വിജയ് സേതുപതിയെ പോലെ മോഹന്‍ലാലിന്റെ കരിയറിലും സംഭവിച്ചിട്ടുണ്ട് !!

വിജയ് സേതുപതിയെ പോലെ മോഹന്‍ലാലിന്റെ കരിയറിലും സംഭവിച്ചിട്ടുണ്ട് !!

തമിഴ് സിനിമാലോകത്ത് കുറഞ്ഞ കാലമേ കൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാതങ്ങൾ കൊണ്ടും പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ കൊണ്ടും ഏറെ പേരെടുത്ത നടനാണ് വിജയ് സേതുപതി. മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും അത് മനോഹരമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന വിജയ് സേതുപതിയെ പലപ്പോഴും മോഹൻലാലുമായി കമ്പയർ ചെയ്യാറുണ്ട്. കാരണം അദ്ദേഹത്തിന്റെ സ്വാഭാവികാഭിനയം തന്നെയാണ്.

മോഹന്‍ലാല്‍ രഞ്ജിത്ത് ടീം പ്രതീക്ഷകളുടെ ഭാരം ഇറക്കി വെച്ച് വീണ്ടുമൊരു ചിത്രത്തിനായി കൈ കോര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്‌. ‘ഡ്രാമ’ എന്ന സിനിമയുമായി ഇരുവരുമെത്തുമ്പോള്‍ പ്രേക്ഷകരും നല്ലൊരു ചിത്രത്തിന് സാക്ഷ്യം വഹിക്കാമെന്ന ആകാംഷയിലാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെയും വിജയ് സേതുപതിയെയും കുറിച്ച് സംവിധായകൻ രഞ്ജിത്ത് പറയുകയുണ്ടായി. രഞ്ജിത്തിന്റെ വാക്കുകൾ….

“വിക്രം വേദ എന്ന നമ്പര്‍ വണ്‍ ആക്ഷന്‍ ത്രില്ലറിലെ നായകനായ വിജയ്‌ സേതുപതിയുടെ പുതിയ ചിത്രമാണ് ’96’. ആദ്യത്തേത് ഞരമ്പുകളെ ത്രസിപ്പിക്കുന്ന ചിത്രമായിരുന്നുവെങ്കില്‍ രണ്ടാമത്തേത് പതിഞ്ഞ താളത്തില്‍ ഹൃദയത്തെ കീഴടക്കുന്ന ചിത്രമാണ്. രണ്ടിലും നായകന്‍ ഒരാള്‍ തന്നെ. രണ്ടും വലിയ വിജയങ്ങളാണ്.”

“മോഹന്‍ലാലിന്‍റെ കരിയറിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ ?! ‘രാജാവിന്റെ മകന്‍’ സൂപ്പര്‍ഹിറ്റായ അതേ വര്‍ഷം തന്നെയാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും സൂപ്പര്‍ഹിറ്റായത്. ഒന്ന്‍ അധോലോക നായകന്റെ കഥയാണെങ്കില്‍ മറ്റേത് തൊഴില്‍തേടി അലയുന്ന ചെറുപ്പക്കാരന്റെ സങ്കടമാണ്.”

Ranjith about Vijay Sethupathi and Mohanlal

Abhishek G S :