നമുക്ക് ദീപം തെളിയിച്ച് അവബോധം സൃഷ്ടിക്കാം; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് രാം ചരണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ദിയ ജലാവോ(ഐക്യദീപം) ക്യാമ്പയിനെ സ്വാഗതം ചെയ്ത് തെലുങ്ക് താരം രാം ചരണ്‍. നമുക്കും ദീപം തെളിയിച്ച് അവബോധം സൃഷ്ടിക്കാം എന്നാണ് ട്വിറ്ററിലൂടെ രാം ചരണ്‍ പറയുന്നത്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച(ഏപ്രിൽ 5) രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാനാണ് മോദി ആഹ്വാനം ചെയ്തത്. നിരവധി പേരാണ് മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചും എതിർത്തും രംഗത്ത് എത്തിയത്

ഏവരോടും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണമെന്നും രാം ചരണ്‍ പറഞ്ഞു. നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനുമെല്ലാം ഈ ഉദ്യമത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയിരുന്നു.

ramcharan

Noora T Noora T :