പെണ്‍വേഷം കെട്ടി നില്‍ക്കുമ്പോള്‍ എന്നോട് പറയുന്ന കമന്റുകള്‍ കേട്ടാല്‍ സഹിക്കില്ല

സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ വിമെന്‍ ഇന്‍ കളക്റ്റീവിനെതിരെ മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായി മാറിയ രമേഷ് പിഷാരടി പറഞ്ഞ വാക്കുകൾ വെെറലായി മാറിയിരുന്നു.അടുത്തിടെ മനോരമയുടെ നേരെ ചൊവ്വേ പരിപാടിയില്‍ ഡബ്യൂസിസിയെ കുറിച്ച് രമേഷ് പിഷാരടി തുറന്നടിച്ചത്

ഡബ്യൂസിസി പോലെയുളള സംഘടന ആവശ്യമുളളതാണെന്നും പക്ഷേ ചില കാര്യങ്ങളില്‍ ശരികേട് ഉണ്ടോ എന്ന് തനിക്ക് തോന്നാറുണ്ടെന്നും നടന്‍ പറയുന്നു. ഞാന്‍ സ്‌കിറ്റ് ചെയ്യുന്ന സമയത്ത് പെണ്‍വേഷം കെട്ടി നില്‍ക്കുമ്പോള്‍ എന്നോട് പറയുന്ന കമന്റുകള്‍ കേട്ടാല്‍ സങ്കടം തോന്നും. അപ്പോള്‍ ഒറിജിനല്‍ പെണ്‍പിളേളര്‍ കേള്‍ക്കുന്നത് എത്രയോ മോശം കമന്റുകള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കണം.

സംഘടിക്കാവുന്ന അധികാരം ഭരണഘടന കൊടുക്കുന്നിടത്തോളം ഡബ്യൂസിസി പോലെയുളള സംഘടന ആവശ്യം തന്നെയാണ്. അത് ഉറപ്പായും നിലനില്‍ക്കണം. അതില്‍ തന്നെ പല കാര്യങ്ങളുണ്ട്. ഇപ്പോള്‍ അവര്‍ ഒരു ദിവസം പറഞ്ഞു. ഞങ്ങള്‍ നടിമാര്‍ക്ക് കാരവന്‍ ലൊക്കേഷനില്‍ വേണം, കാരണം പുരുഷന്‍മാരെ പോലെയല്ല.

സ്ത്രീകള്‍ക്ക് ചെറിയ നടിമാര്‍ക്ക് പോലും കാരവാന്‍ ആവശ്യമാണ്. വളരെ ജനുവിനായ ആവശ്യമാണ്. അവര്‍ വന്നതില്‍ പിന്നെ ഒരു എഴുത്തുകാരന്‍ പേനയെടുത്ത് എഴുതുമ്പോള്‍ അവനൊരു ചെറിയ ചിന്ത വരും, ഞാനീ എഴുതുന്നതില്‍ ഒരു സ്ത്രീവിരുദ്ധതയുണ്ടോ എന്ന് എഴുതുന്നയാള്‍ ചിന്തിക്കും. എന്നാല്‍ ഇതേ സംഘടന തന്നെ ഞങ്ങളെ നടികള്‍ എന്ന വിളിച്ചു എന്ന് പറയുന്നതിനോടൊന്നും യോജിക്കാന്‍ കഴിയില്ല.

പ്രതികരിക്കുമ്പോള്‍ എല്ലാത്തിനോടും തുല്യമായി പ്രതികരിക്കുകയും വേണം. കരിമരുന്ന് കൊണ്ട് രണ്ട് ഉപയോഗം ഉണ്ടെന്ന് പറയുന്നത് പോലെ, പാറയും പൊട്ടിക്കാം. ബോംബും ഉണ്ടാക്കാം. എന്ന രീതിയില്‍ ഇതിനെ കുറെപേര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. അഭിമുഖത്തില്‍ രമേഷ് പിഷാരടി തുറന്നുപറഞ്ഞു.

അതേസമയം ലോക്ഡൗണിന് പിന്നാലെ വീണ്ടും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു രമേഷ് പിഷാരടി. അടുത്തിടെ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത ഓണപരിപാടികളില്‍ നടന്‍ പങ്കെടുത്തിരുന്നു. സംവിധാനത്തിന് പുറമെ അഭിനേതാവായും സിനിമകളില്‍ സജീവമാണ് നടന്‍. സഹനടനായും ഹാസ്യ വേഷങ്ങളിലുമൊക്കെയാണ് രമേഷ് പിഷാരടി സിനിമകളില്‍ തിളങ്ങിയത്. മമ്മൂട്ടിയെ നായകനാക്കിയുളള ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രമാണ് രമേഷ് പിഷാരടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്.

Noora T Noora T :