രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു; നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആവശ്യം

തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും താരം അറിയിച്ചു.

താനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം ഭേഗമാകുന്ന വിവരം തന്റെ ആരാധകരെ അറിയിക്കാമെന്നും നടന്‍ ട്വീറ്റില്‍ കുറിച്ചു. ക്രിസ്മസ് പ്രമാണിച്ച് ബന്ധുവും നടനുമായ അല്ലു അര്‍ജ്ജുന്‍ അടക്കമുള്ളവര്‍ക്കൊപ്പം രാം ചരണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും നടന്‍ പങ്കുവച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം രൂപ രാംചരണ്‍ നല്‍കിയിരുന്നു. പവന്‍ കല്യാണിന്റെ പ്രവര്‍ത്തിയാണ് തനിക്ക് പ്രചോദനം ആയതെന്നും സര്‍ക്കാരിന്റെ സ്തുത്യര്‍ഹമായ സേവനത്തിന് തന്നാലാവുന്ന എന്തെങ്കിലും ചെയ്യേണ്ടത് തന്റെ കടമയാണെന്നും രാം ചരണ്‍ വ്യക്തമാക്കിയിരുന്നു. 

Noora T Noora T :