എന്റെ മാറിടത്തിന്റെ സൈസ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്പരന്നു പോയി… സാജിദ് ഖാനെതിരെ നടി രംഗത്ത്

സംവിധായകൻ സാജിദ് ഖാനെതിരെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞ് ഒട്ടേറെ നടിമാരാണ് രംഗത്തെത്തിയത്. അഹാന കമ്ര, മന്ദന കര്‍മി, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയ താരങ്ങൾ തങ്ങളോട് ലൈംഗിക അതിക്രമം കാണിച്ച സാജിദിനെതിരെ മീടു തുറന്നു പറച്ചിലുകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ സാജിദ് ഖാനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നടി റാണി ചാറ്റര്‍ജി. അജയ് ദേവ്ഗണിനെ നായകനാക്കി സാജിദ് ഒരുക്കിയ ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ് റാണിയ്ക്ക് മോശം അനുഭവമുണ്ടായത്.

ഒരു അഭിമുഖത്തിൽ റാണിയുടെ തുറന്നു പറച്ചിൽ ഇങ്ങനെയാണ്…

ഞാന്‍ സാജിദുമായി ബന്ധപ്പെടുന്നത് ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ്. അദ്ദേഹം തന്നെയാണ് എന്നെ വിളിക്കുന്നത് സംവിധായകന് നിന്നെ പരിചയപ്പടണമെന്നും പറയുന്നത്. പിന്നീട് തന്റെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു. മീറ്റിംഗിന് ഒറ്റയ്ക്ക് വന്നാല്‍ മതിയെന്നും മാനേജറേയോ പിആറിനേയോ കൂട്ടേണ്ടെന്നും പറഞ്ഞു.

അദ്ദേഹം ബോളിവുഡിലെ വലിയൊരു സംവിധായകന്‍ ആണ്. അതിനാല്‍ ഞാന്‍ അദ്ദേഹം പറഞ്ഞത് കേട്ടു. ഞാന്‍ അദ്ദേഹത്തിന്റെ ജൂഹുവിലെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അദ്ദേഹം അവിടെ ഒറ്റയ്ക്കായിരുന്നു. ആദ്യം അദ്ദേഹം പറഞ്ഞത് എന്നെ കാസ്റ്റ് ചെയ്യുന്നത് ദോക്ക ദോക്ക ഐറ്റം സോംഗിന് വേണ്ടിയായിരുന്നുവെന്നാണ്. ഞാന്‍ ഇറക്കം കുറഞ്ഞ ലെഹങ്ക ധരിക്കേണ്ടി വരുമെന്ന് പറഞ്ഞു. എന്റെ കാലുകള്‍ കാണിക്കാന്‍ പറഞ്ഞു. ഞാന്‍ ഇറക്കമുള്ള പാവടയായിരുന്നു ധരിച്ചിരുന്നത്. അതിനാല്‍ മുട്ട് വരെ പൊക്കി. ഇതാണ് ഇവിടുത്തെ രീതിയെന്നാണ് ഞാന്‍ കരുതിയത്.

എന്നാല്‍ എന്റെ മാറിടത്തിന്റെ സൈസ് പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. നാണിക്കല്ലേ, നിനക്ക് കാമുകനുണ്ടോ എന്ന് ചോദിച്ചു. നിങ്ങള്‍ എപ്പോഴൊക്കെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെന്ന് ചോദിച്ചു. ഞാന്‍ അസ്വസ്ഥയായി. ഇത് എന്ത് സംസാരമാണെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ സഹകരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ഞാന്‍ അവിടെ നിന്നും ഉടനെ പോന്നു. എന്നെ മോശമായ രീതിയില്‍ തൊടാനും അദ്ദേഹം ശ്രമിച്ചിരുന്നു.

താനിത് തുറന്നു പറഞ്ഞാല്‍ അവസരങ്ങളില്ലാതാകുമെന്ന് ഭയന്നാണ് മിണ്ടാതിരുന്നത്. എന്നാല്‍ പിന്നീട് നിരവധി പേര്‍ സാജിദിനെതിരെ രംഗത്ത് വന്നതോടെ ധൈര്യമായി. ഇപ്പോള്‍ ബിഗ് ബോസ് ഷോയിലൂടെ സാജിദ് ഖാന്‍ വീണ്ടും ലൈം ലൈറ്റിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഇതിനാലാണ് താന്‍ തന്റെ അനുഭവം വെളിപ്പെടുത്തുന്നതെന്നും റാണി വ്യക്തമാക്കി.

ബോജ്പൂരി സിനിമയിലെ നിറ സാന്നിധ്യമാണ് റാണി ചാറ്റര്‍ജി. സസുര ബഡ പൈസാവാല, ദേവ്ര സട്ടേവാല തുടങ്ങി നിരവധി ഹിറ്റുകളിലെ താരമാണ് റാണി.

Noora T Noora T :