തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകർക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാൻ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമർശനങ്ങൾക്കും രഞ്ജിനി പാത്രമായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ തന്നെ രഞ്ജിനി ഹരിദാസിന്റെ അമ്മയും മലയാളികൾക്ക് സുപരിചിതയാണ്. പുതുവത്സരത്തിൽ അമ്മയെ കുറിച്ച് അടുത്തിടെ രഞ്ജിനി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു അമ്മയുടെ വിവാഹമെന്നും 22മത്തെ വയസിൽ താൻ ജനിച്ചുവെന്നും രഞ്ജിനി പറയുന്നു. അച്ഛനെ കണ്ട ഓർമ തനിക്കില്ലെന്നും അമ്മയുടെ മുപ്പതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞിരുന്നു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തുറന്നുപറച്ചിൽ. “കുട്ടിക്കാലത്ത് തന്നെ എനിക്കെന്റെ അച്ഛനെ നഷ്ടമായി. അമ്മയും ഗ്രാന്റ് പേരൻസുമാണ് എന്നെ വളർത്തിയത്. അന്നത്തെ അമ്മ വളരെ സാധുവായിരുന്നു. നിസ്സഹായ. ഒച്ചപ്പാടൊന്നും എടുക്കാത്തയാൾ. ഇന്നങ്ങനെയല്ല കേട്ടോ. ഇന്ന് ഞാൻ എന്തൊക്കെ അല്ല എന്നതായിരുന്നു അന്നത്തെ അമ്മ. മുപ്പതാമത്തെ വയസിലാണ് അമ്മ വിധവയാകുന്നത്. ആ സാഹചര്യത്തിലൂടെ കടന്നു പോയവർക്കെ ആ അവസ്ഥ മനസിലാകൂ. അമ്മയുടെ 22-ാമത്തെ വയസിലാണ് ഞാൻ ജനിക്കുന്നത്. ജോലിക്കൊന്നും പോയിട്ടില്ല. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിക്കണമോ കല്യാണം കഴിക്കണമോന്ന് ചോദിച്ചപ്പോൾ, കല്യാണം കഴിക്കണമെന്ന് പറഞ്ഞ ആളാണ് എന്റെ അമ്മ. പക്ഷേ അമ്മ വളരെ ബുദ്ധിമതിയാണ്. ഇന്നമ്മയെ കണ്ടാലേ അത് മനസിലാകൂ”, എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.
അച്ഛന്റെ ഓർമകളും രഞ്ജിനി പങ്കുവച്ചിരുന്നു. “വളരെ കുറച്ച് ഓർമകളെ എനിക്കുള്ളൂ. എനിക്ക് അച്ഛന്റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനായിരുന്നു. എനിക്ക് പേടിയുണ്ടായിരുന്ന ഒരേയൊരാൾ അച്ഛനായിരുന്നു. അച്ഛൻ ദേഷ്യപ്പെടുമ്പോൾ ഞാൻ കരയുമായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്”, എന്നാണ് രഞ്ജിനി പറഞ്ഞത്.
അതേസമയം ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ സുഹൃത്തായ ശരത്ത് പുളിമൂടിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാൽപ്പത്തിരണ്ടുകാരിയായ താരം കൊവിഡ് സമയത്താണ് ശരത്തുമായി പ്രണയത്തിലാകുന്നത്. ഇടയ്ക്കിടെ ശരത്തിനൊപ്പമുള്ള ചിത്രങ്ങൾ രഞ്ജിനി പങ്കിടാറുണ്ട്. താനും ശരത്തും ഒരേ പോലെയുള്ള വ്യക്തികളാണെന്ന് രഞ്ജിനി പറയുന്നു. ശരത്ത് ഡിവോഴ്സിയാണെന്നും രഞ്ജിനി പറഞ്ഞു.
“ഞാൻ വിവാഹത്തിലേക്ക് പോയിട്ടില്ലെങ്കിലും എനിക്ക് ഒരുപാട് റിലേഷൻഷിപ്പ്സ് ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും വർക്കായില്ല. പക്ഷെ ശരത്തുമായുള്ള എന്റെ ബന്ധവും കോംപ്ലിക്കേറ്റഡ് തന്നെയാണ്. സ്മൂത്തായാണ് പോകുന്നതെന്ന് പറയാനാവില്ല. കാരണം ഞാനും ശരത്തും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. സിമിലാരിറ്റീസുള്ള ആൾക്കാർ തമ്മിലുള്ള റിലേഷൻഷിപ്പ്സ് നിലനിൽക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൊവിഡ് സമയത്താണ് ഞങ്ങൾ ഡേറ്റ് ചെയ്യാൻ ആരംഭിച്ചത്. പിന്നീട് ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു”, എന്ന് രഞ്ജിനി പറയുന്നു. “ഒരുമിച്ച് താമസിച്ചപ്പോഴാണ് ഞങ്ങൾ പാട്നേഴ്സ് എന്ന രീതിയിൽ ഗംഭീരമാണെന്ന് ഞാൻ മനസിലാക്കിയത്. കൊവിഡ് കഴിഞ്ഞപ്പോൾ ആ ചിന്തയിൽ മാറ്റം വന്നു. ശരത്തിന് വലിയൊരു സോഷ്യൽ സർക്കിളുണ്ട്. ഞാൻ സോഷ്യലാണ്. പക്ഷെ ശരത്തിനെപ്പോലെയാകാൻ എനിക്ക് പറ്റില്ല. പിന്നീട് ശരത്ത് ദുബായിക്ക് പോയി. ഞാനും പോകണമെന്ന് ആദ്യം കരുതിയാണ്. പിന്നീട് വേണ്ടെന്ന് വെച്ചു”എന്നും രഞ്ജിനി പറയുന്നു.