറഞ്ഞു. പിന്നെ എന്തോ കാണണമെന്നു തോന്നി. ഇനിയൊരു പക്ഷേ ഒരാദ്യ ഷോ ഉണ്ടായില്ലെങ്കിലോ..
പത്മ തിയറ്റിലെത്തിയപ്പോൾ അത്യാവശ്യം തിരക്കുണ്ട്. സംവിധായകനാണെന്നു പറഞ്ഞപ്പൊ കാർ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടി.ലാലുവേട്ടന്റെയുംLaljose Mechery രഞ്ജിയേട്ടന്റെയുംRanjan Abraham ഇടയിലുള്ള സീറ്റിലിരുന്ന് ആദ്യ ഷോ കണ്ടു. ഷോ കഴിഞ്ഞ് ആദ്യം സുകുവേട്ടനെ Sukumar Parerikkal വിളിച്ചു.വീട്ടുകാരുടെ കൂടെ സെക്കന്റ് ഷോ ഒന്നു കൂടി കണ്ടു. പടം കണ്ടവർ പലരും ആവേശത്തോടെ എന്റെ നമ്പർ തേടി പിടിച്ചു വിളിച്ചു ഫോണിന്റെ ചാർജ് തീർന്നു. അമേരിക്കയിലായിരുന്ന ശ്രീനിയേട്ടനും ദിലീപേട്ടനും വിളിച്ചതായിരുന്നു ഏറ്റവും വലിയ സന്തോഷം. നാളെ എന്തു ചെയ്യാൻ പോവുന്നു എന്നു ശ്രീനിയേട്ടൻ ചോദിച്ചപ്പോൾ ഓഫീസുണ്ടെന്ന് ഞാൻ പറഞ്ഞു.ശ്രീനിയേട്ടൻ ഫോണിൽ ഉറക്കെ ചിരിച്ചു.
11 years since that night. Thanks for reminding Troll Mollywood.
ranjith sankar