സിനിമ മേഖലയിലെ താരങ്ങൾ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്താറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ തെലുങ്കു ചലച്ചിത്ര താരം രാകുൽ പ്രീത് സിംഗിന്റെ ജിമ്മിലെ വർക്ക് ഔട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജിമ്മിയിൽ കഠിന പ്രയത്നം നടത്തി ആരോഗ്യം സംരക്ഷിക്കുന്ന ചിത്രങ്ങളാണിത്. ആരോഗ്യത്തിൽ താരം കാണിക്കുന്ന ശ്രദ്ധ ആരാധകർ അമ്പരപ്പോടെയാണ് നോക്കികാണുന്നത്.
തെലുങ്കു ചലച്ചിത്ര താരമാണെങ്കിലും മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. സിനിമ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ വ്യക്തിയാണ്. കന്നട ചിത്രം ഗില്ലിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ഷൂട്ടിംഗ് പുരോഗമിക്കുന്ന കമലഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2വിലും താരം അഭിനയിക്കുന്നുണ്ട്.
Rakul Preet Singh