അപ്പോ ഇത് ഡയപ്പറിന്റെ പരസ്യമല്ലേ.., യതിയെ അവതരിപ്പിച്ച റംസാനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

മലയാളികള്‍ക്കേറെ സുപരിചിതനാണ് റംസാന്‍. ഡാന്‍സറായ താരം ബിഗ് ബോസില്‍ പങ്കെടുത്തത് മുതലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നിരവധി പേരാണ് റംസാനെ ഇസോഷ്യല്‍ മീഡിയ പേജുകളിലൂടെ പിന്തുടരുന്നത്. ഇടയ്ക്ക് റംസാന്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിളിച്ചുവരുത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വീണ്ടും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.

പര്‍വതങ്ങളില്‍ കാണപ്പെടുമെന്ന് അറിയപ്പെടുന്ന മഞ്ഞുമനുഷ്യന്‍ യതിയുടെ തീമിലുള്ള ഫോട്ടോഷൂട്ടാണ് റംസാന്‍ നടത്തിയത്. ഇതിന് പിന്നിലുള്ള കഥയെന്താണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും താരം കൊടുത്തിരുന്നു. എന്നാല്‍ വളരെ മോശം പ്രതികരണങ്ങളാണ് റംസാനെ തേടി എത്തിയിരിക്കുന്നത്.

‘മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഹിമാലയത്തിലെ അസംഘ്യം പര്‍വത ശിഖരങ്ങളില്‍ എവിടെയോ യതി മറഞ്ഞിരിപ്പുണ്ട്. വഴി തെറ്റി എത്തുന്ന പര്‍വതാരോഹര്‍ക് മുന്നില്‍ മരണത്തിന്റെ ദൂതനായോ മരണത്തില്‍ നിന്നും രക്ഷപെടുത്താന്‍ എത്തുന്ന സഹായിയായോ യതി എന്ന മഞ്ഞുമനുഷ്യന്‍ വന്നു പെട്ടേക്കാം എന്നാണ് കഥ’… റംസാന്‍ പറയുന്നു.

എന്നാല്‍ റംസാന്റെ കോസ്റ്റിയൂമിനെ പരിഹസിച്ച് കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത്. ‘ഞാന്‍ ആദ്യം വിചാരിച്ചത് പാംബേഴ്‌സ് ഇട്ടിരിക്കുകയാണെന്നാണ്. ഇത് ഡയപ്പറിന്റെ പരസ്യമല്ലേ, അനക്കൊരു പാന്റ് ഇട്ടൂടെ മാക്കാനേ? ഇതൊരുമാതിരി കോമഡി ആയിപ്പോയല്ലോ, പൂട്ടാലു അമ്മാവന്‍’, എന്നിങ്ങനെ റംസാനെ കളിയാക്കിയും അദ്ദേഹം പറഞ്ഞതെന്താണെന്ന് മനസിലാക്കാതെയുമുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

അതേസമയം റംസാനെ അനുകൂലിച്ചും ചിലരെത്തിയിട്ടുണ്ട്. ഒരാളുടെ പോസ്റ്റില്‍ നെഗറ്റീവ് കമന്റ് ഇടും മുന്നേ അത് എന്താണ് എന്നെങ്കിലും നോക്കുക. ഇംഗ്ലീഷിലും മലയാളത്തിലുമായി ക്യപ്ഷന്‍ എഴുതി വെച്ചിരിക്കുന്നത് എങ്കിലും വായിക്കുക. ഇവിടെ കമന്റ് ഇടുന്ന പലര്‍ക്കും ഈ ഫോട്ടോഷൂട്ടിന്റെ തീം എന്താ എന്ന് പോലും അറിയാതെ വന്ന് കമന്റ് ഇടുന്നവര്‍ ആണെന്ന് തോന്നുന്നു.. ആ ക്യാപ്ഷന്‍ എങ്കിലും വായിച്ചിട്ട് കമന്റ് ഇട്ടാല്‍ കൊള്ളാമായിരുന്നു.

ഇത്രയധികം ക്രിയേറ്റീവായിട്ടുള്ള ആളുകള്‍ അവരുടെ ഊര്‍ജ്ജസ്വലമായ ലോകം അവരുടെ തലയ്ക്കുള്ളില്‍ തന്നെ മറയ്ക്കുന്നത് എന്തുകൊണ്ടൊണെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കമന്റ് സെഷന്‍. അഭിനന്ദിക്കേണ്ടതില്ല, പക്ഷേ കുറ്റം പറയാതെ ഇരുന്നൂടേ.. എന്ന് തുടങ്ങി റംസാന് പിന്തുണയുമായിട്ടും നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ റംസാന്‍ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.

Vijayasree Vijayasree :