മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് കേസ്; രണ്‍ബിര്‍ കപൂറിന് നോട്ടീസയച്ച് ഇഡി

മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂറിന് നോട്ടീസയച്ച് ഇഡി. ഒക്ടോബര്‍ ആറിന് മുന്‍പായി ഹാജരാവാനാണ് നിര്‍ദേശം. രണ്‍ബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായില്‍ വെച്ചായിരുന്നു മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന്റെ ഉടമ സൗരബിന്റെ 200 കോടി ചെലവഴിച്ചുള്ള ആഡംബര വിവാഹം.

ഗായകരായ ആത്തിഫ് അസ്ലം, രാഹത്ത് ഫത്തേ അലി ഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്‌ലാനി, ഭാരതി സിങ്, എല്ലി അവ്രാം, ഭാഗ്യ ശ്രീ, കൃതി ഖര്‍ബന്ദ, ന്നുസ്രത്ത് ബറൂച്ച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദര്‍ സിങ് തുടങ്ങീ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 200 കോടിയില്‍ ഭൂരിഭാഗവും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് പ്രമുഖര്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചത്.

അടുത്തിടെ ചൂതാട്ട ആപ്പുമായി ബന്ധപ്പെട്ട 417 കോടി രൂപയുടെ വസ്തുവകകള്‍ ഇ. ഡി കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ചൂതാട്ട ആപ്പിന്റെ വിജയ പാര്‍ട്ടി നടന്നതായും, അതില്‍ നിരവധി ഗായകരും തരങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നെന്നും, അവരെല്ലാം നിരീക്ഷണത്തിലാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Vijayasree Vijayasree :