‘സഞ്ജു’ വിൽ പറയാത്ത സഞ്ജയ് ദത്തിന്റെ ജീവിതകഥകൾ : സഞ്ജയ് ദത്തിന്റെ ജീവിതകഥ വീണ്ടും സിനിമയാക്കാൻ ഒരുങ്ങി റാം ഗോപാൽ വർമ്മ

‘സഞ്ജു’ വിൽ പറയാത്ത സഞ്ജയ് ദത്തിന്റെ ജീവിതകഥകൾ : സഞ്ജയ് ദത്തിന്റെ ജീവിതകഥ വീണ്ടും സിനിമയാക്കാൻ ഒരുങ്ങി റാം ഗോപാൽ വർമ്മ

ബോളിവുഡ്ഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ രാജ് കുമാർ ഹിറാനി ചിത്രം ‘സഞ്ജു’ നിറഞ്ഞ സദസ്സിൽ ഇപ്പോഴും പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. രൺബീർ കപൂർ സഞ്ജയ് ധാതായി നിറഞ്ഞാടിയ സിനിമ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചാണ് മുന്നേറുന്നത്. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 300 കോടി രൂപക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തയാണ് ബോളിവുഡിൽ നിന്ന് ലഭിക്കുന്നത്. പ്രശസ്ത സംവിധായകൻ റാം ഗോപാൽ വർമ്മയാണ് ‘സഞ്ജു’വിൽ പറയാത്ത സഞ്ജയ് ദത്തിന്റെ ജീവിതകഥകളുടെ കെട്ടഴിക്കുന്നത്.

1993ലെ മുംബൈ സ്‌ഫോടനക്കേസിൽ പ്രതിയായ ശേഷമുള്ള സഞ്ജയ് ദത്തിന്റെ ജീവിതകഥക്ക് ആയിരിക്കും സിനിമയിൽ കൂടുതൽ പ്രാധാന്യമെന്നറിയുന്നു.

‘സഞ്ജു’ വിൽ സഞ്ജയ് ദത്തിന്റെ യഥാർത്ഥ കഥയല്ല പറഞ്ഞിരിക്കുന്നതെന്നും, അദ്ദേഹത്തെ ‘വെളുപ്പിച്ചെടുക്കാൻ’ മാത്രമുള്ള ശ്രമമാണ് ആ സിനിമയെന്നുമുള്ള ആരോപണങ്ങൾ പല ഭാഗത്ത് നിന്നും സിനിമയുടെ റിലീസ് ദിവസം മുതൽ തന്നെ ഉയർന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി സഞ്ജയ് ദത്തിന്റെ യഥാർത്ഥ ജീവിതമായിരിക്കും റാം ഗോപാൽ വർമ്മയുടെ സിനിമയിൽ ഉണ്ടാവുക എന്നാണറിയുന്നത്.

ഈ സിനിമയെ കുറിച്ച് ഒരുപാട് വാർത്തകൾ പുറത്തുവരുന്നുണ്ടെകിലും റാം ഗോപാൽ വർമ്മയോ, സിനിമയുമായി ബന്ധപ്പെട്ട ആരും തന്നെയോ ഈ വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല. അഭിനേതാക്കളെ കുറിച്ചോ മറ്റു ടെക്‌നിഷ്യൻസിനെ കുറിച്ചോ ഒരു കാര്യങ്ങളും പുറത്തു വിട്ടിട്ടുമില്ല.

Ram Gopal Varma Claims To Be Making Another Sanju, Based On ‘The Real Story’

Abhishek G S :