ലോക്ഡൗൺ കാലത്ത് നടി രാകുല്‍ പ്രീത് മദ്യം വാങ്ങി വരുന്നു എന്ന രീതിയിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വ്യാജ വിഡിയോയിൽ പ്രതികരണവുമായി നടി രാകുൽ പ്രീത്.
താൻ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങി വരുന്ന വിഡിയോ ആണ് ആരൊക്കെയോ മോശമായി പ്രചരിപ്പിച്ചതെന്ന് താരം പറഞ്ഞു.
മെഡിക്കല്‍ സ്റ്റോറില്‍ മദ്യവും വില്‍ക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു വിഡിയോയോട് രാകുലിന്റെ പ്രതികരണം. പ്രചരിക്കുന്ന വിഡിയോയില്‍ രാകുലിന്റെ കെെകളില്‍ ചെറിയ ബോട്ടിലുമുകളുമുണ്ട്. ഇത് മദ്യമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചത്.
Rakul Preet Singh