എന്നെ അങ്ങനെ അധികം ആൾക്കാർക്ക് കരയിപ്പിക്കാൻ പറ്റത്തില്ല. എന്തായാലും നിങ്ങൾക്ക് അതിന് കഴിഞ്ഞു; കണ്ണിൽ ലെൻസ് വെയ്ക്കുന്നതിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകർക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാൻ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമർശനങ്ങൾക്കും രഞ്ജിനി പാത്രമായിരുന്നു.

ഇടയ്ക്ക് അഭിനയത്തിലും കൈവെച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെയായി തന്റെ ജീവിത വിശേഷങ്ങളും അവർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കണ്ണിൽ ലെൻസ് വെക്കുന്നതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ജാൻമണിയല്ല കൂടെയുള്ളത്. വേറെ വർക്കുള്ളത് കൊണ്ട് ബിസിയാണ്. എപ്പോഴും എന്നോട് ലെൻസ് വെച്ചൂടേ എന്ന് ചോദിക്കാറുണ്ട് ജാനു. എല്ലാരും വളരെ കൂളായി ചെയ്യുന്ന കാര്യമാണെങ്കിലും എനിക്കെന്തോ താൽപര്യമില്ലായിരുന്നു.

ഡ്രൈ ആവും, പറ്റില്ല എന്നൊക്കെയുള്ള തോന്നലാണ് മനസിൽ. ലൈവ് സ്‌റ്റേജിൽ ഞാനെന്തായാലും ഇങ്ങനെയൊരു കാര്യം ചെയ്യില്ല. ഇപ്പോൾ ട്രൈ ചെയ്ത് നോക്കാമെന്ന് കരുതി. കണ്ണിൽ കരട് പോയ പോലെയായിരുന്നു ഫീലായിരുന്നു. കുറച്ചുനേരം കണ്ണടച്ച് ഇരുന്നാൽ സെറ്റായിക്കോളും. ലെൻസ് വെച്ച കാര്യം തന്നെ പിന്നെ ഓർക്കില്ലെന്നായിരുന്നു മേക്കപ്പ് ആർടിസ്റ്റ് പറഞ്ഞത്. മറന്നാലും ഇത് തിരിച്ചെടുക്കണമെന്നും ഓർമ്മിപ്പിക്കുകയായിരുന്നു രഞ്ജിനി. ഇത് എനിക്ക് കുറച്ച് സ്ട്രസ് തരുന്നുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ഞാൻ ഉപയോഗിക്കാത്തത്.

എന്നെ അങ്ങനെ അധികം ആൾക്കാർക്ക് കരയിപ്പിക്കാൻ പറ്റത്തില്ല. എന്തായാലും നിങ്ങൾക്ക് അതിന് കഴിഞ്ഞു. രണ്ട് കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു. എല്ലാവരും ഇത്രേം സഹിച്ചാണോ ലെൻസ് വെക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നുണ്ടായിരുന്നു. 25 വർഷം മുൻപ് ഞാൻ ലെൻസ് വെക്കാൻ ശ്രമിച്ചിരുന്നു. ഇതേ അനുഭവമായിരുന്നു. മേക്കപ്പ് ചെയ്യുമ്പോൾ എന്തിന് നമ്മൾ മൂന്നാല് മിനിറ്റ് നമ്മളെ തന്നെ ടോർച്ചർ ചെയ്യണം എന്ന ചിന്തയാണ് എന്നെ ഇത് ചെയ്യിപ്പിക്കാതിരുന്നത്. ഇനി ഞാൻ ചെയ്യില്ലെന്നും രഞ്ജിനി പറയുന്നുണ്ടായിരുന്നു.

കണ്ണടച്ച് തന്നെ ഇരിക്കുകയായിരുന്നു. കണ്ണിൽ എന്തോ ഇരിക്കുന്നത് പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്. എന്റെ സമയം വളരെ മോശമാണ്. അതേക്കുറിച്ച് ഒരു വ്‌ളോഗ് ചെയ്യുന്നുണ്ട്. പറഞ്ഞാൽ വിശ്വസിക്കില്ല, അങ്ങനെയുള്ള കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞിരുന്നു. ലെൻസ് വെക്കാൻ ബുദ്ധിമുട്ടിയെങ്കിലും പത്ത് മിനുട്ടിന് ശേഷം ഇപ്പോൾ കുറച്ചൂടെ കംഫർട്ടായെന്നായിരുന്നു പ്രതികരണം. ഷോ കഴിഞ്ഞ് വന്നപ്പോഴാവട്ടെ, ഈ സാധനം ഉള്ളതേ അറിയുന്നില്ലെന്നായിരുന്നു മറുപടി. ഇപ്പോഴിത് ചെയ്തെങ്കിലും എനിക്ക് ശരിക്കും പേടിയുള്ള കാര്യം തന്നെയാണെന്ന് വീഡിയോയുടെ താഴെയായി രഞ്ജിനി കുറിച്ചിരുന്നു.

42 കാരിയായ രഞ്ജിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇതുവരെയും താരം തയ്യാറായിട്ടില്ല, ഇതേക്കുറിച്ച് പലരും താരത്തോട് ചോദിക്കാറുമുണ്ട്. ഇതേ കുറിച്ച് രഞ്ജിനി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. അമ്മ എന്നോട് വിവാഹം ചെയ്യാൻ പറയില്ല. പറഞ്ഞിട്ടുമില്ല. വിവാഹം ചെയ്യുകയാണെങ്കിൽ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കൽപ്പമുണ്ടെന്നും രഞ്ജിനി ഹരിദാസ് അന്ന് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി ഞാൻ പറയുന്നതാണ്. ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല. നമു്കക് ഓരോരുത്തർക്കും ഓരോ ക്വാളിറ്റി ഉണ്ടാകും. എന്നേക്കാളും എല്ലാത്തിനും പോയിന്റ്1 ബെറ്റർ ആയിരിക്കണം. പോയിന്റ് 001 ആയാലും മതി. കാരണം അവിടെ ഈഗോ വരാൻ പാടില്ല. എന്റെ നെഗറ്റീവ് അതാണ്. അവിടെ ഈഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം.

കഴിഞ്ഞ 20 വർഷം ഞാൻ ഡേറ്റ് ചെയ്തവരിൽ നോക്കിയാൽ എന്തെങ്കിലും ഒരെണ്ണത്തിൽ അവർക്ക് കോംപ്ലക്സ് അടിക്കും. ഇപ്പോൾ കോംപ്ലക്സ് അടുക്കുന്നത് ഞാൻ ജീവിക്കുന്ന ജീവിതത്തിലായിരിക്കും. എന്റെ ജീവിതം സ്വതന്ത്ര്യമായി ജീവിക്കുന്നു. എന്റെ തീരുമാനങ്ങളെല്ലാം ഞാനാണ് എടുക്കുന്നത്. ഒരു കാര്യം ചെയ്യാൻ എനിക്കൊരാളോട് ചോദിക്കേണ്ട. അതൊക്കെ മനസിലാക്കാൻ പറ്റണം. അത് മനസിലാക്കണമെങ്കിൽ അതേ അനുഭവങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. അങ്ങനെ ഞാൻ ട്രെഡീഷണലാണ്. ആ പുരുഷൻ എല്ലാത്തിലും എന്നേക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരാൾ വരേണ്ടതുണ്ടെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കിയിരുന്നു.

ശരത്ത് പുളിമൂട് എന്നയാളുമായി പ്രണയത്തിലാണ് രഞ്ജിനി ഇപ്പോൾ. ഇതിന് മുമ്പ് ബന്ധങ്ങളൊക്കെ ആത്മാർഥമായിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതൊന്നും വിജയിച്ചില്ല. അതിന് ശേഷമാണ് ശരത്തുമായി ഇഷ്ടത്തിലാവുന്നത്. വർഷങ്ങളായുള്ള രഞ്ജിനിക്ക് ശരത്തിനെ പരിചയമുണ്ട്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു.രഞ്ജിനി മറ്റൊരു റിലേഷൻഷിപ്പിലായിരുന്നു. പിന്നീട് ശരത്ത് വിവാഹമോചിതനായി. രഞ്ജിനി നേരത്തെ ഉണ്ടായിരുന്ന റിലേഷൻഷിപ്പ് അവസാനിപ്പിച്ചു. അങ്ങനെ ശരത്തും രഞ്ജിനിയും അടുപ്പത്തിലാകുകയായിരുന്നു. ശരത്തുമായിട്ടുള്ള ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്നൊന്നും അറിയില്ലെന്നും രഞ്ജിനി പറഞ്ഞിരുന്നു.

അടുത്തിടെ, രഞ്ജിനി പങ്കുവെച്ച വീഡിയോയിൽ തനിക്ക് മിഡില് ലൈഫ് ക്രൈസസിന്റെ ലക്ഷണങ്ങള് ഉണ്ട് എന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. മധ്യവയസ്സില് തോന്നുന്ന ചില വിരക്തികളാണ് മിഡില് ലൈഫ് ക്രൈസസ്. അത് 40 മുതല് 60 വരെ നീണ്ടു നില്ക്കും. എല്ലാം നിഷേധിയ്ക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. താന് പ്രായമാവുന്നു എന്നതിന് എതിരെ പോരാടാനോ അത് നിഷേധിക്കാനോ ശ്രമിയ്ക്കുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്. എല്ലാത്തിനോടും ദേഷ്യം തോന്നുക, എല്ലാം ആവര്ത്തിച്ച് ചെയ്യുക, എല്ലാത്തില് നിന്നും പിന്വലിയുക, വിഷാദം അനുഭവപ്പെടുക, താത്പര്യ കുറവ് തോന്നുക എന്നൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ഇതിനെ അതിജീവിക്കാനും നിങ്ങള്ക്ക് സാധിയ്ക്കും. ഏറ്റവും വിശ്വാസമുള്ള ഒരാളോട് നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള് തുറന്ന് സംസാരിക്കുക. ജീവിതതത്തില് പുതിയ ലക്ഷ്യങ്ങള് ഉണ്ടാക്കി എടുക്കുക. അങ്ങിനെ ഒരാളാണ് താങ്കള് എങ്കില് സഹതാപവും നെഗറ്റീവ് കമന്റുകളും നേരിട്ട് വരുന്നതിനെ പരമാവധി ഒഴിവാക്കാന് ശ്രമിയ്ക്കുക. മറ്റ് പ്രത്യേകിച്ച് ചികിത്സകള് ഒന്നും ഈ അവസ്ഥയ്ക്ക് ഇല്ല. തന്റെ അവസ്ഥയെ കുറിച്ച് ഗവേഷണം ചെയ്തു നോക്കിയപ്പോള്, തനിക്ക് കാണിച്ച ലക്ഷണങ്ങള് എല്ലാം മിഡില് ലൈഫ് ക്രൈസസിന്റേതാണ് എന്ന് രഞ്ജിനി ഹരിദാസ് ഉറപ്പിച്ച് പറഞ്ഞിരുന്നു.

രഞ്ജിനിയുടെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു ജഗതി ശ്രീകുമാറുമായുള്ളത്. ഒരു റിയാലിറ്റി ഷോയുടെ ഫിനാലെ വേദിയിൽ വച്ച് പരസ്യമായി രഞ്ജിനിയെ വിമർശിക്കുകയായിരുന്നു ജഗതി ശ്രീകുമാർ. ഇതേ കുറിച്ചും നടി ഒരിക്കെ മനസ് തുറന്നിരുന്നു. എനിക്ക് മാത്രമല്ല എല്ലാവർക്കും ഞങ്ങളുടെ കാര്യം ഓർമ്മയിലുണ്ടാകും. എല്ലാവരും പറയുന്നത് പോലെ തന്നെ ഞാനും അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹം മഹാനാണ്. പക്ഷെ ഞാനുമായുള്ള കാര്യം ഒരു പബ്ലിക് പ്‌ളാറ്റ്‌ഫോമിൽ വന്നതാണ്. അതുകൊണ്ടാണ് ഇന്നീ ചിത്രം ഇവിടെ ഇടാൻ തന്നെ കാരണമെന്നും എനിക്കറിയാം.

അത് തീർത്തും നിർഭാഗ്യകരമാണ്. അദ്ദേഹത്തിന് ആ സ്‌റ്റേജിൽ വച്ച് അങ്ങനെ സംസാരിക്കാൻ തോന്നി. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾ എന്തെന്ന് എനിക്കറിയാം. പക്ഷെ ഈയ്യൊരു സാഹചര്യത്തിൽ ഞാനത് ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത് തീർത്തും അൺ പ്രൊഫഷണലായ കാര്യമായിരുന്നു. പക്ഷെ ഞാനതിനെ നന്നായി തന്നെ കൈകാര്യം ചെയ്തുവെന്നാണ് തോന്നുന്നത്. ഞാൻ സാധാരണ പ്രതികരിക്കുന്നത് പോലെയല്ല പ്രതികരിച്ചത്. അത് ഞാനെന്റെ തൊഴിലിനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് മാത്രമാണ്.

എനിക്കത് ഇങ്ങനെ നിർത്താമായിരുന്നു. അല്ലെങ്കിൽ തിരിച്ചു പറയുകയോ ഇറങ്ങിപ്പോരുകയോ ചെയ്യാമായിരുന്നു. എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതും അതാണ്. എനിക്ക് അതിനുള്ള ഉത്തരവും കൈയിലുണ്ട്. നടക്കുന്നത് എന്താണെന്ന് എനിക്കറിയാം. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിനിടെ ഡിലേ വരുന്നുണ്ടെങ്കിൽ അത് ടീമിന്റെ ഉത്തരവാദിത്തമാണ് എന്റെ ഉത്തരവാദിത്തമല്ല. അദ്ദേഹം ഇറിറ്റേറ്റഡ് ആയിരുന്നു. പക്ഷെ കിട്ടിയത് എന്നെയായിരുന്നു. അതായിരിക്കാം കാരണം.

അദ്ദേഹത്തിന് ഞാൻ ആരെന്ന് അറിയില്ലായിരിക്കാം. കണ്ടപ്പോൾ ഇത്തരത്തിലൊരു പെണ്ണാണെന്ന് തോന്നിയേക്കാം. പക്ഷെ അന്ന് നടന്നത് തീർത്തും അനാവശ്യമായൊരു കാര്യമായിരുന്നു. ഞാനത് അങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്. എന്റെ പ്രൊഫഷനെ നിന്ദിക്കാത്ത വിധത്തിൽ എനിക്കത് കൈകാര്യം ചെയ്യാനായി. അദ്ദേഹം കുറേ സമയം സംസാരിച്ചിരുന്നു. അതുകൊണ്ട് എനിക്ക് ആലോചിക്കാൻ സമയം കിട്ടി.

അന്ന് രാത്രി മാത്രമല്ല, കുറച്ച് ദിവസത്തേക്ക് എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് ഞാനൊരു പത്രത്തിൽ എഴുതി. ഞാനൊരു കോളം എഴുതുന്നുണ്ടായിരുന്നു. മിസ്റ്റർ മൂൺ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. അത് കഴിഞ്ഞ് ഞാൻ ഉറങ്ങി. ആളുകൾ രണ്ടു വശത്തും സംസാരിച്ചു കൊണ്ടിരുന്നു. കുറേ വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹത്തിന് അപകടമുണ്ടാകുന്നത്. എനിക്ക് കുറേ കോളുകളും മെസേജുകളും കിട്ടി. എന്റെ പ്രാക്ക് കൊണ്ടാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്ന് പറഞ്ഞ്. എന്ത് കഷ്ടമാണ് അതൊക്കെ. ഞാൻ കർമയിൽ വിശ്വസിക്കുന്നുണ്ട്.

കുറേ വർഷങ്ങൾക്ക് ശേഷം ജഗതി ചേട്ടൻ ദുബായിൽ വച്ച് സ്റ്റേജിലേക്ക് മടങ്ങിയെത്തിയപ്പോഴും ഞാൻ തന്നെയായിരുന്നു അവതാരക. എന്നോട് പറഞ്ഞിരുന്നില്ല ജഗതിച്ചേട്ടനുണ്ടെന്ന്. അവസാനമാണ് അറിയുന്നത്. ബാക്ക് സ്റ്റേജിൽ വച്ച് എന്നോട് പറഞ്ഞിരുന്നു, രഞ്ജിനിയ്ക്ക് പറ്റില്ലെങ്കിൽ ആ സെഗ്മെന്റ് മിഥുൻ ചെയ്യുമെന്ന്. എന്റെ ജോലിയല്ലേ ഞാൻ ചെയ്യുമെന്ന് പറഞ്ഞു. ഞാൻ തന്നെയാണ് അദ്ദേഹത്തെ തിരികെ സ്റ്റേജിലേക്ക് വിളിച്ചത്.

നിർഭാഗ്യവശാൽ അദ്ദേഹം വീൽ ചെയറിലായിരുന്നു. പിറ്റേദിവസം ഞാൻ പുറത്തേക്ക് പോവുമ്പോൾ പാർവതി അദ്ദേഹത്തിന് ഭക്ഷണം കൊടുക്കുകയായിരുന്നു. ഞാൻ യൂടേൺ അടിക്കാൻ നോക്കിയപ്പോൾ പാർവതി എന്നെ വിളിച്ചു. അച്ഛന് ഓർമ്മയുണ്ടോ അന്ന് നന്നായി ചീത്ത പറഞ്ഞ ആളാണെന്ന് പറഞ്ഞു. അദ്ദേഹം രണ്ട് മിനുറ്റ് നേരം എന്റെ കൈ പിടിച്ചു. അത് മതിയായിരുന്നു. ചിലപ്പോൾ അതിന് അർത്ഥമൊന്നുമുണ്ടാകില്ല. പക്ഷെ എനിക്കത് ഒരുപാട് അർത്ഥങ്ങളുള്ളതായിരുന്നുവെന്നുമായിരുന്നു ഒരു പരിപാടിയിൽ സംസാരിക്കവെ രഞ്ജിനി ഹരിദാസ് പറഞ്ഞിരുന്നത്.

Vijayasree Vijayasree :