പേളിയെ കുറ്റംപറഞ്ഞ രഞ്ജിനി ഹരിദാസിന് കിട്ടിയ ചുട്ട മറുപടി…

മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ പരിപാടിയാണ് ഏഷ്യാനെറ്റിലെ ജനപ്രിയ ടോക്ക് ഷോയായ ബഡായി ബംഗ്ലാവ്. കണ്ടു മടുത്ത ചാറ്റ് ഷോകളിൽ നിന്നും സ്കിറ്റുകളിൽ നിന്നും വ്യത്യസ്ത പുലർത്തിയതു കൊണ്ടാണ് ബഡായി ബംഗ്ലാവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയായത്. നിരവധി താരങ്ങൾ ഇതിനോടകം തന്നെ ഈ ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഈ പരിപാടിയിൽ അതിഥികളായെത്തിയതാകട്ടെ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളായിരുന്ന രഞ്ജിനി ഹരിദാസും, അർച്ചനയും, അരിസ്റ്റോ സുരേഷും, പിന്നെ മത്സരത്തിൽ വിജയിയായ സാബുമോനുമായിരുന്നു.


ബിഗ് ബോസ് ഷോയിലെ സന്തോഷങ്ങളും രഹസ്യങ്ങളും പേളി ശ്രീനി പ്രണയവും വിവാഹവുമെല്ലാം ഈ ടോക്ക് ഷോയിൽ ചര്‍ച്ചയായിരുന്നു. അതേസമയം ഇപ്പോള്‍ ഇതിന് മറുപടിയെന്നോണം പേളി പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ്‌ബോസ് മത്സരാർത്ഥികൾക്കിടയിൽ ഏറെ ചർച്ചാവിഷയമായ പ്രണയമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെതും. ഇവരുടെയും പ്രണയത്തെ വ്യജമാണെന്നായിരുന്നു ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടിരുന്നത്. മത്സരം കഴിഞ്ഞതോടെ മത്സരാർത്ഥികൾ രണ്ടുവിഭാഗമായി പിരിയുകയും ചെയ്തു. തങ്ങളുടെ പ്രണയത്തെ അംഗീകരിക്കാത്തവരെ വിവാഹത്തിനും പേളിയും ശ്രീനിഷും ക്ഷണിച്ചിരുന്നില്ല. ഇപ്പോൾ ബഡായി ബംഗ്ലാവിൽ എത്തിയപ്പോൾ ഇവരുടെ പ്രണയത്തെക്കുറിച്ച് നടൻ മുകേഷും ചോദിച്ചിരുന്നു. പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയം വ്യാജമെന്ന് പറഞ്ഞ് നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേ? പക്ഷെ ഇപ്പോൾ വിവാഹിതരായിരിക്കുന്നുവെന്ന എന്ന മുകേഷിന്റെ ചോദ്യത്തിന് ആദ്യം പ്രതികരിച്ചത് സാബുവായിരുന്നു.

തമിഴ് ബിഗ് ബോസ് പോലെ ട്രാക്ക് പിടിക്കാമെന്ന് പറഞ്ഞതോടെയാണ് പ്രണയത്തിൽ സംശയം തോന്നിയതെന്നായിരുന്നു സാബു പ്രതികരിച്ചത്. അർച്ചനയും രഞ്ജിനിയുമാകട്ടെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

അരിസ്റ്റോ സുരേഷും പേളിയും തമ്മിലാണ് പ്രണയമെന്നാണ് താൻ കരുതിയതെന്നാണ് രഞ്ജിനി പറഞ്ഞത്. ഇത് എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. എപ്പിസോഡ് വരും മുമ്പ് തന്നെ ഇതിന്റെ പ്രമോ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ പേളി തന്റെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. കല്ലുകൾ പെറുക്കി ടവർ നിർമ്മിക്കുന്ന വീഡിയോ ആയിരുന്നു ഇത്.

ആരെങ്കിലും നിങ്ങൾക്ക് നേരെ കല്ലുകളെറിഞ്ഞാൽ ഇങ്ങനെ ചെയ്ത ശേഷം നന്ദി പറയണമെന്നായിരുന്നു അടിക്കുറിപ്പായി നൽകിയത്. ഇത് രഞ്ജിനിക്കും പേളിക്കുമുള്ള മറുപടിയെന്നാണ് പേളിയുടെയും ശ്രീനിഷിന്റെയും ആരാധകർ പറയുന്നത്. വിവാദങ്ങൾ വിടാതെ പിന്തുടരുമ്പോഴും ഇതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടെ ലോകത്ത് അടിച്ചുപൊളിക്കുകയാണ് താരദമ്പതികൾ.

Ranjini Haridas v/s Pearle

Sruthi S :