മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ് ലളിത എന്ന കഥാപാത്രമായി നടി ജ്യോതികയെയാണ് പരിഗണിച്ചിരുന്നതെന്ന് തരുൺ മൂർത്തി പറഞ്ഞിരുന്നു.
ഡേറ്റ് പ്രശ്നമാണ് ജ്യോതികയ്ക്ക് ചിത്രത്തിലേയ്ക്ക് എത്താൻ സാധിക്കാതിരുന്നതെന്നും പറഞ്ഞിരുന്നു. പ്പോഴിതാ സിനിമ കണ്ട ശേഷം ജ്യോതിക വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് രഞ്ജിത്. ഒരു ചാനലിന് നൽകിയ അഭിമുകത്തിൽ സംസാരിക്കവെയാണ് രഞ്ജിത്ത് ജ്യോതികയെ കുറിച്ച് പറഞ്ഞത്.
നായികയായി സ്ഥിരം കണ്ട് വരുന്ന ആളുകൾ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കാസ്റ്റിൽ എന്തെങ്കിലും വ്യത്യാസം വേണം എന്ന് തരുൺ ആദ്യം മുതലേ പറയുന്നുണ്ട്. സിനിമ കണ്ട് ജ്യോതിക വിളിച്ചിരുന്നു. ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്. കഥ പറഞ്ഞപ്പോൾ ജ്യോതികയും സൂര്യയും വളരെ ആവേശത്തിലായിരുന്നു.
പക്ഷെ അവർ ഒരു ലോക പര്യടനത്തിന് തയ്യാറെടുത്ത സമയമായതിനാൽ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പക്ഷേ ആ കഥാപാത്രത്തിലേയ്ക്ക് ഏറ്റവും കറക്ട് ശോഭന തന്നെയായിരുന്നു. ശോഭനയെ വേണമെന്ന് ആദ്യമേ ആലോചിക്കുന്നുണ്ടെങ്കിലും ഈയൊരു അവസ്ഥയിൽ പെട്ടെന്ന് കിട്ടുക എന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു.
നായികയുടെ കാര്യം നടക്കാതെ വന്നപ്പോൾ തരുൺ തന്നെയാണ് എന്നോട്, ചേട്ടനുമായി നല്ല അടുപ്പം ഉള്ളതല്ലേ, ഒന്ന് വിളിച്ച് ചോദിച്ചാലോ എന്ന് ചോദിക്കുന്നത്. ക്ലാസും നിരവധി പ്രോഗ്രാമുമൊക്കെയുണ്ട്. ഒരുപാട് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ അവിടെ എങ്ങനെ വന്നുപോകുമെന്ന് ശോഭന ചോദിച്ചു.
എല്ലാ ആഴ്ചയിലും രണ്ടും മൂന്നും ദിവസം വെച്ച് പ്രോഗ്രാം കമ്മിറ്റഡാണെന്ന് പറഞ്ഞു. അതെല്ലാം ചെയ്യാം. ആദ്യം ഈ സിനിമയുടെ കഥ കേട്ട് നോക്കൂ. കഥ കൊള്ളില്ലെങ്കിൽ നമ്മൾ സംസാരിക്കേണ്ടല്ലോ എന്ന് ചോദിച്ചു. അങ്ങനെയാണ് തരുണിന്റെ നമ്പർ കൊടുക്കുന്നത്. തരുൺ രാവിലെ എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ശോഭനയുടെ വിഡിയോ കോൾ തരുണിന് വരികയായിരുന്നു.
അവർ കഥ കേട്ടു. സിനിമ ഓടും കേട്ടോ എന്ന് എന്നെ വിളിച്ചു പറഞ്ഞു. എനിക്ക് ഇത് ചെയ്യണമെന്നുണ്ട്. അങ്ങനെയാണ് അവർ അവരുടെ ഡേറ്റുകൾ എനിക്ക് അയച്ചുതരുന്നത്,. ശേഷെ അതിനനുസരിച്ച് എല്ലാം ചാർട്ട് ചെയ്യുകയായിരുന്നുവെന്നും രഞ്ജിത് അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.