സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. കഴിഞ്ഞ ദിവസം ആര്‍ജിവി രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന നല്‍കിക്കൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പിതാപുരത്ത് മത്സരിക്കും എന്നായിരുന്നു കുറിപ്പ്.
വലിയ വാര്‍ത്തയായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. താന്‍ പറഞ്ഞത് ഷോര്‍ട്ട് ഫിലിം മത്സരത്തേക്കുറിച്ചാണ് എന്നായിരുന്നു ആര്‍ജിവിയുടെ വിശദീകരണം.
ട്വീറ്റ് തെറ്റായി വായിച്ച എല്ലാ മണ്ടന്മാരോടുമായി പറയുകയാണ്. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കുന്നതിനേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. പിതാപുരത്തുവച്ചാണ് അത് ഷൂട്ട് ചെയ്തത്. ഈ മിസ് കമ്യൂണിക്കേഷന് ഞാന്‍ ക്ഷമാപണം നടത്തില്ല.
ഞാന്‍ തെരഞ്ഞെടുപ്പ് എന്ന വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. മീഡിയ അപ്പോഴേക്കും ചാടിക്കേറി ഊഹിക്കുകയായിരുന്നു. ആര്‍ജിവി ട്വീറ്റ് ചെയ്തു.
പെട്ടെന്നുള്ള തീരുമാനം. പിതാപുരത്തുനിന്ന് ഞാന്‍ മത്സരിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. ഇത് വൈറലായതോടെയാണ്, ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജിവി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്. തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ ആണ് പിതാപുരത്തുനിന്ന് മത്സരിക്കുന്നത്.