ബിഗ് ബോസ് രണ്ടാം ഭാഗം തുടങ്ങിയത് മുതൽ ഉയർന്ന് കേട്ട പേരാണ് രജിത് കുമാര്‍. തുടക്കം മുതല്‍ രജിത്തിനെ കേന്ദ്രീകരിച്ചായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. ഷോയിൽ നിന്ന് അപ്രതീക്ഷതമായി പുറത്തായതിന് പിന്നാലെ രജിത് കുമാറിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചായിരുന്നു മാധ്യമങ്ങളിൽ ചർച്ച.
ഒരു യൂട്യബ് ചാനലിന് നല്‍കിയ അഭമുഖത്തിലൂടെ ബിഗ് ബോസില്‍ നിന്നുള്ള ഓര്‍മ്മകളും ഇനിയൊരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തെ കുറിച്ചുമൊക്കെ രജിത് സംസാരിച്ചിരിക്കുന്നു
ഒരു നല്ല പെണ്ണ് ഉണ്ടായിരുന്നെങ്കില്‍ അവളിതെല്ലാം നോക്കി നല്ല രീതിയില്‍ പോവുമായിരുന്നു. പക്ഷേ ഞാന്‍ മനസിലാക്കുന്ന കാര്യം ഞാനൊരു പെണ്ണിനെ കൊണ്ട് വന്നാല്‍ അവള്‍ക്ക് എന്റെ കൂടെ വരണമെന്നായിരിക്കും ആഗ്രഹമുണ്ടാവുക. അപ്പോള്‍ എന്റെ വീട് നോക്കാന്‍ അവളുണ്ടാവില്ല. എനിക്ക് അതറിയാം. ആ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല. അതുകൊണ്ട് അവളെ കൂടി കൊണ്ട് വന്ന് കഷ്ടപ്പെടുത്തുന്നതിനെക്കാള്‍ ഞാന്‍ എന്റെ വഴിക്ക് നടക്കുന്നതല്ലേ നല്ലത് എന്നും രജിത്ത് കുമാര്‍ ചോദിക്കുന്നു.
അടുത്തൊരു ബിഗ് ബോസ് എങ്ങനൊയിരിക്കണെന്ന ചോദ്യത്തിനും രജിത്ത് മറുപടി പറഞ്ഞിരുന്നു. ‘അതിനുള്ള മറുപടി എനിക്ക് അറിയാം. പക്ഷേ ഇപ്പോള്‍ പറയില്ല. ഇനിയൊരു ബിഗ് ബോസ് വരികയാണെങ്കില്‍ അതിലേക്ക് ഞാന്‍ കൂടി ഇടിച്ച് കയറാന്‍ നോക്കുന്നുണ്ട്. ആ സമയം അതില്‍ പങ്കെടുക്കുന്നവര്‍ക്കായി എനിക്ക് അറിയുന്ന കാര്യങ്ങളും ഞാന്‍ മനസിലാക്കിയ കാര്യങ്ങളും പറഞ്ഞ് കൊടുക്കുന്നതായിരിക്കും. ബിഗ് ബോസിനെ കുറിച്ചുള്ള ചോദ്യം ഒരു വാക്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്നതല്ല. രണ്ട് എപ്പിസോഡെങ്കിലും വേണ്ടി വരും. അത്രയും കാര്യങ്ങളുണ്ട്.
നൂറ് ദിവസം നിന്ന് കിട്ടുക എന്നതാണ് ബിഗ് ബോസ്. അതില്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ഒരുപാടുണ്ടെന്ന് ഞാന്‍ പത്താമത്തെ ദിവസം മുതല്‍ പഠിച്ച് തുടങ്ങി. കാരണം എന്റെ ഭാര്യയുടെ മുറചെറുക്കന്റെ കല്യാണം നടത്താനാണ് ഞാന്‍ പോയത്. അവള്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്നേ അറിഞ്ഞുള്ളു. അല്ലാതെ പ്രസവിക്കാന്‍ കിടക്കുകയല്ല. അപ്പോള്‍ നീ വിശ്രിക്കൂ എന്ന് പറഞ്ഞിട്ട് പോയി. പക്ഷേ ഇത് പോലും എന്നെ വൃത്തികെട്ടവനാക്കി. ആദ്യത്തെ എലിമിനേഷന്‍ പോലും എനിക്ക് തരാന്‍ വേണ്ടി കളി തുടങ്ങിയപ്പോഴാണ് ഈ കളി എങ്ങനെയാണ് മുന്നോട്ട് പോവേണ്ടതെന്ന് ഞാന്‍ മനസിലാക്കിയത്.
24 മണിക്കൂറില്‍ ഒരു മണിക്കൂര്‍ എന്നോട് സ്‌നേഹം കാണിക്കുന്നുണ്ടെങ്കില്‍ ബാക്കി 23 മണിക്കൂറും ഞാന്‍ ഡെയ്ഞ്ചറസ് സോണിലാണ്. ബിഗ് ബോസ് റിയാലിറ്റിയിലുള്ളൊരു ജീവിതമാണ്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് പറഞ്ഞ് തരുന്നത്. അതിന് ദൈവാനുഗ്രഹം, ജീവിത നൈപുണ്യം എന്നിങ്ങനെ രണ്ട് കാര്യങ്ങള്‍ വേണ മെന്നും രജിത് കുമാർ പറയുന്നു