മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടന്മാരാണ് രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും. മാത്രമല്ല അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പരസ്‌പരം കൗണ്ടർ അടിച്ച് തമാശ രൂപത്തിൽ കാര്യങ്ങൾ പറയുന്ന ഇരുവരെ കുറിച്ചും മലയാളികൾക്ക് നന്നായി അറിയാം.
ഇപ്പോഴിതാ രമേഷ് പിഷാരടിയെ കുറിച്ചുള്ള ഒരു കാര്യമാണ് ധർമജൻ വെളിപ്പെടുത്തുന്നത്. ഒരു ഓണക്കാലത്തുണ്ടായ അനുഭവമാണ് പങ്കുവെച്ചത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധർമജന്റെ വാക്കുകൾ ഇങ്ങനെ.. ”ഒരു ഓണസമയത്ത് പിഷാരടി തന്നെ വിളിച്ചിട്ട് മാവേലിയെ കിട്ടുമോയെന്ന് ചോദിച്ചു. എറണാകുളം താജിലാണ് പരിപാടിയെന്നും മാവേലിയുടെ ഡ്രസിംഗും കാര്യങ്ങളുമൊക്കെ അവിടെയുണ്ടാകുമെന്നും പിഷാരടി പറഞ്ഞു. പെയ്മന്റ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ താൻ ബൈജു എന്ന തന്റെയൊരു കൂട്ടുകാരനെ അറേഞ്ച് ചെയ്തു കൊടുത്തെന്നും ധർമജൻ വെളിപ്പെടുത്തുന്നു.
അതേസമയം എത്ര രൂപ കൊടുക്കാൻ പറ്റുമെന്ന് പിഷാരടിയോട് ചോദിച്ചപ്പോൾ പത്ത് രണ്ടായിരം കൊടുക്കുമെന്ന് പിഷാരടി പറഞ്ഞെങ്കിലും അതിന്റെ പേരിൽ പിഷാരടി കമ്മീഷൻ അടിച്ചു. അന്ന് അവൻ പതിനായിരം രൂപ പറഞ്ഞിട്ടുണ്ടായിരുന്നു.
രണ്ടായിരം രൂപ ബൈജുവിന് കൊടുത്താൽ, ബാക്കി എണ്ണായിരം രൂപ പിഷാരടിക്ക് ലാഭമായി കിട്ടുമായിരുന്നെന്നും ധർമജൻപറയുന്നു.
എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആ ദിവസം ബൈജു മാവേലിയുടെ വേഷമൊക്കെ കെട്ടി. അതുകഴിഞ്ഞുള്ള പാർട്ടിയിൽ മാവേലി മദ്യം അടിച്ച് സൈഡായി. അപ്പോൾ അവിടെയുള്ളവർ പിഷാരടിയെ വിളിച്ച്, മാവേലിയായി വന്നയാൾ ഓഫായിപ്പോയെന്ന് പറഞ്ഞു.
എന്നാൽ അവിടെ കിടത്തിക്കോ പോയിക്കോളുമെന്നാണ് പിഷാരടി പറഞ്ഞത്. ഇതോടെ അവർ ഒരു സ്യൂട്ട് റൂമിൽ അവനെ കിടത്തി. പിറ്റേന്ന് രാവിലെ അവൻ എണീറ്റ്, കെട്ട് വിടാൻ ഒരു ബിയർ കൂടി വാങ്ങിയിട്ടാണ് പോയത്.
പിന്നീടാണ് സാർ പേയ്‌മെന്റ് തന്നില്ലല്ലോയെന്ന് പറഞ്ഞ് പിഷാരടിക്ക് ഹോട്ടലുകാരുടെ ഫോൺ കോൾ പോകുന്നത്. എന്തിന്റെ പെയ്‌മെന്റെന്ന് പിഷാരടി.
മാവേലിക്ക് റൂം കൊടുത്തായിരുന്നെന്നും ഒൻപതിനായിരം രൂപയായെന്നും പിഷാരടിയോടു അവർ പറഞ്ഞു. എന്നാൽ അന്ന് പണംമുക്കിയ അവനു വല്ലാത്ത നഷ്ടമായിപ്പോയി. ചതിയായിരുന്നു അത്. ആ ചതിക്ക് ദൈവം കൊടുത്ത ചതിയായിരുന്നെന്നും ധർമജൻ പറഞ്ഞു.