തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും

ഇന്ത്യന്‍ സിനമാ ലോകത്ത് കന്നഡ സിനിമയുടെ മുഖമാണ് രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും ഋഷഭ് ഷെട്ടിയും. മൂവരുടെയും ചിത്രങ്ങള്‍ ഭാഷാഭേദമന്യേ സ്വീകരിക്കപ്പെടാറുണ്ട്. ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും ക്ഷേത്ര ദര്‍ശനം നടത്തിയ വിശേഷങ്ങളാണ് വൈറലായി മാറുന്നത്.

തങ്ങളുടെ സിനിമാ തിരക്കുകളെല്ലാം മാറ്റിവെച്ച് തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരങ്ങള്‍. ഇരുവരും ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ രണ്ടാളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഉഡുപ്പി വാദിരാജ മഠത്തിലെ സ്വാമിമാരും ബൈന്ദൂര്‍ എംഎല്‍എ ഗുരുരാജ് ഗന്തിഹോളെയും ഇവരോടൊപ്പം ദര്‍ശനത്തിനെത്തിയിരുന്നു. ഈ ചിത്രങ്ങള്‍ വൈറലാണ് ഇപ്പോള്‍.

അതേസമയം, ‘777 ചാര്‍ളി’ എന്ന ചിത്രത്തിലൂടെയാണ് രക്ഷിത് ഷെട്ടി മലയാളിപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മലയാളിയായ കിരണ്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്.

കന്നഡ ചിത്രമായി ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു. മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും സിനിമ നേടി. 20 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫിസില്‍ നിന്നും 100 കോടിയാണ് വാരിയത്. 2022 ജൂണ്‍ പത്തിനായിരുന്നു സിനിമയുടെ റിലീസ്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ചാര്‍ളി എന്ന ലാബ്രഡോര്‍ നായ അമ്മയായപ്പോഴും രക്ഷിത് ഷെട്ടി പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ആറ് നായക്കുട്ടികള്‍ക്കാണ് ചാര്‍ളി ജന്മം നല്‍കിയത്.

ഇപ്പോഴാണ് 777 ചാര്‍ളി എന്ന സിനിമയുടെ കഥ പൂര്‍ണതയില്‍ എത്തിയതെന്ന് രക്ഷിത് ഷെട്ടി പറയുന്നത്. സന്തോഷ വാര്‍ത്ത അറിഞ്ഞ ഉടന്‍ മൈസൂരിലേക്ക് ഓടി എത്തുകയായിരുന്നു രക്ഷിത് ഷെട്ടി.

Vijayasree Vijayasree :