ഞാൻ ധർമജനെ കളിയാക്കുമ്പോൾ എനിക്കോ ധർമ്മജനോ പ്രശ്നമില്ല..പക്ഷെ , മൂന്നാമൻ അത് പ്രശ്നമാക്കും – രമേശ് പിഷാരടി

ഇന്നത്തെ കാലത്ത് ഒരു കൊമേഡിയൻ ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറയുകയാണ് രമേശ് പിഷാരടി . പഞ്ചവർണ തത്തയും ഗാനഗന്ധർവനും സംവിധാനം ചെയ്ത പിഷാരടി ഇന്നത്തെ സംമൂഹിക പശ്ചാത്തലം വച്ചാണ് വിലയിരുത്തുന്നത് .

ഇന്ന് ഒട്ടേറെ ട്രോളുകളൊക്കെ വരുന്ന കാലമാണ് . ട്രോളുണ്ടാക്കുന്നവർക്ക് എന്തും അഡ്രസ് പോലുമില്ലാതെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെയ്ക്കാം . പക്ഷെ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ ഭയക്കണം. പറയുന്ന ഓരോ വക്കും സൂക്ഷ്‌ക്കണം . സ്റ്റേജിൽ, നിങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം, ”അദ്ദേഹം പറയുന്നു. “ഉദാഹരണത്തിന്, ഞാൻ ധർമ്മജനെ കളിയാക്കുമ്പോൾ, എനിക്കും അവനും ഒരു പ്രശ്‌നമുണ്ടായിരിക്കില്ല, പക്ഷേ മൂന്നാമത്തെ വ്യക്തി പറയും,‘ ധർമജനെ കളിയാക്കാൻ അയാൾ ആരാണെന്നു .

ഇന്ന് ഞാൻ ഒരു ഓട്ടോ ഡ്രൈവറെ കളിയാക്കിയാൽ നാളെ അവരുടെ യൂണിയൻ നേതാവ് എന്നെ വിളിച്ച് മാപ്പു പറയാൻ ആവശ്യപ്പെടും . ദിവസങ്ങൾ ചെല്ലും തോറും ആളുകൾക്ക് തമാശ അസ്വദ്ക്കാനുള്ള കഴിവ് കുറയുകയാണ്.

ഇപ്പോൾ എന്തെങ്കിലും പറയുമ്പോൾ ഞാൻ മൂന്നു തവണ ആലോചിക്കും. കാരണം ഒരു വാചകം പറയുമ്പോൾ ഞാൻ തുടക്കം മുതൽ ഒടുക്കം വരെ ശ്രദ്ധാലുവാണ് . ചിലപ്പോളൊക്കെ ഞാൻ ആർക്കും ഒന്ന് ചിന്തക്കാനുള്ള സമയം പോലും നൽകാതെ വാചകങ്ങളൊക്കെ ചടുലമായി പറഞ്ഞു പോകും.

ഇന്നിപ്പോൾ സാഹചര്യം മാറി . സുഹൃത്തുക്കളോട് പോലും ഒരു തമാശ പറയാൻ പറ്റില്ല .കാരണം ആരെന്താ എങ്ങനെയാ ചിന്തക്കുക എന്ന് പറയാൻ സാധ്‌ക്കല്ല. ഇങ്ങനുള്ള സാഹചര്യങ്ങളിൽ ഞാൻ ചത്ര ചേച്ചിയെ ഓർക്കും. എത്ര വർഷമായി സ്റ്റേജിൽ പാട്ടു പാടുന്നു . ഇന്ന് വരെ ഒരു വിവാദവും സൃഷ്ടിച്ചിട്ടില്ല. എനിക്കും അങ്ങനെ ആകാനാണ് .ആഗ്രഹം . – രമേശ് പിഷാരടി പറയുന്നു.

ramesh pisharody about stage shows and comedy skits

Sruthi S :