എത്ര കോടി തരാമെന്ന് പറഞ്ഞാലും അത് ചെയ്യില്ല; നോ പറയേണ്ടിടത്ത് നോ പറയണം; ആദ്യം പെൺകുട്ടികൾ അതാണ് പഠിക്കേണ്ടത്

അഭിനയത്തോടൊപ്പം തന്നെ സംവിധാന രംഗത്തും തന്റേതായ ഇടം നേടുകയായിരുന്നു രമ്യ നമ്പീശന്‍. സ്ത്രീപ്രധാന്യത്തോടെ ഒരുക്കിയ അണ്‍ഹൈഡ് എന്ന ഹ്രസ്യചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്ത്രീ ത്തിന്റെ പേരില്‍, ലൈംഗികതയുടെ പേരില്‍ തുടങ്ങി ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന ചെറുതും വലുതമായ പ്രശ്നങ്ങളെ കുറിച്ചുമടക്കം സമൂഹത്തില്‍ സത്രീകള്‍ നേരിടുന്ന പല പ്രതിസന്ധികളെയും കുറിച്ച് പറഞ്ഞാണ് ചിത്രം ഒരുക്കിയത്.

ഈ ഹ്രസ്യചിത്രത്തിന് കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം മനസ്സ് തുറക്കുന്നു

രമ്യ നമ്പീശന്റെ വക്കുകളിലേക്ക്

‘നോ എന്ന വാക്കിന് ഒരു അര്‍ഥമേയുള്ളു. നോ. പെണ്‍കുട്ടികള്‍ ആദ്യം പഠിക്കേണ്ടതും അത് തന്നെയാണ്. എന്റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടിടത്ത് നോ പറയണം എന്നത്. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാന്‍ അങ്ങനെയൊരു കാര്യം ഫോളോ ചെയ്ത് വരുന്നു. എനിക്ക് സിനിമയില്ലെങ്കിലും പഠിച്ച ഡിഗ്രിയുണ്ട്. നമ്മള്‍ പ്രതികരിക്കുമ്പോള്‍ പലര്‍ക്കും നീരസം ഉണ്ടാകും.

എത്ര കോടി തന്നാലും ഫെയര്‍നെസ് ക്രീമിന്റെ പരസ്യം ചെയ്യില്ല. പത്ത് വര്‍ഷം മുന്‍പ് ചിന്തിച്ചത് പോലെയല്ല ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. പണ്ടൊക്കെ വെളുപ്പമാണ് സൗന്ദര്യമെന്ന് വിചാരിച്ച സമയമുണ്ടായിരുന്നു. നേരത്തെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇനി എത്ര കോടി തരാമെന്ന് പറഞ്ഞാലും ഞാന്‍ അത് ചെയ്യില്ല. അത് ഒരു തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഈഗോ വളര്‍ത്തുന്ന തരത്തിലുള്ള പരസ്യമാണ്. പെട്ടെന്നാണ് എനിക്ക് അണ്‍ഹൈഡിന്റെ തീം മനസിലേക്ക് വന്നത്. അപ്പോള്‍ തന്നെ ഇത് ചെയ്യണമെന്ന് തോന്നി. വെറും രണ്ട് ദിവസം കൊണ്ട് ചെയ്ത് തീര്‍ത്ത ഷോര്‍ട്ട് ഫിലിമാണ് അത്. സ്‌കൂള്‍ ടൈം മുതലേ പെണ്‍കുട്ടിയാണെന്നും അങ്ങനെ ചെയ്യരുതെന്നും, ഇങ്ങനെ ചെയ്യരുതെന്നും പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു റേപ്പ് കേസ് ഉണ്ടായാല്‍ ആ കുട്ടി എന്തിനാണ് അസമയത്ത് അവിടെ പോയെന്നുള്ള ചോദ്യങ്ങളായിരിക്കും കൂടുതല്‍ കേള്‍ക്കുക’. എന്നും രമ്യ പറയുന്നു

Noora T Noora T :