‘ദൃശ്യം’ റിമേക്ക് രജനികാന്ത് നിരസിക്കാനുണ്ടായ കാരണവും , സ്ക്രിപ്റ്റ് രജനിക്ക് വേണ്ടി മാറ്റി എഴുതാം എന്ന് പറഞ്ഞിട്ടും രജനി അതിനു സമ്മതിച്ചില്ല

ഓരോ ‘രജനി ‘ ചിത്രത്തെയും ഇന്ത്യന്‍ സിനിമാലോകം ആകാംഷയോടെയും അക്ഷമയോടെയുമാണ് കാത്തിരിക്കാറുള്ളത്. രജനികാന്തിനോളം ആരാധകരുള്ള മറ്റൊരു ഇന്ത്യന്‍ താരം ഇല്ലെന്ന് തന്നെ പറയാം. സൂപ്പര് സ്റ്റാര്‍‍ എന്ന പറയുമ്പോള് ഇന്ത്യന് സിനിമാപ്രേക്ഷകര്‍ ആദ്യം രജനികാന്തിനെയാണ് ഓര്‍ക്കുക .ആരാധകരുടെ മനസ്സില്‍ ഇനിയൊരിക്കലും ഉടയ്ക്കപ്പെടാത്ത താരപ്രഭാവമാണ് രജനി .ആയിരം പ്രതിയോഗികളെ ഒറ്റയ്ക്ക് നിന്ന് തല്ലി വീഴ്ത്തുമ്പോള്‍ അതിന്‍റെ യുക്തി ഭദ്രത കണക്കാകാതെ ഉയരുന്ന ആവര്‍ത്തന കൈയടികളാണ് തന്‍റെ ഇമേജെന്നും , മാര്‍ക്കറ്റെന്നും, തിരിച്ചറിഞ്ഞാണ്‌ രജനി എപ്പോഴും സ്ക്രിപ്റ്റുകള്‍ തെരെഞ്ഞെടുക്കാറുള്ളത്. യാതൊരു കാരണവശാലും തന്‍റെ ആരാധകരെ നിരാശപ്പെടുത്തരുത് എന്നാണ് സംവിധായകരോടും രചയിതാക്കളോടും രജനികാന്ത് ആദ്യം വെക്കുന്ന ഡിമാന്‍റ് .

മലയാള സിനിമയുടെ സര്വ്വകാല ഹിറ്റും മോഹന് ലാലിന്‍റെ അഭിനയ ജീവിതത്തിലെ ചരിത്ര കല്ലുമായ ‘ദൃശ്യം ‘രജനി കാന്ത് ഏറെ മോഹിച്ച ചിത്രമായിരുന്നു.ദ്രിശ്യത്തിലെ ജോര്‍ ജ്ജ് കുട്ടിയാവാനുള്ള ആഗ്രഹം അറിയിച്ചു കൊണ്ടായിരുന്നു ദൃശ്യത്തിന്‍റെ സംവിധായകന്‍ ജീത്തുജോസഫിനൊപ്പം സ്പെഷല്‍ ഷോയില്‍ രജനി ദൃശ്യം കാണാനിരുന്നത്.പക്ഷെ, ‍ ”ജോര്‍ജ്ജ് കുട്ടി പോലീസുകാരനില്‍ നിന്നും അടിവാങ്ങുന്ന രംഗം വന്നപ്പോള്‍‍ രജനികാന്തിന്‍റെ മുഖത്തും ദേഹത്തും ഭാവവ്യത്യാസങ്ങള്‍ രൂപ പെട്ടു. രജനി അസ്വസ്ഥനായി. ”

ഒരു സാധാരണക്കാരനായി അഭിനയിക്കാന് താല്‍പര്യം ഏറെയുണ്ടെങ്കിലും ആ രംഗങ്ങള്‍ കാണുമ്പോള്‍ തന്‍റെ ആരാധകര്‍ ഏറെ വേദനിയ്ക്കും അവര്‍ നിരാശപ്പെടും .ഒരു കാരണ വശാലും ആരാധകര് വേദനിയ്ക്കുന്നത് തനിക്ക് സഹിക്കില്ല. എന്നായിരുന്നു രജനി സിനിമ കഴിഞ്ഞപ്പോള്‍ ജിത്തുവിനോട് പറഞ്ഞത് . ജോര്‍ ജ്ജ് കുട്ടിയെ പോലീസുകാരന്‍ അടിയ്ക്കുന്ന രംഗങ്ങള്‍ സ്ക്രിപ്റ്റില്‍ അഴിച്ചു പണിയാമെന്ന് പറഞ്ഞുനോക്കിയെങ്കിലും തന്‍റെ ഇമേജിന് വേണ്ടി മികച്ചൊരു ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് അഴിച്ചു പണിയുന്നതിനോട് രജനിയ്ക്ക് താല്‍ പര്യമില്ലായിരുന്നു. ഒടുവില്‍ , കമല്ഹാസനായിരുന്നു രജനി ഏറെ മോഹിച്ച ജോര്‍ജ്ജ് കുട്ടിയുടെ റോളിലെത്തിയത്.

സിംഹ രാശിയില്‍ മോഹന്‍ലാല്‍

മോഹന്‍ലാലും  സംവിധായകന്‍  പ്രിയദര്‍ശനും കൈകോര്‍ക്കുന്ന  ‘മരയ്ക്കാര്‍ അറബികടലിന്‍റെ സിംഹം’ ആശീര്‍ വാദ് സിനിമാസിന്‍റെ ബാനറില്‍  ആന്റണി പെരുമ്പാവൂര്‍ മോഹന്‍ ലാലിനെ നായകനാക്കി    നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്.മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രങ്ങളെ പുതുക്കിപണിത   

 ‘നരസിംഹം’…  ബോക്സോഫീസിനെ ആദ്യമായി 50  കോടി ക്ലബില്‍  കയറ്റിയ ‘ദൃശ്യം’.. ബോക്സോഫീസിനെ വീണ്ടും 50 കോടിപുതപ്പിച്ച ‘ഒപ്പം’ തുടങ്ങിയ മോഹന്‍ലാലിന്‍റെ  ഹിസ്റ്റോറിക്കല്‍ ഹിറ്റുകള്‍ ആശീര്‍ വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണിപെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. ഷൂട്ടിംഗ്  പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘ഒടിയന്‍’ കഴിഞ്ഞ്  ചിത്രീകരണം തുടങ്ങാനിരിക്കുന്ന ‘ലൂസിഫര്‍’  തീര്‍ത്ത്  നവംബറിലാണ് ആന്റണിപെരുമ്പാവൂര്‍ മോഹന്‍ലാല്‍ ടീമിന്‍റെ 25ആമത്തെ ചിത്രമായ  അറബികടലിന്‍റെ സിംഹം ആരംഭിക്കുക.ആശീര്‍വാദിന്‍റെ  ആദ്യ ചിത്രമായ നരസിഹം നേടിയത്  മലയാളസിനിമയെ ഉഴുതുമറിച്ച വിജയമായിരുന്നു.എന്നാല്‍ , നരസിഹം എന്ന പേര്  പോലെ  മോഹന്‍ലാല്‍  ആന്റണിപെരുമ്പാവൂര്‍  ടീമിന്‍റെ 25 ആമത്തെ ചിത്രമായ അറബികടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ പേരിലും അവസാനം സിംഹം  കടന്നുവരുന്നുണ്ട്. പേരിന്‍റെ അവസാനം വൃത്താകൃതി വന്ന  ആന്റണി പെരുമ്പാവൂര്‍  മോഹന്‍ലാല്‍ ചിത്രങ്ങളായ  നരസിഹം, ദൃശ്യം, ഒപ്പം   പോലെ ആശീര്‍വാദ് ബാനറിനും മോഹന്‍ലാലിനും ആന്റണിപെരുമ്പാവൂരിനും  മരയ്ക്കാര്‍ അറബികടലിന്‍റെ സിംഹവും രാശിയാകുമെന്ന് പ്രതീക്ഷിക്കാം .AshiqShiju   Rajnikanth-drishyam_remake

metromatinee Tweet Desk :