ചലഞ്ച് ഏറ്റെടുത്ത് രജിത് കുമാര്‍! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം വിട്ട് നല്‍കി

ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ഒപ്പം നമ്മുടെ രാജ്യവും സംസ്ഥാനവും അതുകൊണ്ടുതന്നെ സഹായം അഭ്യര്‍ത്ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

ഈ ചലഞ്ച് ഏറ്റെടുത്തു നിരവധിപേര്‍ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബിഗ് ബോസ് താരം രജിത് കുമാര്‍. ‘ത്യാഗം -കൊറോണ ബാധിച്ച സമൂഹത്തെ സഹായിക്കാന്‍ സാലറി ചലഞ്ച്’എന്ന ക്യാപ്‌ഷന്‍ നല്‍കിക്കൊണ്ടാണ് അദ്ദേഹം താന്‍ ചലഞ്ച് ഏറ്റെടുത്തതായി പറയുന്നത്. നിരവധി ആളുകള്‍ ആണ് താരത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് അദ്ദേഹത്തിന് കമന്റുകള്‍ നല്‍കുന്നത്.

rajith kumar

Noora T Noora T :