രാമായണ കഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രാമനായി ചിത്രത്തിലെത്തുന്ന രണ്‍ബീര്‍ കപൂര്‍ ഉടന്‍ തന്നെ ടീമിനൊപ്പെം ചേരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ്പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. കൂടാതെ രാവണന്റെ വേഷമിടുന്നത് കെജിഎഫിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച കന്നഡ താരം യഷ് ആണ്. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.
മൂന്ന് ഭാഗമായിട്ടായിരിക്കും ചിത്രം നിര്‍മിക്കുക. വിഎഫ്എക്സില്‍ ഓസ്കര് നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്.
രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്.
