‘തിലകൻ ചേട്ടൻ പറഞ്ഞു അദ്ദേഹത്തിന് വിലക്കുണ്ടെന്ന്, അത് നമ്മളെ ബാധിക്കില്ലെന്ന് ഞാനും പറഞ്ഞു’

‘തിലകൻ ചേട്ടൻ പറഞ്ഞു അദ്ദേഹത്തിന് വിലക്കുണ്ടെന്ന്, അത് നമ്മളെ ബാധിക്കില്ലെന്ന് ഞാനും പറഞ്ഞു’

മാറ്റിനിർത്തലും വിലക്കുമൊക്കെയായി മലയാള സിനിമയിൽ ഒരു മോശം കാലമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തലുമായി സംവിധായകൻ രഞ്ജിത്. അപ്രഖ്യാപിത വിലക്കും പ്രഖ്യാപിത വിലക്കും ഉണ്ടായിരുന്നു. സിനിമാ പാരഡൈസോ ക്ലബ്ബിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ഈ നിലപാട് എടുത്തിരുന്നത് ഒരു അസോസിയേഷൻ മാത്രമല്ല. ഇന്ത്യൻ റുപ്പി എന്ന സിനിമയെടുക്കുമ്പോൾ അച്യുതമേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിലകൻ‌ ചേട്ടനല്ലാതെ മറ്റൊരാൾ എന്റെ മനസിൽ ഇല്ല. ഞാൻ തിലകൻ ചേട്ടനെ വിളിച്ചപ്പോൾ എന്തൊക്കെയോ വിലക്കുണ്ടെന്നും പ്രശ്‌നങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതൊക്കെ വിട്ടേക്കൂ, അത് നമ്മളെ ബാധിക്കില്ലെന്ന് മറുപടി നൽകി. ചേട്ടൻ അഭിനയിക്കാൻ റെഡിയായി, ആ സിനിമ ചെയ്‌തു.

തിലകൻ ചേട്ടന്റെ കാര്യത്തിൽ ആ വിലക്ക് ഏർപ്പെടുത്തിയത് ‘അമ്മ’യാണെന്ന് പറയുന്നു. പക്ഷേ ഇന്ത്യൻ റുപ്പിയിലേക്ക് തിലകൻ ചേട്ടനെ വിളിക്കുമ്പോൾ ആ കാര്യം ഇന്നസെന്റിനോടും ഉണ്ണിക്കൃഷ്ണനോടുമെല്ലാം പറഞ്ഞിരുന്നു. അവർക്കൊരു പ്രശ്നവുമില്ലായിരുന്നു എന്നും രഞ്ജിത് വ്യക്തമാക്കി.

Ranjith about Thilakan and AMMA

Abhishek G S :