ആഡംബര കാര്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും; വില കേട്ട് ഞെട്ടി ആരാധകര്‍

ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. സിനിമാ ജീവിതത്തെ പോലെ തന്നെ സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ് ഇരുവരും. മകള്‍ റാഹയ്‌ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാകാറുമുണ്ട്.

ഇപ്പോഴിതാ ആഡംബര കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. 2. 50 കോടി വിലമതിക്കുന്ന  Lexus LM  കാറാണ് ഇരുവരും വാങ്ങിയത്.

ആലിയയും രണ്‍ബീറും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് പുതിയ കാര്‍ വരുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ആഡംബര കാറുകള്‍ വാങ്ങുന്നത് ഇരുവരുടെയും ഹോബിയാണ്.

കഴിഞ്ഞ ഏപ്രിലില്‍ താരങ്ങള്‍ ആറ് കോടി വിലമതിക്കുന്ന Bentley Continental GT V8  കാര്‍ വാങ്ങിയിരുന്നു. അതിന് മുമ്പ് നാല് കോടിയുടെ Range Rover  വാങ്ങിയതും സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്റെ ചിത്രീകരണത്തിലാണ് രണ്‍ബീര്‍ കപൂര്‍. സായ് പല്ലവിയാണ് രാമായണത്തിലെ നായിക. ബിഗ്ബജറ്റിലൊരുങ്ങുന്ന ചിത്രം രാമായണത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

Vijayasree Vijayasree :