കാത്തിരിപ്പിനൊടുവിൽ സച്ചിൻ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും അജു വർഗീസും ആണ് കേന്ദ്ര കഥാപാത്രങ്ങൾ. തുല്യ പ്രാധാന്യവുമായി രമേശ് പിഷാരടിയുമുണ്ട്. സിനിമ നാളെ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ വിശേഷങ്ങളും സിനിമയെ കുറിച്ചുള്ള പ്രതീക്ഷയും പങ്കു വയ്ക്കുകയാണ് രമേശ് പിഷാരടി .
ഇതൊരു ക്രിക്കറ്റും പ്രണയവും ഇടകലർന്ന ചിത്രമാണെന്നാണ് പിഷാരടി പറയുന്നത്. സ്കൂളിൽ പടിക്കുമ്പോളോ ഇപ്പോളോ മര്യാദക്ക് ഒരു ക്രിക്കറ്റ് കണ്ടിട്ടില്ലാത്ത, കളിയ്ക്കാൻ അറിയാത്ത ഞാൻ സിനിമയിൽ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയാണ് അഭിനയിക്കുന്നത്. ചിത്രത്തിനായി ക്രിക്കറ്റ് അഭ്യസിച്ചോ എന്ന് ചോദിച്ചാൽ ഇത് ലോകകപ്പ് കഥയല്ല, പാടത്തെ കളിക്കാരുടെ കഥയാണ് എന്നും പിഷാരടി പറയുന്നു.
ക്രിക്കറ്റ് പശ്ചാത്തലമാണെങ്കിലും സിനിമയിലുടനീളം ക്രിക്കറ്റ് ഇല്ല. പ്രണയവും കുടുംബവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എല്ലാവരും ചിത്രം തിയേറ്ററിൽ പോയി കാണണം എന്നും പിഷാരടി പറയുന്നു. ഒപ്പം മറ്റൊരു സസ്‌പെൻസും പുറത്ത് വിടുകയാണ് രമേശ് പിഷാരടി . ഇത് വില്ലന്മാരൊന്നും ഇല്ലാത്ത ചിത്രമാണെന്നാണ് രമേശ് പിഷാരടി പറയുന്നത്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യന്നത് .
ramesh pisharady about sachin movie