ഹാസ്യഗന്ധർവ്വന് ആശംസയുമായി ഗാനഗന്ധർവ്വൻ ടീം!

സിനിമാരംഗത്തെ ഹാസ്യനടനും നിർമാതാവുമാണ് രമേശ് പിഷാരടി.ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്.ജന്മദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് ഗാനഗന്ധർവ്വൻ ടീം.രമേശ് പിഷാരടിയുടെ ചിത്രത്തിൽ ജന്മദിനാശംസകൾ കുറുച്ചുകൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്.ഒപ്പം ഒരു ചെറിയ കുറിപ്പും.സംവിധായകൻ രമേശ് പിഷാരടിക് ജന്മദിനാശംസകൾ നേരുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്.
നിരവധി പേർ ഇതിനുപിന്നാലെ പിഷാരടിക്ക് പോസ്റ്റിൽ ആശംസ അറിയിച്ചു.

രമേശ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി മുഖ്യ കഥാപാത്രത്തിലെത്തിയ ചിത്രത്തിന് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.ചിത്രം റിലീസായതുമുതൽ നല്ല അഭിപ്രായങ്ങളാണ് ആരാധകർ പറയുന്നത്.ഇത്‌ പരാമർശിച്ച് ഒരു മാധ്യമ പ്രവർത്തകനും കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു.അഭിനയ രംഗത്തുനിന്ന് മാറി പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവ്വൻ. ആദ്യ ചിത്രം പഞ്ചവർണ്ണതത്തയായിരു ന്നു. ചിത്രം കയ്യടി നേടി തീയ്യറ്ററിൽ മുന്നേറുകയാണ്.

ramesh pisharody birthday

Sruthi S :