താന്‍ ഹിന്ദു ആയതിനാല്‍ വീട്ടില്‍ കയറ്റാന്‍ പറ്റില്ലെന്ന് ആദിലിന്റെ അച്ഛന്‍ പറഞ്ഞു, ആദില്‍ എപ്പോഴും തലാഖ് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുന്നു; വീണ്ടും ആരോപണവുമായി രാഖി സാവന്ത്

ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള താരമാണ് രാഖി സാവന്ത്. അടുത്തിടെ ഭര്‍ത്താവ് ആദില്‍ ദുറാനിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഖി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത്. ആദിലിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് രാഖി പൊട്ടിക്കരയുന്ന വീഡിയോയടക്കം പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ ആദിലിനും കുടുംബത്തിനും എതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രാഖി. താന്‍ ഹിന്ദു ആയതിനാല്‍ വീട്ടില്‍ കയറ്റാന്‍ പറ്റില്ലെന്ന് ആദിലിന്റെ അച്ഛന്‍ പറഞ്ഞതായാണ് രാഖി പറയുന്നത്.

‘ആദില്‍ എന്നെയാണ് വിവാഹം ചെയ്തത്. അനിക്ക് നീതി വേണം. ഇന്ന് ആദിലിന്റെ അച്ഛനോട് ഞാന്‍ സംസാരിച്ചു. ഞാന്‍ ഹിന്ദു ആയതിനാല്‍ എന്നെ അവര്‍ക്ക് സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും താങ്കളുടെ മകന്‍ എന്നെ വിവാഹം ചെയ്തതാണെന്നും പറഞ്ഞതോടെ അയാള്‍ എന്റെ കോളുകള്‍ എടുക്കുന്നത് നിര്‍ത്തി.

ആദില്‍ എപ്പോഴും തലാഖ് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുകയാണ്. വിവാഹമോചനത്തിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവന്റെ ഭാര്യയാണ്. അവന്റെ പിതാവ് എന്നോട് വളരെ മോശമായി സംസാരിച്ചു. എനിക്ക് മൈസൂരില്‍ ആരെയും അറിയില്ല. പക്ഷെ എനിക്ക് നീതി വേണം. ഞാന്‍ ഇസ്ലാം സ്വീകരിച്ചു. എന്റെ വിവാഹത്തിന്റെ എല്ലാ രേഖകളും എന്റെ പക്കലുണ്ട്. ഞാന്‍ ഇനി എവിടെ പോകാനാണ്? എന്ത് ചെയ്യാനാണ്?’

‘ഞങ്ങളുടെ വിവാഹം മുംബൈയിലാണ് രജിസ്റ്റര്‍ ചെയ്തത്. കുഞ്ഞുങ്ങളൊക്കെയായി കുറേ കാലം ജീവിക്കുമെന്ന് അവന്‍ എന്നോട് പ്രോമിസ് ചെയ്തതാണ്. എന്നാല്‍ അവന്‍ എന്നെ ചതിക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി മൈസൂരുവില്‍ മറ്റൊരു ബന്ധമുണ്ടായിരുന്നു അവന്. ആ ഇറാനി യുവതി എനിക്ക് മസേജ് അയച്ചിരുന്നു’ എന്നാണ് രാഖി പറയുന്നത്.

Vijayasree Vijayasree :